Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ പേടിയിൽ രാജ്യം വിട്ട് ജർമ്മനിയിൽ സുഖവാസം അനുഭവിക്കുന്ന തായ്‌ലൻഡ് രാജാവ് സോഫിയാ രാജകുമാരിയെ കണ്ടുപഠിക്കട്ടെ; രാജ്യം മഹാമാരിക്ക് മുന്നിൽ കീഴ്പെട്ടപ്പോൾ നീലക്കുപ്പായവും അണിഞ്ഞ് കെയററായി ഇറങ്ങി രാജകുമാരിയും; മൂന്നു ദിവസത്തെ യൂണിവേഴ്സിറ്റി കോഴ്സ് വഴി അടിസ്ഥാന കാര്യങ്ങൾ പഠിച്ച് നഴ്സുമാരെ സഹായിക്കാൻ ഇറങ്ങിയത് സ്വീഡനിലെ സോഫിയാ രാജകുമാരി

കൊറോണ പേടിയിൽ രാജ്യം വിട്ട് ജർമ്മനിയിൽ സുഖവാസം അനുഭവിക്കുന്ന തായ്‌ലൻഡ് രാജാവ് സോഫിയാ രാജകുമാരിയെ കണ്ടുപഠിക്കട്ടെ; രാജ്യം മഹാമാരിക്ക് മുന്നിൽ കീഴ്പെട്ടപ്പോൾ നീലക്കുപ്പായവും അണിഞ്ഞ് കെയററായി ഇറങ്ങി രാജകുമാരിയും; മൂന്നു ദിവസത്തെ യൂണിവേഴ്സിറ്റി കോഴ്സ് വഴി അടിസ്ഥാന കാര്യങ്ങൾ പഠിച്ച് നഴ്സുമാരെ സഹായിക്കാൻ ഇറങ്ങിയത് സ്വീഡനിലെ സോഫിയാ രാജകുമാരി

മറുനാടൻ ഡെസ്‌ക്‌

രാളുടെ കുടുംബ പശ്ചാത്തലമോ, അയാൾ വഹിക്കുന്ന സ്ഥാനമോ ഒന്നുമല്ല അയാളുടെ വ്യക്തിത്വം തെളിയിക്കുന്നത്, മറിച്ച് ചെറുപ്പം മുതൽക്കേ വളർത്തിയെടുക്കേണ്ട ഒന്നാണതെന്ന സത്യം വീണ്ടും ഈ കൊറോണക്കാലത്ത് തെളിയിക്കപ്പെടുകയാണ്.

തന്റെ രാജ്യം മാത്രമല്ല, ലോകം മുഴുവൻ കൊറോണഭീതിയിൽ കഴിയുമ്പോൾ ജർമ്മനിയിലെ ബവേറിയയിലെ ഗ്രാൻഡ് ഹോട്ടൽ സോനെൻബിച്ചി എന്ന ഫോർ സ്റ്റാർ ഹോട്ടലിൽ തന്റെ 20 പെൺ സുഹൃത്തുക്കളുമൊത്ത് സെൽഫ് ഐസൊലേഷനിൽ പോകാനാണ് തായ്‌ലൻഡ് രാജാവ് മഹാ വജിരലോംഗ്കോൺ തീരുമാനിച്ചതെങ്കിൽ, യൂണിവേഴ്സിറ്റിയിലെ മൂന്ന് ദിവസത്തെ കോഴ്സ് പൂർത്തിയാക്കി കൊറോണക്കെതിരെ പോരാടുന്ന നഴ്സുമാരെസഹായിക്കാനാണ് സ്വീഡിഷ് രാജകുമാരിയായ സോഫിയാ രാജകുമാരി തീരുമാനിച്ചത്.

ജർമ്മനിയിലെ പ്രശസ്തമായ ഈ ആഡംബര ഹോട്ടൽ മുഴുവനുമായും തായ്‌ലൻഡ് രാജാവ് ബുക്ക് ചെയ്തിരിക്കുകയാണെന്നാണ് ചില ജർമ്മൻ ടാബ്ലോയിഡുകൾ റിപ്പോർട്ട് ചെയ്യുന്നത്. 20 സ്ത്രീ സുഹൃത്തുക്കളും ചില സേവകരും ഒരുമിച്ചാണ് രാജാവ് ഇവിടെ താമസിക്കുന്നത്. ആദ്യം ഇതിലും വലിയൊരു സംഘമായി എത്താനാണത്രെ രാജാവ് തീരുമാനിച്ചത്.

എന്നാൽ സംഘത്തിലെ 119 പേർക്ക് കൊറോണ ബാധിച്ചെന്ന സംശയത്താൽ അവരെ തിരിച്ചയക്കുകയായിരുന്നു. ലോക്ക്ഡൗൺ നിയമങ്ങൾക്ക് എതിരായിട്ടു പോലും, ജർമ്മൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് രാജാവും പരിവാരങ്ങളും ഇവിടെ താമസിക്കുന്നത്. രാജകുടുംബാംഗങ്ങൾക്കെതിരെ സംസാരിക്കുന്നത് ഗുരുതര കുറ്റമായ തായ്ലാൻഡിൽ പക്ഷെ ചില ചെറിയ പ്രതിഷേധങ്ങൾ രാജാവിന്റെ ഈ നടപടിക്കെതിരെ ഉയർന്ന് തുടങ്ങിയിട്ടുണ്ട്.

രാജ്യത്തുകൊറോണാ ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുമ്പോൾ, ആരോഗ്യ പ്രവർത്തകരുടെ മേൽ സമ്മർദ്ദം വർദ്ധിക്കാതിരിക്കാൻ സഹായികളെ തയ്യാറാക്കുക എന്ന ഉദ്ദേശത്തോടെ സ്റ്റോക്ക്ഹോമിലെ സോഫിയഹെമ്മറ്റ് യൂണിവേഴ്സിറ്റി കോളേജ് മൂന്ന് ദിവസത്തെ പ്രത്യേക് കോഴ്സ് രൂപ കല്പന ചെയ്തിരുന്നു. ഇത് പഠിച്ച് വരുന്നവരെ നഴ്സുമാരുടെ സഹായികളായാണ് നിയമിക്കുക. സ്വീഡിഷ് രാജകുമാരി ഈ കോഴ്സ് പാസ്സായതിനു ശേഷം സജീവമായി കൊറോണക്കെതിരായുള്ള യുദ്ധരംഗത്തുണ്ട്. കൃത്യമായ അകലം പാലിച്ചുകൊണ്ട് രാജകുമാരി മറ്റ് ആരോഗ്യ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഈയടുത്ത് പുറത്ത് വന്നിരുന്നു. ഓരോ ആഴ്‌ച്ചയിലും 80 പേരെയാണ് യൂണിവേഴ്സിറ്റി ഇപ്രകാരം തയ്യാറാക്കുന്നത്.

സ്വീഡനിലെ കിരീടാവകാശിയായ കാൾ ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹത്തിന് മുൻപ് വാംലാൻഡ് പ്രഭ്വി കൂടിയായ രാജകുമാരി അറിയപ്പെടുന്ന ഒരു മോഡലും ടെലിവിഷൻ അവതാരികയുമായിരുന്നു. പാരഡൈസ് ഹോട്ടലിന്റെ സ്വീഡിഷ് പതിപ്പ് അവതരിപ്പിച്ചിരുന്നത് സോഫിയാ രാജകുമാരിയായിരുന്നു. അലക്സാൻഡർ രാജകുമാരൻ, ഗബ്രിയേൽ രാജകുമാരൻ എന്നിവരാണ് മക്കൾ.

ഇതുവരെ 12,540 പേർക്കാണ് സ്വീഡനിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 1,333 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 170 മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത് തൊട്ടു തലേന്നത്തെ പ്രതിദിന മരണസംഖ്യയേക്കാൾ കൂടുതലുമാണ്. കൊറോണ ബാധയുണ്ടായിട്ടും ലോക്ക്ഡൗണിന് വിസമ്മതിക്കുക വഴി ലോകവാർത്തകളിൽ ഇടംപിടിച്ച രാജ്യമാണ് സ്വീഡൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP