Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക് ഡൗണിനും, നിരോധനാജ്ഞക്കുമിടയിൽ ഒമാൻ മത്തിയും കേരളത്തിലെത്തിച്ച് വിൽപ്പന; കടലിൽ നിന്നും ചെറുവള്ളക്കാർ കൊണ്ടുവരുന്ന മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന; ഫോർമാലിൻ ചേർത്ത് കവറുകളിലാക്കി സ്റ്റിക്കറൊട്ടിച്ച് എത്തിച്ച മത്സ്യം നശിപ്പിച്ച് പൊന്നാനി പൊലീസ്

ലോക് ഡൗണിനും, നിരോധനാജ്ഞക്കുമിടയിൽ ഒമാൻ മത്തിയും കേരളത്തിലെത്തിച്ച് വിൽപ്പന; കടലിൽ നിന്നും ചെറുവള്ളക്കാർ കൊണ്ടുവരുന്ന മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന; ഫോർമാലിൻ ചേർത്ത് കവറുകളിലാക്കി സ്റ്റിക്കറൊട്ടിച്ച് എത്തിച്ച മത്സ്യം നശിപ്പിച്ച് പൊന്നാനി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക് ഡൗണിനും, നിരോധനാജ്ഞക്കുമിടയിൽ ഒമാൻ മത്തിയും കേരളത്തിലെത്തിച്ച് വിൽപ്പന. വിൽപന നടത്തുന്നത് കടലിൽ നിന്നും ചെറുവള്ളക്കാർ കൊണ്ടുവരുന്ന മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച്. ഫോർമാലിൻ ചേർത്ത് കവറുകളിലാക്കി സ്റ്റിക്കറൊട്ടിച്ചാണ് വിൽപ്പന
ഒമാനിൽ നിന്നു കപ്പൽമാർഗം കയറ്റിയെത്തിക്കുന്ന മത്തി കണ്ടെയ്‌നറുകളിലും കണ്ടെയ്‌നറുകളിൽ നിന്ന് ഇടത്തരം വിപണികളിലേക്കു മിനിവാനുകളിലുമാണ് എത്തിക്കുന്നത്. ഒഡിഷ, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങൾ വഴിയാണ് നേരത്തെ ഇത്തരത്തിൽ വ്യാപകമായി മത്സ്യങ്ങളെത്തിയിരുന്നത്.

ഫോർമാലിൻ ഉപയോഗിച്ച് വിൽപ്പനക്കെത്തിച്ച ഒമാൻ മത്തി പൊന്നാനി പൊലീസും,ആരോഗ്യ വകുപ്പും പിടികൂടി നശിപ്പിച്ചു. നരിപ്പറമ്പിലെ മത്സ്യവിപണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ആഴ്ചകൾ പഴക്കമുള്ള ഒമാൻ മത്തിയും, ചെമ്മീനും പിടികൂടിയത്. 100 കിലോ പഴകിയ മത്തിയും,50 കിലോ ചെമ്മീനുമാണ് പിടികൂടിയത്.സംഭവത്തിൽ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. മത്സ്യ കച്ചവടക്കാരായ കേളം വളപ്പിൽ അബൂബക്കർ (43), മുസ്തഫ (40), കണ്ണൻ ചാത്ത് വളപ്പിൽ ചെറിയാമുണ്ണി (50) എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഇവരുടെ മത്സ്യവിൽപ്പന ശാലകളും പൊലീസ് പൂട്ടിച്ചു. കടലിൽ നിന്നും ചെറുവള്ളക്കാർ കൊണ്ടുവരുന്ന മത്സ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോർമാലിൻ ചേർത്ത് കവറുകളിലാക്കി സ്റ്റിക്ക നാട്ടിച്ചാണ് വിൽപ്പന നടത്തുന്നത്.ഒമാൻ മത്തിക്ക് കിലോ മുന്നൂറ് രൂപ വരെയാണ് വില.

ആലപ്പുഴയിൽ നിന്നാണ് പഴകിയ മത്സ്യം നരിപ്പറമ്പിലെത്തിച്ചതെന്നാണ് വിവരം. മത്സ്യകടത്ത് നടത്തുന്നതിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മത്സ്യങ്ങൾ പാക്കറ്റുകളിലാക്കി വില്പന നടത്തുന്നുവെന്ന് വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്.
പൊന്നാനി സിഐ മഞ്ജിത്ത് ലാൽ, എസ്ഐ ബേബിച്ചൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടന്നത്. പെട്ടിയിൽ ഭദ്രമാക്കി വരുന്ന മത്സ്യത്തിന് ഒരുവർഷത്തെ കാലാവധി വരെ പെട്ടിക്ക് പുറത്തുള്ള സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പൊന്നാനി മേഖലയിലേക്ക് പുറത്തുനിന്ന് മത്സ്യം കൊണ്ടുവരുന്നത് പൂർണമായി തടഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പരമ്പരാഗത വള്ളക്കാർക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളത്.

അതേ സമയം ട്രോളിങ് നിരോധനവും, കടലാക്രമണവും, പ്രളയവും, കോവിഡ് 19 നുമെല്ലാം പ്രത്യക്ഷത്തിൽ ബാധിച്ച മത്സ്യമേഖല നിലനിൽപ്പിനായി പെടാപാട് പെടുകയാണ്്. ഓരോ വർഷവുമെത്തുന്ന ട്രോളിങ് നിരോധനവും, കടലാക്രമണത്തെയും തുടർന്ന് മാസങ്ങളോളം തൊഴിൽ നഷ്ടമാവുന്ന മത്സ്യമേഖലക്ക് മറ്റു ദുരന്തങ്ങളും ആഘാതമേൽപ്പിക്കുകയാണ്.

ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 340 ലധികം രജിസ്റ്റർ ചെയ്ത ബോട്ടുകളും, 1000 ലധികം വള്ളങ്ങളുമാണ് മത്സ്യ ബന്ധനം നടത്തുന്നത്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷമായി മുക്കാൽ ഭാഗം മത്സ്യ ബന്ധന യാനങ്ങളും, നഷ്ടം സഹിച്ചാണ് മിക്കപ്പോഴും കടലിൽ നിന്നും തിരികെയെത്തുന്നത്. ഇതാനിടെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ഇവരെ കണ്ണീർ കയത്തിലാക്കുകയാണ്. കോ വിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഹാർബറുകളെല്ലാം അടച്ചിട്ടതോടെ തീരത്തിപ്പോൾ പട്ടിണിയുടെ നാളുകളാണ്. കടലിലെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം മൂലം മത്സ്യലഭ്യത കുറഞ്ഞുവെന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവർ പറയുന്നത്.

കരയ്ക്കൊപ്പം തന്നെ കടലും പൊള്ളുന്നതിനാൽ, മത്സ്യങ്ങൾ തീരക്കടലിൽ നിന്നും,ആഴക്കടലിലേക്ക് മാറിയെന്നും, പല മത്സ്യങ്ങളുടെ നാശത്തിന് വഴിവെച്ചുവെന്നുമാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ട്രോളിങ് നിരോധനത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ ബോട്ടുകൾക്ക് ലഭിക്കുന്ന വലിയ മത്സ്യങ്ങളായ കൂന്തൽ, വലിയ ചെമ്മീൻ എന്നിവ ഇപ്പോൾ കണി കാണാനില്ലാത്ത സ്ഥിതിയിലാണ്. ചെറുമത്സ്യങ്ങൾ പിടിച്ച് ഉപജീവനം നേടിയിരുന്നവർക്ക് മത്സ്യങ്ങൾ വിറ്റഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. ഒരു വർഷത്തിലധികം സമയമാണ് ചെറുമത്സ്യങ്ങളുടെ വിപണനത്തേയും ബാധിച്ചത്.ഇക്കാലയളവിൽ മത്സ്യങ്ങൾ വിറ്റഴിക്കുന്നത് നാമമാത്രമാവുകയും, മാർക്കറ്റുകളിൽ ദിവസങ്ങളോളം മത്സ്യങ്ങൾ സംഭരിക്കേണ്ട ഗതികേടിലുമായി.ഇതേത്തുടർന്നാണ് ഗുണനിലവാരമില്ലാത്ത മത്സ്യങ്ങൾ വിപണി കീഴടക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP