Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിന്റെ സജീവ ഭാരവാഹിക്ക് ബിജെപിയിലും മെംബർഷിപ്പ്; ഇരട്ട അംഗസ്വം കൊണ്ട് ഇരുപാർട്ടിയേയും പ്രതിരോധത്തിലാക്കിയത് ചാത്തന്നൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി ബിജെപി പ്രഖ്യാപിച്ച സുഗതൻ പറമ്പിലിന്റെ ഭാരവാഹിത്വം; പാർട്ടി സ്ഥാനം നൽകിയിട്ടും ഐ.എൻ.ടിയുസി യോഗങ്ങളിലും സുഗതൻ സജീവം; എതിർപ്പുമായി ബി.ജെപി പ്രവർത്തകർ; ട്രോളി സിപിഎമ്മും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : ബിജെപി നേതാവിന് കോൺഗ്രസിലും ഭാരവാഹിത്വം. ചാത്തന്നൂരിലാണ് ഇരട്ടഭാരവാഹിത്വം ലഭിച്ച നേതാവ് മൂലം ഇരുപാർട്ടിയും വെട്ടിലായിരിക്കുന്നത്. ബിജെപി.യുടെ നിയോജകമണ്ഡലം ഭാരവാഹിക്ക് കോൺഗ്രസിലും അവരുടെ തൊഴിലാളിസംഘടനയായ ഐ.എൻ.ടി.യു.സി.യിലും ഭാരവാഹിത്വം കാട്ടുന്നത്. ചാത്തന്നൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി ഒരുമാസംമുൻപ് ബിജെപി. പ്രഖ്യാപിച്ച സുഗതൻ പറമ്പിലിന്റെ 'ദ്വയാംഗത്വം' പാർട്ടിയിൽ വിവാദമായിരിക്കിയിരിക്കുകയാണ്.

പ്രാദേശിക കോൺഗ്രസ് നേതാവായ സുഗതൻ പറമ്പിൽ അടുത്തിടെ ബിജെപി. അനുഭാവിയായതോടെ ഭാരവാഹിത്വം നൽകുകയായിരുന്നു. തുടർന്ന് നടന്ന നിയോജകമണ്ഡലം കമ്മിറ്റിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നാലുവർഷംമുൻപ് കോൺഗ്രസിൽനിന്ന് ബിജെപി.യിൽ എത്തിയ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിന്റെ താത്പര്യപ്രകാരമാണ് സുഗതനെ മണ്ഡലം വൈസ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്തത്.

എന്നാൽ, സുഗതൻ ഇപ്പോഴും ഐ.എൻ.ടി.യു.സി. മേഖലാ പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം ബിജെപി. പ്രവർത്തകരുടെ പരാതി. ബിജെപി. ഭാരവാഹിയായി പ്രഖ്യാപിക്കപ്പെട്ടശേഷവും സുഗതൻ കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സി.യുടെയും കമ്മിറ്റികളിലും പ്രവർത്തനത്തിലും സജീവമാണ്. സംഭവം അന്വേഷിക്കാൻ ബിജെപി.യുടെ പ്രാദേശിക നേതാക്കളെത്തിയപ്പോൾ സുഗതന്റെ വീട്ടിൽ ഐ.എൻ.ടി.യു.സി.യുടെ കമ്മിറ്റി നടക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ബിജെപി. നേതാക്കളും സുഗതനും തമ്മിൽ ചെറിയ തർക്കവുമുണ്ടായി.

ആദിച്ചനല്ലൂർ ഗ്രീൻലാൻഡ് പേപ്പർ മിൽ സ്റ്റാഫ് ആൻഡ് എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി.) നേതൃത്വം ഒഴിയാനാവില്ലെന്ന് സുഗതൻ പറഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാവിനെ നിയോജകമണ്ഡലം ഭാരവാഹിയാക്കിയതിനെതിരേ ബിജെപി. സംസ്ഥാന നേതൃത്വത്തിന് പരാതിയും പോയി. പ്രാഥമികാംഗമല്ലാത്ത സുഗതനെ ഭാരവാഹിയാക്കിയവർക്കെതിരേ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

അടുത്തകാലത്ത് താൻ ബി.ജി.പി.യോട് അനുഭാവം പുലർത്തിയിരുന്നെങ്കിലും ആ പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ലെന്ന് സുഗതൻ പറമ്പിൽ മാതൃഭൂമിയോട് പറഞ്ഞു. മണ്ഡലം ഭാരവാഹിയാക്കുന്ന കാര്യം സംസാരിച്ചിരുന്നു. എന്നാൽ, ഭാരവാഹിത്വം ഏറ്റെടുത്തില്ല. താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപി.യിൽ ചേർന്നതുമുതൽ സുഗതന് കോൺഗ്രസുമായി ബന്ധമില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. എന്നാൽ സംഭവത്തെ പരിഹസിച്ച് സി.പിഎമ്മും രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP