Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭാര്യ മരിച്ചതോടെ ലോകത്ത് തീർത്തും അനാഥരായെന്ന തോന്നൽ വളർന്നു; ഹേമന്ദ് ജീവനൊടുക്കിയത് എട്ടുവയസുള്ള മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം

ഭാര്യ മരിച്ചതോടെ ലോകത്ത് തീർത്തും അനാഥരായെന്ന തോന്നൽ വളർന്നു; ഹേമന്ദ് ജീവനൊടുക്കിയത് എട്ടുവയസുള്ള മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഭാര്യ മരിച്ചതിന്റെ മനോവിഷമം താങ്ങാനാകാതെ എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. കാൺപുരിലെ ഹർബാൻഷ് മൊഹൽ സ്വദേശി എൽഐസി ഏജന്റായ ഹേമന്ദ് കനോഡിയ(40)യാണ് മകനായ അനയ് കനോഡിയയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

ഒരു മാസം മുമ്പാണ് ഹേമന്ദിന്റെ ഭാര്യ മരണപ്പെട്ടത്. ഇതിനുശേഷം ഇദ്ദേഹം കടുത്ത മാനസികവിഷമം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച രാത്രി ഹേമന്ദിന്റെ സഹോദരൻ വിനയ് കനോഡിയ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ ബന്ധുക്കളോടൊപ്പം മിലാൻ ബിൽഡിങ്ങിലെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

വീടിനകത്തെ ഹുക്കിൽ തൂങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടതെന്ന് പൊലീസ് പറഞ്ഞു. ആദ്യം മകനെ കയർ ഉപയോഗിച്ച് തൂക്കിക്കൊന്ന ശേഷം ഹേമന്ദ് മറ്റൊരു കയറിൽ തൂങ്ങിമരിച്ചെന്നാണ് പ്രാഥമികനിഗമനം. ഭാര്യയുടെ മരണം താങ്ങാൻ കഴിയാതിരുന്നതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP