Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചത്തുപോയ കാളയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ലോക്ക്ഡൗൺ നിയമങ്ങൾ മറന്ന ഇന്ത്യാക്കാർ! തമിഴ്‌നാട്ടിലെ ഒരു കാള ചത്തപ്പോൾ നൂറു കണക്കിന് ആളുകൾ തടിച്ചു കൂടി അന്ത്യ ശുശ്രൂഷ നൽകിയ വാർത്തയുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ

ചത്തുപോയ കാളയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ലോക്ക്ഡൗൺ നിയമങ്ങൾ മറന്ന ഇന്ത്യാക്കാർ! തമിഴ്‌നാട്ടിലെ ഒരു കാള ചത്തപ്പോൾ നൂറു കണക്കിന് ആളുകൾ തടിച്ചു കൂടി അന്ത്യ ശുശ്രൂഷ നൽകിയ വാർത്തയുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മധുര: ജെല്ലിക്കെട്ടിലെ സൂപ്പർതാരത്തിന് യാത്രാമൊഴി നൽകുവാൻ കൂടിയവർ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. തെക്കൻ മധുരയിലെ മുദുവർപട്ടി ഗ്രമമാണ് സമാനതകളില്ലാത്ത ഈ ശവസംസ്‌കാര ചടങ്ങിന്റെ പേരിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം പിടിച്ചത്.

പ്രധാനമായും കാർഷിക സമ്പദ്വ്യവസ്ഥ നിലനിൽക്കുന്ന തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വിനോദമാണ് ജെല്ലിക്കെട്ട്. 2017 ൽ ഇത് നിരോധിച്ചപ്പോൾ ഉയർന്ന പ്രതിഷേധം സംസ്ഥാനത്തെ ആകെ പിടിച്ചു കുലുക്കിയിരുന്നു. നിരോധനം നീക്കേണ്ട സ്ഥിതി തന്നെ വന്നു ചേർന്നിരുന്നു. വർഷങ്ങളായി ജെല്ലിക്കെട്ടിലെ സൂപ്പർ താരമായിരുന്നു ഏപ്രിൽ 12 ന് മരിച്ച മൂലി എന്ന കാള.

തെക്കൻ മധുരയിലെ ഒരു കാർഷിക ഗ്രമമായ മുദുവർപട്ടിയിലെ ജീവിതം തിരിയുന്നത് ഇവിടത്തെ ശെല്ലായ് അമ്മൻ കോവിലിന് ചുറ്റുമാണ്. ഈ ക്ഷേത്രത്തിലേതാണ് മൂലി എന്ന ഈ ജെല്ലിക്കെട്ട് നായകൻ. ഗ്രാമവാസികളുടെ കണ്ണിലുണ്ണീയായ കാള പ്രായാധിക്യത്താൽ മരണമടഞ്ഞപ്പോൾ അത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഗ്രാമത്തിന്റെ യശസ്സുയർത്തിയ വീരനായകന്, യോജിച്ച ഒരുയാത്രയയപ്പ് നൽകാനായിരുന്നു അവർ തീരുമാനിച്ചത്.

ഏകദേശം 30 നും 50 നു ഇടയിൽ ആളുകളായിരുന്നു ആദ്യം ഈ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് ആളുകളുടെ ഒരു ഒഴുക്കായിരുന്നു എന്നാണ് പ്രാദേശിക ജെല്ലിക്കെട്ട് അസ്സോസിയേഷന്റെ പ്രസിഡന്റ് പി. രാജശേഖരൻ പറഞ്ഞത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 200 നും 300 നും ഇടയിൽ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. പൂമാലകളും വേഷ്ടികളും ഒക്കെ ചാർത്തി ബഹുമാനത്തോടെയായിരുന്നു തങ്ങളുടെ വീരനായകന് ഗ്രാമീണർ യാത്ര അയപ്പ് നൽകിയത്. ധാരാളം സ്ത്രീകൾ അലമുറയിട്ട് കരയുന്നുമുണ്ടായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

13,430 കോവിഡ് ബാധിതരുള്ള ഇന്ത്യയിൽ ഇതുവരെ 448 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്‌നാട്ടിൽ മാത്രം 1242 രോഗികളുണ്ട്, 14 മരണങ്ങളാണ് ഇതുവരെ ഈ സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളത്. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി മെയ്‌ 3 വരെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടിയ ഗ്രാമീണർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP