Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാളെ മുതൽ പതിവ് വാർത്താസമ്മേളനം ഇടവിട്ട ദിവസങ്ങളിലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ കെ.എം.ഷാജി പേടിയാണ് പിന്തിരിയലിന് കാരണമെന്ന് സോഷ്യൽ മീഡിയ; യ്യോ.. അപ്പോ നാളെ മുതൽ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീയെന്ന് വി.ടി.ബൽറാം ഫേസ്‌ബുക്കിൽ; വിജയേട്ടൻ തിരികെ വരും...പുലി പതുങ്ങുന്നത് കുതിക്കാനാണെന്നും ട്രോളുകൾ

നാളെ മുതൽ പതിവ് വാർത്താസമ്മേളനം ഇടവിട്ട ദിവസങ്ങളിലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ കെ.എം.ഷാജി പേടിയാണ് പിന്തിരിയലിന് കാരണമെന്ന് സോഷ്യൽ മീഡിയ; യ്യോ.. അപ്പോ നാളെ മുതൽ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീയെന്ന് വി.ടി.ബൽറാം ഫേസ്‌ബുക്കിൽ; വിജയേട്ടൻ തിരികെ വരും...പുലി പതുങ്ങുന്നത് കുതിക്കാനാണെന്നും ട്രോളുകൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സ്പ്രിങ്‌ളർ വിവാദവുമായി ബന്ധപ്പെട്ട് പതിവ് വാർത്താസമ്മേളനത്തിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നതോടെ എല്ലാം ഇന്നലെ പറഞ്ഞുകഴിഞ്ഞന്നായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കാര്യങ്ങൾ മനസിലാക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, കോവിഡ് പ്രതിരോധം നടപടികൾ വിശദീകരിക്കാനുള്ള ദിവസേനയുള്ള തന്റെ വാർത്താസമ്മേളനം ഇനി മുതൽ ഇടവിട്ട ദിവസങ്ങളിലായിരിക്കുമെന്നും ആവശ്യമെങ്കിൽ അല്ലാതെയും മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് കെ.എം.ഷാജി ഉയർത്തിയ വിവാദത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായി വാദം.

മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം നിർത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎൽഎ വിടി ബൽറാം രംഗത്തെത്തി. യ്യോ.. അപ്പോ നാളെ മുതൽ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീയെന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

മാധ്യമ പ്രവർത്തകൻ ജാവേദ് പർവേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഉറങ്ങും മുൻപ് മൂത്രമൊഴിക്കണം തുടങ്ങിയ സാരോപദേശങ്ങൾക്കപ്പുറം ചോദ്യങ്ങൾ നേരിടാനുള്ള സമചിത്തത പിണറായ് വിജയനില്ല എന്നത് വസ്തുതയാണ്.

വിജയൻ ഒന്നല്ല, രണ്ടെണ്ണമാണ് ; കരുതലാനും കടക്കു പുറത്തും. കരുതൽ വിജയൻ ഊതി വീർപ്പിച്ച ഇമേജ് ആണ്. ചെന്നിത്തലയും ഷാജിയും അതിന്റെ കാറ്റഴിച്ചുവിട്ടു.വിജയന് കൺട്രോൾ പോയി. പോയി അവരോട് ചോദിക്ക് എന്നായ് .

പരനാറി, കുലംകുത്തി, കടക്ക് പുറത്ത് വിജയന്റേത് retreating defensive action ആണ്.വിജയേട്ടൻ തിരികെ വരും. പുലി പതുങ്ങുന്നത് കുതിക്കാനാണ്.

ട്രോളന്മാർക്ക് ഏതാായാലും സംഗതി ചാകരയായി. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഇത്തിരി കഞ്ഞിയെടുക്കാനുണ്ടോ എന്ന് ചോദിച്ച ട്രോളന്മാർ പിണറായിക്കെതിരെ തിരിഞ്ഞു.

ചില കമന്റുകൾ ഇങ്ങനെ:

സിലബസിനു പുറത്തുള്ള ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ ഇനി പത്രസമ്മേളനമേ ബെണ്ടെന്നു വെച്ചു

സാധാരണ ചാനലുകളിൽ സീരിയൽ അവസാനിപ്പിക്കുമ്പോൾ നടിയുടെ ഡേറ്റ് ഇല്ലാതായോ, നടി പ്രതിഫലം കൂട്ടിച്ചോദിച്ചോ മറ്റോ ആണ് വൈന്റപ്പ് ചെയ്യാറ്.
ഇത് ക്യാപ്റ്റന് ഡേറ്റ് മെയ് മൂന്നുവരെയും ഉണ്ട്, പക്ഷെ പ്രേക്ഷകരെ അഭിമുഖീകരിക്കാൻ ഉളുപ്പ് കാരണം സീരിയൽ നിർത്തുന്നത് ആദ്യാണ്,

കുറഞ്ഞപക്ഷം അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ 'കരുതൽ' ഇമേജ് കൊണ്ടുപോകും, അതിപ്പോൾ വാർത്താ സമ്മേളനം ഒഴിവാക്കി ആണെങ്കിലും!

ആറു മണിക്ക് ധാരാളം ആളുകൾ ടി വി കാണുന്നതു കൊണ്ട് വൈദ്യുതി ഉപയോഗം കൂടുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്.. ഇത് മൂലം പലർക്കും രാത്രിയിൽ ഫാനിന് ആവശ്യമായ കറണ്ട് ലഭിക്കുന്നില്ല.. അതിനാൽ പതിവായുള്ള വാർത്താ സമ്മേളനം ഒഴിവാക്കുകയാണ്...
ജാള്യത വേണ്ട... ജാഗ്രത മതി...
(Bgm: ഓടിക്കോ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP