Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരീക്ഷ കഴിഞ്ഞുടൻ ലോക്ഡൗണും പ്രഖ്യാപിച്ചതോടെ മിക്ക കുട്ടികളും നാട്ടിലേക്ക് പോയി; തമിഴ്‌നാട്ടിലെ വിജനമായ പ്രദേശത്തെ ഹോസ്റ്റലിൽ മലപ്പുറത്തെ 20കാരി തനിച്ചായി; രണ്ടും കൽപിച്ച് ലോക്ഡൗൺ മറന്ന് മകളെ കാറിലും ആംബുലൻസിലുമായി അച്ഛൻ നാട്ടിലെത്തിച്ചു; അച്ഛനും മകൾക്കുമെതിരെ പൊലീസ് കേസ്

പരീക്ഷ കഴിഞ്ഞുടൻ ലോക്ഡൗണും പ്രഖ്യാപിച്ചതോടെ മിക്ക കുട്ടികളും നാട്ടിലേക്ക് പോയി; തമിഴ്‌നാട്ടിലെ വിജനമായ പ്രദേശത്തെ ഹോസ്റ്റലിൽ മലപ്പുറത്തെ 20കാരി തനിച്ചായി; രണ്ടും കൽപിച്ച് ലോക്ഡൗൺ മറന്ന് മകളെ കാറിലും ആംബുലൻസിലുമായി അച്ഛൻ നാട്ടിലെത്തിച്ചു; അച്ഛനും മകൾക്കുമെതിരെ പൊലീസ് കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: പരീക്ഷ കഴിഞ്ഞ് ലോക്ഡൗണും പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടിലെ വിജനമായ പ്രദേശത്തെ ഹോസ്റ്റലിൽ മലപ്പുറത്തെ 20കാരി തനിച്ചായി. രണ്ടുംകൽപിച്ച് മകളെ കാറിലും ആംബുലൻസിലുമായി നാട്ടിലെത്തിച്ച പിതാവിനും മകൾക്കുമെതിരെ പൊലീസ് കേസ്. ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്‌നാട്ടിൽ നിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥിനിക്കും പിതാവായ കച്ചവടക്കാരനുമെതിരെയാണ് പൊലീസ് കേസെടുത്തത്. മലപ്പുറം എടപ്പാൾ തുയ്യം സ്വദേശിയായ 20-കാരിയായ വിദ്യാർത്ഥിനിയാണ് ഹോസ്റ്റലിൽ തനിച്ചാക്കിയതിനെ തുടർന്ന് കാറിലും ആംബുലൻസിലുമായി പിതാവ് നാട്ടിലെത്തിയത്.

പരീക്ഷ കഴിഞ്ഞതോടെ തന്നെ ഹോസ്റ്റലിലെ എല്ലാ കുട്ടികളും നാട്ടിലേക്ക് പോയെങ്കിലും ചില കുട്ടികൾക്ക് പോരാനായില്ല. അപ്പോഴേക്കും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൂടെയുണ്ടായിരുന്ന അവസാനത്തെ കുട്ടിയെയും ബന്ധുക്കളെത്തി കൊണ്ടു പോയതോടെ വിജനമായ പ്രദേശത്തെ ഹോസ്റ്റലിൽ കുട്ടി തനിച്ചാകുമെന്ന അവസ്ഥയായി. ജില്ലാ ഭരണകൂടം ഇടപെട്ട് ചൊവ്വാഴ്ച രാത്രിയോടെ വാളയാർ വരെ എത്തിച്ചതോടെയാണ് പിതാവ് ആംബുലൻസ്യമായി പോയി കുട്ടിയെ കൊണ്ടുവരേണ്ട അവസ്ഥയുണ്ടായത്. വീട്ടിലെത്തി വിദ്യാർത്ഥിനിയും പിതാവും നിരീക്ഷണത്തിൽ പോവുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർ നൽകിയ വിവരമനുസരിച്ചാണ് പൊന്നാനി പൊലീസ് കേസെടുത്തത്. അയിലക്കാട് സ്വദേശിയായ വ്യാപാരി പച്ചക്കറി വാഹനങ്ങളിലും മറ്റും മാറി മാറിക്കയറി വന്നാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ ചങ്ങരംകുളം പൊലീസും കേസെടുത്തു.

അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് മലപ്പുറത്ത് ആറ് പേർക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചപ്പോൾ 439 പേരെകൂടി പ്രത്യേക നിരീക്ഷണത്തിലേക്ക്മാറ്റി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8,708 ആയി. ഇന്ന് 38പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 35, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 2,062 പേരെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഇന്ന് ഒഴിവാക്കി.

8,567 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 103 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 19 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒമ്പത് പേർ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് പേർ രോഗം ഭേദമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു. വൈറസ് ബാധിതരായി എട്ട് പേരാണ് ഐസൊലേഷനിൽ ചികിത്സയിൽ തുടരുന്നത്.ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം ഇന്ന്ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതുവരെ 1,468 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 41 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കോവിഡ് 19 മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലയിൽ കർശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുത കർമ്മ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ (ഏപ്രിൽ 16) പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുള്ള 5,132 വീടുകൾ ദ്രുത കർമ്മ സംഘങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. 2,194 സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ജില്ലാതല കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ തുടരുകയാണ്. ഇന്ന് 59 പേർ കൺട്രോൾ സെല്ലുമായി ഫോണിൽ ബന്ധപ്പെട്ടു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് 71 പേരുമായി വിദഗ്ധ സംഘം ഫോൺ വഴി ബന്ധപ്പെട്ടു. ഏഴ് പേർക്ക് കൗൺസലിങ് നൽകി.

നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 557 മുതിർന്ന പൗരന്മാരെ ഇന്ന്പാലിയേറ്റീവ് നഴ്‌സുമാർ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കൈമാറി. പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 42 പേരുമായി കൺട്രോൾ സെല്ലിൽ നിന്ന് കോൺടാക്ട് ട്രെയ്‌സിങ് വിഭാഗം ഇന്ന് ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

അതേ സമയം ലോക് ഡൗൺ നിലനിൽക്കെ അനുമതിയില്ലാതെ മലപ്പുറം ജില്ലാ അതിർത്തി കടന്നെത്തിയ രണ്ട് യുവാക്കളെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.. ചെന്നൈയിൽ നിന്ന് വരികയായിരുന്ന തിരൂരങ്ങാടി മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശികളായ ഇടശ്ശേരി മൻസൂർ (31), മെമ്പട്ടാട്ടിൽ പ്രതീഷ് (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാല് മണിക്ക് മോട്ടോർ സൈക്കിളിൽ വരുന്നതിനിടെ കരിങ്കല്ലത്താണിയിൽവച്ച് പെരിന്തൽമണ്ണ പൊലീസ് പിടികൂടി തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു.പകർച്ചവ്യാധി നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് പൊലീസ് കേസെടുത്തു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഇരുവരേയും കോഴിക്കോട് സർവ്വകലാശാലയ്ക്കടുത്തുള്ള കോവിഡ് കെയർ സെന്ററിൽ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP