Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തെ മഹാദുരന്തത്തിലേക്ക് തള്ളിവിട്ട ശേഷം സൈനിക ശേഷി കൂടി വർദ്ധിപ്പിച്ചു ലോക പൊലീസാകാൻ ഒരു ലജ്ജയുമില്ലാതെ ഇറങ്ങി പുറപ്പെട്ട് ചൈന; അന്താരാഷ്ട്ര വിനിമയം വിച്ഛേദിച്ച് അത്യാധുനിക അണുവായുധങ്ങൾ പരീക്ഷിക്കുന്നതായി അമേരിക്ക; ലോകത്തെ ഭസ്മമാക്കാനുള്ള വരം നേടാനായി പുറപ്പെട്ട് ചുവപ്പണിഞ്ഞ ഇരുട്ടിന്റെ ശക്തികൾ

ലോകത്തെ മഹാദുരന്തത്തിലേക്ക് തള്ളിവിട്ട ശേഷം സൈനിക ശേഷി കൂടി വർദ്ധിപ്പിച്ചു ലോക പൊലീസാകാൻ ഒരു ലജ്ജയുമില്ലാതെ ഇറങ്ങി പുറപ്പെട്ട് ചൈന; അന്താരാഷ്ട്ര വിനിമയം വിച്ഛേദിച്ച് അത്യാധുനിക അണുവായുധങ്ങൾ പരീക്ഷിക്കുന്നതായി അമേരിക്ക; ലോകത്തെ ഭസ്മമാക്കാനുള്ള വരം നേടാനായി പുറപ്പെട്ട് ചുവപ്പണിഞ്ഞ ഇരുട്ടിന്റെ ശക്തികൾ

മറുനാടൻ മലയാളി ബ്യൂറോ

ബേയ്ജിങ്: കോവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നതുൾപ്പടെ ഒരുപിടി കല്ലുവെച്ച നുണകളുമായി അതിനെ ലോകത്താകമാനം പടരാൻ വിട്ട ചൈന പക്ഷെ, തങ്ങളുടെ തലസ്ഥാനത്തേക്കും സാമ്പത്തിക തലസ്ഥാനമായ ഷാങ്ങ്ഹായിലേക്കും ഇത് പടരാതെ സൂക്ഷിച്ചു. ശരിയായ വിവരങ്ങൾ മറച്ചുവച്ചും, അസത്യങ്ങളും അർദ്ധസത്യങ്ങളും വിളിച്ചുപറഞ്ഞും ലോകത്തെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച്, ലക്ഷക്കണക്കിന് നിരപരാധികളെ മരണത്തിന് വിട്ടുകൊടുത്ത ചൈന ഇപ്പോൾ അത്യാന്താധുനിക ആയുധങ്ങൾ പരീക്ഷിച്ച് ലോക പൊലീസാകാൻ ഒരുമ്പെടുകയാണ്.

ലോകം മുഴുവൻ, മനുഷ്യജീവനുകൾ രക്ഷിക്കാനായി രാവും പകലുമില്ലാതെ കഷ്ടപ്പെടുമ്പോഴും നിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങൾ കയറ്റി അയച്ച് സമ്പത്ത് വർദ്ധിപ്പിക്കാനുള്ള കണ്ണിൽ ചോരയില്ലാത്ത ശ്രമത്തിലായിരുന്നു ചൈന. എന്നും സ്വന്തം താത്പര്യം മാത്രം നോക്കിയ ചരിത്രമുള്ള ചൈനയും, കമ്മ്യുണിസത്തിന്റെ മറവിൽ പടുത്തുയർത്തിയ അവിടത്തെ ഏകാധിപത്യ ഭരണകൂടവും ലോകത്തിന്റെ നിസ്സഹായവസ്ഥ മുതലെടുത്ത് ഇപ്പോൾ ആയുധശക്തി വർദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നത്.

പ്രത്യേകം തായ്യാറാക്കിയ ഭൂഗർഭ അറകളിൽ ചെറിയ തോതിലുള്ള അണുവിസ്ഫോടനങ്ങൾ പരീക്ഷിച്ച് പുതിയ ആയുധങ്ങൾക്കുള്ള കോപ്പുകൾ കൂട്ടുകയാണ് ചൈന എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിക്കുന്നത്. കൊറോണ വൈറസ് വുഹാനിലെ പരീക്ഷണശാലയിൽ നിന്നും രക്ഷപ്പെട്ടാണോ പുറത്തെത്തി ലോകത്തെ കാർന്നു തിന്നാൻ തുടങ്ങിയത് എന്ന കാര്യം അമേരിക്ക അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന ഈ റിപ്പോർട്ടും ചൈനീസ്-അമേരിക്കൻ ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നത് ഉറപ്പാണ്.

എന്നാൽ അണുവായുധങ്ങൾക്ക് മേൽ മോറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ചൈന എന്നും തയ്യാറാണെന്നും അമേരിക്ക അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സാവോ ലിജ്ജാൻ പറയുന്നത്. ആണവായുധ പരീക്ഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉടമ്പടി ചൈന ലംഘിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടുകളിൽ തെളിവുകളില്ല, പക്ഷെ അത് പറയുന്നത് ഒറ്റപ്പെട്ട പ്രദേശമായ ലോപ്നൂറിലെ പരീക്ഷണ സ്ഥലത്ത് എന്തൊക്കെയോ രഹസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നാണ്.

വാഷിങ്ടണിലെ ചൈനീസ് എംബസി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞത് അമേരിക്കയും റഷ്യയും തമ്മിൽ 2010 ൽ ഒപ്പുവച്ച ന്യു സ്റ്റാർട്ട് ഉടമ്പടിയിൽ ചൈനയേയും ഭാഗഭാഗാക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമെന്നാണ്.

2010-ൽ ഒപ്പുവച്ച് ഈ ഉടമ്പടി പ്രകാരം ഇരു രാഷ്ട്രങ്ങൾക്കും ഒരേ സമയം 1,550 ൽ അധികം അണുവായുധങ്ങൾ യുദ്ധസജ്ജമാക്കി വയ്ക്കാനാകില്ല. ഇതിന് വിപരീതമായി ചൈനീസ് ഭരണകൂടം തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ ആധുനിക വത്ക്കരിക്കാനും എണ്ണം വർദ്ധിപ്പിക്കനും ത്വരിതഗതിയിൽ പ്രവർത്തിപ്പിക്കുന്നത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു.

ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് ആണവശക്തികളിൽ റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ, ആണവായുധ പരീക്ഷണങ്ങൾ നിരോധിക്കാനുള്ള ഉടമ്പടിയായ സി ടി ബി ടിയിൽ ഒപ്പ് വച്ചിട്ടുണ്ട്. ഇനിയും 44 രാഷ്ട്രങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഇത് ഒരു അന്താരാഷ്ട്ര നിയമമാകുകയുള്ളു. ചൈനയും അമേരിക്കയും ഇത് ഒപ്പ് വച്ചിട്ടില്ല.

എന്നാൽ ഇതിലെ വ്യവസ്ഥകളുമായി ചേർന്നാണ് പോകുന്നത് എന്ന് ചൈന വ്യക്തമാക്കുമ്പോൾ, ഏകപക്ഷീയമായി ആണവായുധ പരീക്ഷണങ്ങൾക്ക് 1992 ൽ അമേരിക്ക മോറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP