Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയിൽ കമ്പനി തുടങ്ങി ചെലവ് ചുരുക്കാൻ ഇറങ്ങിയ അമേരിക്കൻ കമ്പനികൾ പെട്ടുപോയി; അമേരിക്കയ്ക്ക് വേണ്ടി നിർമ്മിച്ച ഉന്നത നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ അനുമതി നിഷേധിച്ച് ചൈന; ചൈനയുടെ ഡ്യുപ്ലിക്കേറ്റുകൾ കൊണ്ട് കാര്യമില്ലാത്തതിനാൽ ഗുണനിലവാരമുള്ള വിദേശ വസ്തുക്കൾ നിരോധനത്തിലൂടെ പിടിച്ചെടുത്ത് ലോകത്തെ ശ്വാസം മുട്ടിക്കുന്നു

ചൈനയിൽ കമ്പനി തുടങ്ങി ചെലവ് ചുരുക്കാൻ ഇറങ്ങിയ അമേരിക്കൻ കമ്പനികൾ പെട്ടുപോയി; അമേരിക്കയ്ക്ക് വേണ്ടി നിർമ്മിച്ച ഉന്നത നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ അനുമതി നിഷേധിച്ച് ചൈന; ചൈനയുടെ ഡ്യുപ്ലിക്കേറ്റുകൾ കൊണ്ട് കാര്യമില്ലാത്തതിനാൽ ഗുണനിലവാരമുള്ള വിദേശ വസ്തുക്കൾ നിരോധനത്തിലൂടെ പിടിച്ചെടുത്ത് ലോകത്തെ ശ്വാസം മുട്ടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്നും സ്വന്തം താത്പര്യങ്ങൾ മാത്രം മുൻതൂക്കം കൊടുത്തിട്ടുള്ള ചൈനയുടെ പുതിയ കുതന്ത്രം വിപരീതമായി ബാധിക്കുന്നത് അമേരിക്കൻ കമ്പനികളെ മാത്രമല്ല, രാജ്യത്തെ ആർത്തിയോടെ വിഴുങ്ങാനെത്തിയ കൊറോണയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന അമേരിക്കയിലെ ആരോഗ്യ പ്രവർത്തകരേയും കൂടിയാണ്. കുറഞ്ഞ നിർമ്മാണച്ചെലവ് എന്ന ആകർഷണത്തിൽ കുടുങ്ങി ചൈനയിൽ വ്യവസായങ്ങൾ ആരംഭിച്ചവർ, പ്രത്യേകിച്ചും അമേരിക്കൻ കമ്പനികൾ ഇന്ന് തങ്ങളുടെ ഉദ്പന്നങ്ങൾ സ്വന്തം രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനാകാതെ വിഷമിക്കുകയാണ്. അതേ സമയം നിലവാരമില്ലാത്ത ഉദ്പന്നങ്ങൾ കയറ്റുമതി ചെയ്ത് ചൈനീസ് കമ്പനികൾ ലാഭം കൊയ്യുകയും ചെയ്യുന്നു.

കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായ മാസ്‌കുകൾ, ഗൗണുകൾ, പരിശോധനാ കിറ്റുകൾ എന്നിവ ഏറ്റവും അത്യാവശ്യമായ അമേരിക്ക അതിനായി ഏറ്റവും അധികം ആശ്രയിക്കുന്നത് ചൈനയിൽ നിർമ്മാണ യൂണിറ്റുകൾ ഉള്ള അമേരിക്കൻ കമ്പനികളേയാണ്. ഇവയിൽ പലതിന്റെയും ഉദ്പന്നങ്ങൾക്ക് എഫ് ഡി എ യുടെ അംഗീകാരവുമുണ്ട്. മാഹാമാരിയെ തടയുവാനുള്ള ചൈനയുടെ ശ്രമത്തിന് ഈ ഉദ്പ്പന്നങ്ങൾ ആവശ്യമാണെന്ന വാദമുയർത്തി അവയുടെ കയറ്റുമതിയിൽ കടുത്ത നിയന്ത്രണങ്ങളുമായി എത്തിയിരിക്കുകയാണ് ചൈന.

ചൈനീസ് ഉദ്പന്നങ്ങളുടെ നിലവാരത്തകർച്ച ലോകമെമ്പാടും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സ്പെയിൻ ഉൾപ്പടെ പല രാഷ്ട്രങ്ങളും ഇറക്കുമതി ചെയ്ത ചൈനീസ് മാസ്‌ക്കുകളും ഗൗണുകളും മറ്റും നിലവാരമില്ലാത്തതിന്റെ പേരിൽ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണമേന്മയുടെ കാര്യത്തിൽ ഉന്നതനിലവാരം പുലർത്തുന്ന അമേരിക്കൻ കമ്പനിയുടെ ഉദ്പന്നങ്ങൾ സ്വന്തം ആവശ്യത്തിനെന്ന പേരിൽ കയറ്റുമതിക്കുള്ള അനുമതി നിഷേധിക്കുന്നത്. ലക്ഷക്കണക്കിന് മാസ്‌ക്കുകളും മറ്റുമാണ് ഈ നിരോധനത്തിന്റെ ഫലമായി ഷാങ്ങ്ഹായിയിലെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്.

മസാച്ചുസാറ്റ്സിലെ പെർകിൻ എൽമർ എന്ന കമ്പനിയുടെ 1.4 മില്ല്യണ പരിശോധനാ കിറ്റുകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. കമ്പനി പുതിയതായി വികസിപ്പിച്ചെടുത്ത റിയൽ ടൈം ടെസ്റ്റ് കിറ്റുകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. ഇത് കയറ്റുമതി ചെയ്യുവാനുള്ള അനുമതിക്കായി ബെയ്ജിങ് അധികൃതരുമായി ചർച്ചകൾ തുടരുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചത്. മറ്റൊരു അമേരിക്കൻ കമ്പനിയായ 3 എം എന്ന എൻ-95 മാസ്‌ക് നിർമ്മാതാക്കളും കയറ്റുമതിക്കുള്ള അനുമതി കിട്ടാതെ വിഷമിക്കുകയാണ്. ബെയ്ജിംഗിൽ നിന്നുള്ള പ്രത്യേക അനുമതി പ്രകാരം മാത്രമേ ഇവയുടെ കയറ്റുമതി അനുവദിക്കാനാകു എന്നാണ് ഷാങ്ങ്ഹായ് വൈസ് മേയർ പറയുന്നത്.

ലോകത്തിലെ മാസ്‌ക്, കൈയുറകൾ, വൈസറുകൾ, മെഡിക്കൽ വസ്ത്രങ്ങൾ എന്നിവയുടെ 40 ശതമാനം ഉദ്പ്പാദിപ്പിക്കപ്പെടുന്നത് ചൈനയിലാണ്. അതിനാൽ തന്നെ അവയുടെ കയറ്റുമതിയിൽ കൊണ്ടുവരുന്ന ഏതൊരു നിയന്ത്രണവും ഈ സമയത്ത് ലോകത്തെ തന്നെ വിപരീതമായി ബാധിക്കും. കോവിഡിൽ നിന്നും ഒരല്പം മുക്തി നേടിയ ഉടനെ ഇത്തരം ഉദ്പന്നങ്ങൾ യൂറോപ്പിലേക്ക് കയറ്റി അയക്കാൻ ചൈന ആരംഭിച്ചിരുന്നു. എന്നാൽ ഇവയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്ന അവസരത്തിലാണ് പുതിയ നിയന്ത്രണങ്ങളുമായി ചൈന എത്തുന്നത്. ഗുണമേന്മയുള്ള ഉദ്പന്നങ്ങൾ ചൈനയിൽ തന്നെ ഉപയോഗിക്കുവാനുള്ള തന്ത്രമാണ് ഇതെന്നും ആരോപണമുയരുന്നുണ്ട്.

കഴിഞ്ഞ ആഴ്‌ച്ച മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും സ്പെയർ പാർട്ടുകളുടെയും കയറ്റുമതിയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളുമായി ചൈന എത്തിയതോടെ അമേരിക്കയിലെ പല വൻവ്യവസായങ്ങളുടെയും പ്രവർത്തനം തകരാറിലായിരിക്കുകയാണ്. ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് അമേരിക്കയിൽ നിർമ്മിക്കുന്ന വെന്റിലേറ്ററിന്റെ ഒരു ഭാഗം, അത് നിർമ്മിക്കുന്ന അവരുടെ തന്നെ ചൈനയിലെ നിർമ്മാണക്കമ്പനിയിൽ നിന്നും കയറ്റുമതി ചെയ്യുവാനുള്ള അനുമതി ലഭിച്ചത്. എന്നാൽ മറ്റു പല കമ്പനികളും അനുമതി ലഭിക്കാതെ വലയുകയാണ്.

പകർച്ചവ്യാധി പടർന്നു പിടിച്ച ഘട്ടത്തിൽ പല രാജ്യങ്ങളും പലവിധത്തിലുള്ള കയറ്റുമതി നിയന്ത്രണങ്ങളുമായി എത്തിയിട്ടുണ്ട്. ഇതും അതിന്റെ ഭാഗമായി കണ്ടാൽ മതി എന്നാണ് ഇതേപറ്റി വാഷിങ്ടണീലെ ചൈനീസ് നയതന്ത്ര പ്രതിനിധി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP