Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

#പ്രവാസം_അതിജയിക്കും; ഐ.സി.എഫ് ഹാഷ്ടാഗ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

#പ്രവാസം_അതിജയിക്കും; ഐ.സി.എഫ് ഹാഷ്ടാഗ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

ദുബൈ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനിടെ പ്രവാസികളിൽ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും വർധിപ്പിക്കുകയും ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി ഹാഷ്ടാഗ് ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഐസിഎഫ് ഗൾഫ് കൗൺസിൽ നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.

പ്രവാസം ആരംഭിച്ചത് മുതൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണിപ്പോഴുള്ളതെങ്കിലും പ്രവാസികൾക്ക് കൈത്താങ്ങായി പ്രാദേശിക ഗൾഫ് ഭരണകൂടങ്ങളും ഐസിഎഫ് അടക്കമുള്ള വിവിധ സാമൂഹ്യസംഘടനകളും രംഗത്തുണ്ട്. കേരളത്തിൽ ഏതെങ്കിലും രീതിയിൽ കഷ്ടത അനുഭവിക്കുന്നവരുണ്ടെങ്കിൽ അത്തരം കുടുംബങ്ങളെ സഹായിക്കാൻ വിവിധ പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. പ്രവാസി കുടുംബങ്ങൾക്കായി നാട്ടിൽ മുസ്ലിം ജമാഅത്തിന്റെ മേൽനോട്ടത്തിൽ എസ്.വൈ.എസ് സാന്ത്വനം കമ്മറ്റികൾ മുഖേന ചെയ്യുന്ന ഭക്ഷണം-മരുന്ന് വിതരണം, ആശുപത്രി സഹായങ്ങൾ എന്നിവ എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്നുണ്ട്.

ഈ സാഹചര്യങ്ങളിലൊന്നും ആത്മവിശ്വാസം നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ പ്രവാസികൾക്കാവണം. ഈ കാലവും കടന്ന് പ്രവാസലോകം അതിജയിക്കുകയും ശക്തിപ്പെടുകയും ചെയ്യുമെന്ന ആത്മവിശ്വാസം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യമാക്കുന്നത്.

#പ്രവാസം_അതിജയിക്കും എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിൻ. നാടിന്റെ ആത്മാഭിമാനം കാക്കാൻ ഇറങ്ങിത്തിരിച്ചവരാണ് പ്രവാസികൾ. അവരുടെ ഏത് തരത്തിലുള്ള ബലക്ഷയവും നമ്മുടെ നാടിന്റെ തകർച്ചയാണ്. പ്രവാസലോകം പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പ്രവാസികളിൽ ധൈര്യവും ആത്മബലവും വളർത്താൻ ക്യാമ്പയിൻ സഹായകമാകും. സോഷ്യൽ മീഡിയ കാർഡുകൾ, കുറിപ്പുകൾ, ഓൺലൈൻ സംവാദങ്ങൾ, പ്രമുഖരുടെ വീഡിയോ ക്ലിപ്പുകൾ തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP