Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണം ഒഴിച്ചതിന് ശേഷം മറ്റുള്ളവരെകൊണ്ട് കൈയിലെ എച്ചിൽ നക്കിയെടുപ്പിക്കം; കെട്ടിപ്പിടിച്ച് സ്വീകരണവും ഒന്നിച്ചുള്ള ഉറക്കവും; ആത്യന്തികമായി അള്ളാഹുവിന്റെ വിധിയിൽ മാത്രം വിശ്വസിക്കുന്നവർ; സർക്കാർ ഉത്തരവുകൾ ഒന്നും അവർ കാര്യമായി എടുക്കില്ല; എപ്പോഴും ദുആകളും ദിക്‌റുകളും പ്രബോധന യാത്രകളും; ജീവിക്കുന്ന ചുറ്റുപാടുകളോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തിനോടോ ഒരു പ്രതിബദ്ധതയുണ്ടാകില്ല; അവർക്ക് മനസ്സിൽ മതംമാത്രം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം

ഭക്ഷണം ഒഴിച്ചതിന് ശേഷം മറ്റുള്ളവരെകൊണ്ട് കൈയിലെ എച്ചിൽ നക്കിയെടുപ്പിക്കം; കെട്ടിപ്പിടിച്ച് സ്വീകരണവും ഒന്നിച്ചുള്ള ഉറക്കവും; ആത്യന്തികമായി അള്ളാഹുവിന്റെ വിധിയിൽ മാത്രം വിശ്വസിക്കുന്നവർ; സർക്കാർ ഉത്തരവുകൾ ഒന്നും അവർ കാര്യമായി എടുക്കില്ല; എപ്പോഴും ദുആകളും ദിക്‌റുകളും പ്രബോധന യാത്രകളും; ജീവിക്കുന്ന ചുറ്റുപാടുകളോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തിനോടോ ഒരു പ്രതിബദ്ധതയുണ്ടാകില്ല; അവർക്ക് മനസ്സിൽ മതംമാത്രം; തബ്ലീഗിന്റെ കാണാപ്പുറങ്ങൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം

ജാസിം മൊയ്തീൻ

കോഴിക്കോട്: തബ്ലീഗ് ജമാഅത്തിനെതിരായ ്രപചചരങ്ങൾ ന്ത്യയിൽ ഇസ്ലമോഫോബിയ വളർത്തുകയാണെന്നാണ് ഒരു കൂട്ടർ ആരോപിക്കുന്നത്. അവർ തീവ്രാദികളല്ല വെറും പാവങ്ങളാണ് പിന്നെന്തിന് അവരെ വിമർശിക്കുന്നതെന്ന്. ശരിയാണ് തബ്ലീഗ് തീവ്രാവാദ പ്രസ്ഥാനമൊന്നുമല്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് നടത്തിയ പഴുതടച്ച അന്വേഷണത്തിൽപോലും അങ്ങനെ ഒരു കാര്യത്തിന് തെളിവ് കിട്ടിയിട്ടില്ല. തബ്ലീലീഗിനെ എതിർക്കുന്നവരും അവർ തീവ്രവാദികൾ ആണെന്ന് ആരോപിക്കുന്നില്ല. പക്ഷേ എല്ലാം മതാധിഷ്ഠിതമായ ചിന്തുക്കുന്ന ഒരു കൂട്ടർ അറിഞ്ഞോ അറിയായെയോ മതേതര സമൂഹത്തിന് ബാധ്യതയാവും. നിസ്സാമുദ്ധീനിൽ അതാണ് സംഭവിച്ചത്. എന്തുവന്നാലും ഞങ്ങളെ ദൈവം രക്ഷിക്കുമെന്നും, ഞങ്ങൾ എല്ലാറ്റിനും അതീതർ ആണെന്നും ഒരു കൂട്ടർ വിശ്വസിച്ചതിന്റെ അബദ്ധമാണ് അവിടെ സംഭവിച്ചത്.

യാതൊരു വിധ ജനാധിപത്യ മതേതര മൂല്യങ്ങളും ഇല്ലാത്ത സംഘടനയാണ് തബ്ലീഗുകാർ. മതാധിപത്യമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ഇത് ഒരു പരോഗമന സമൂഹത്തിന് ഭീഷണി തന്നെതാണ്. മതനേതാക്കൾ പറയുന്നതാണ് അവർക്ക് ഏറ്റവും വലിയ കാര്യം. അവർ പറയുന്നതാകട്ട രോഗം ദൈവത്തിന്റെ പരീക്ഷണമാണെന്നും അത് ദൈവം തന്നെ മാറ്റുമെന്നുമാണ്.

നിസാമുദ്ധീൻ മർക്കസിന്റെ ഓഡിയോ സന്ദേശം നോക്കുക. കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ലെന്നും മതാചാരത്തിൽ അതു പറയുന്നില്ലെന്നുമാണ് പറയുന്നത്. മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മർക്കസിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ക്ലിപ്പിൽ പറയുന്നു. കൊറോണ വന്നാൽ ഞങ്ങൾ മരിച്ചോളാം എന്നും പുറത്തിറങ്ങാതെ ഇവിടെ മസ്ജിനുള്ളിൽ മരിച്ചു കിടന്നോളം എന്നും മർക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവി യുടെ അനുയായികൾ പൊലീസിനോട് പറഞ്ഞിരുന്നു,. മാത്രമവുമല്ല ഞങ്ങൾ പുറത്ത് വരുന്നില്ല എന്നും പുറത്ത് വരാതെ എങ്ങിനെ ഞങ്ങളിൽ കൊറോണ ഉണ്ടേൽ മറ്റുള്ളവർക്ക് പകരും എന്നും ചോദിച്ചിരുന്നു. കൊറോണയെ ഭയം ഇല്ലെന്നും അള്ളാഹു ഞങ്ങളേ ജീവിപ്പിക്കും എന്നും ആയിരുന്നു മസ്ജിദിൽ കൂടിയവർ പറഞ്ഞത്. ഇതൊക്കെ വ്യക്തമാക്കുന്നത് എന്താണ്്. മതമൗലികത അവരെ പിറകോട്ട് വലിക്കുന്നു. ഓടുന്ന ട്രയിനിൽ പുറം തിരഞ്ഞിരിക്കുന്ന ചിലർ എന്ന് വേണമെങ്കിൽ തബ്ലീഗുകാരെ വിശേഷിപ്പിക്കാം.

മുന്നേറുന്ന ലോകത്ത് പിന്നോട്ട് നടക്കുന്നവർ

തബ്ലീഗിന്റെ ഏറ്റവും വലിയ ഒരു പ്രശ്നം അത് മനുഷ്യനെ മതം അല്ലാതെ മറ്റൊരുകാര്യത്തിനും ചിന്തിക്കാൻ സമയംപോലും ഇല്ലാത്തവനാക്കി മാറ്റുന്നു എന്നതാണ്. ജോലി, കുട്ടികൾ, കുടുംബം സമൂഹം ഒന്നുമല്ല പിന്നെ നിങ്ങളുടെ പ്രധാന പരിഗണന. ഊണിലും ഉറക്കത്തിലും മത ചിന്തമാത്രം.

എഴുത്തുകാരനും ബ്ലോഗറുംമായ ബഷീർ വള്ളിക്കുന്ന് തന്റെ ഒരു അനുഭവം പറയുന്നത്് നോക്കുക. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

'ഞങ്ങളുടെ കമ്പനിയിൽ മുമ്പൊരു തബ്ലീഗ് ജമാഅത്തുകാരൻ ഉണ്ടായിരുന്നു. ടെലിഫോൺ ഓപ്പറേറ്റർ. പത്തിരുപത് വർഷം മുമ്പാണേ. ചെറുപ്പക്കാരൻ പയ്യനാണ്, തമിഴ്‌നാട്ടുകാരൻ.

കയ്യിൽ ഒരു സഞ്ചിയുണ്ടാകും ഓഫീസിൽ വരുമ്പോൾ.. അതിൽ കുറെ പുസ്തകങ്ങളും മറ്റും കാണും.. ഓഫീസിൽ വന്നാൽ മൂപ്പരുടെ പ്രധാന പണി അതിൽ നിന്ന് എന്തൊക്കെയോ എടുത്തു ഓതുകയും പ്രാർത്ഥിക്കുകയും മറ്റുമാണ്.. ജോലിയിൽ അഞ്ച് പൈസയുടെ ശ്രദ്ധയുണ്ടാകില്ല.. പലപ്പോഴും ടെലഫോൺ റിങ് ചെയ്യുന്നുണ്ടാകും.. പുള്ളി ദിക്റുകളിൽ മുഴുകിയിരിക്കുകയാകും..

അന്ന് ഞങ്ങളുടെ ജി എം ഒരു ബ്രിട്ടീഷുകാരനാണ്.. അയാൾ പൊതുവെ വട്ടനാണ്, ഇവന്റെ കളി കാണുമ്പോൾ അയാളുടെ വട്ട് കൂടും.. പുളിച്ച തെറി പറയും.. എഫ് വെച്ചുള്ള ആ നാലക്ഷരം ദിവസം ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ഇവൻ അയാളെക്കൊണ്ട് പറയിപ്പിക്കും.

കമ്പനിയുടെ കോംബൗണ്ടിൽ തന്നെ ചെറിയ പള്ളിയുണ്ട്, നമസ്‌കരിക്കാൻ പോയാൽ എല്ലാവരും വന്നാലും ഇവൻ വരില്ല.. പിന്നെയും അര മണിക്കൂർ കഴിഞ്ഞേ അവനെത്തൂ.. നമസ്‌കരിക്കാൻ പോകുന്നതാകട്ടെ, എല്ലാവരും പോകുന്നതിനു അരമണിക്കൂർ മുന്നേ പോവുകയും ചെയ്യും.. (വേണേൽ അല്പം കുറയ്ക്കാം)..

ജോലിയിൽ ശ്രദ്ധിക്കാത്തതിന് വാണിങ് ലെറ്ററൊക്കെ പല തവണ കൊടുത്തിട്ടുണ്ട്, ആറ്റംബോംബ് തലയിൽ വീണാൽ പോലും അറിയാത്ത കക്ഷിയാണ്, അവനെന്ത് വാണിങ് ലെറ്റർ. കിട്ടിയ ലെറ്ററൊക്കെ ഒരു സൈഡിൽ വെച്ചിട്ട് അവൻ ദിക്റുകളും ദുആകളും തുടരും..

എന്നാൽ പിന്നെ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു കൂടെ എന്ന് ചോദിക്കും.. ഇവനെക്കണ്ടാൽ ആള് മഹാപാവമാണ്.. ഒരു ചെറിയ ഊശാൻ താടി, വെള്ളത്തൊപ്പി, മുട്ടിന് താഴെ മുറിച്ച പാന്റ്.. ആരേലും ചീത്ത പറഞ്ഞാൽ മറുത്ത് ഒരക്ഷരം പറയില്ല.. അസ്തഗ്ഫിറുള്ളാ എന്ന് പറഞ്ഞു തല താഴ്‌ത്തും.. അതുകൊണ്ട് തന്നെ ജി എമ്മിന് ചീത്ത പറയുമെങ്കിലും ഇവനോട് ഒരു ചെറിയ സോഫ്റ്റ് കോർണറുണ്ട്.. അത് വച്ചാണ് അവൻ നിലനിന്ന് പോന്നത്..

അതിനിടയിലാണ് അവൻ ഒരു പുതിയ നിസ്‌കാരം തുടങ്ങിയത്.. അഞ്ച് നേരത്തെ നിസ്‌കാരത്തിന് പുറമെയുള്ള വേറൊന്ന്.. രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തിയാൽ അര മണിക്കൂർ കഴിഞ്ഞാൽ അവൻ നിസ്‌കരിക്കാൻ പോകും.. പിന്നെ ഒരു മണിക്കൂറൊക്കെ കഴിഞ്ഞു നോക്കിയാൽ മതി.. ഇത് പതിവായതോടെ നമ്മുടെ ബ്രിട്ടീഷുകാരന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു, is there a f&#%$#* prayer at this time?..

ചുരുക്കത്തിൽ ഈ പുതിയ നിസ്‌കാരം അവന്റെ പണി പോക്കി..

ഞാൻ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഈ തബ്ലീഗ് ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നാൽ പിന്നെ അവന്റെ കാര്യം പോക്കാണ്.. ജീവിക്കുന്ന ചുറ്റുപാടുകളോടോ പരിസരത്തോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തോട് പോലുമോ ഒരു പ്രതിബദ്ധതയുണ്ടാകില്ല.. അതിലുള്ള എല്ലാവരും ഇങ്ങനെയാണ് എന്ന് പറയുകയല്ല, പൊതുവിലുള്ള ഒരവസ്ഥ അതാണ്. എപ്പോഴും ദുആകളും ദിക്‌റുകളും പ്രബോധനയാത്രകളുമൊക്കെയായി കഴിഞ്ഞു കൂടുന്ന ഒരു വർഗ്ഗം. മതമെന്നാൽ ജീവനില്ലാത്ത കുറെ പ്രാർത്ഥനകളും ദിക്റുകളും നമസ്‌കാരവും പള്ളിയും മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ഒരു കൂട്ടം.

ഈ പൊട്ടന്മാരോട് നമ്മൾ കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ സാമൂഹ്യ വ്യാപനത്തെക്കുറിച്ചുമൊന്നും ബോധവത്കരിച്ചിട്ടും തർക്കിച്ചിട്ടും ഒരു കാര്യവുമില്ല.. അതൊക്കെ പടച്ചവൻ നോക്കിക്കൊള്ളും, നിങ്ങൾ ബേജാറാവേണ്ട എന്ന ലൈനിൽ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ അവരത് വിടും..'- ബഷീർ വ്യക്തമാക്കുന്നു. ഇതാണ് സംഭവിക്കുന്നത്. മനുഷ്യനിൽനിന്ന് മാനവികത എടുത്തുമാറ്റി വെറും മതജീവിയാക്കുയാണ് തബ്ലീഗ് ചെയ്യുന്നത്.

ദൈവത്തെ മാത്രം ഭയക്കുന്നവർ

സ്വതന്ത്രചിന്തകയും ആക്റ്റീവിസ്റ്റുമായ ജാമിദ ടീച്ചർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ആത്യന്തികമായി തബ്ലീഗുകാർ അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർക്ക് സർക്കാർ ഉത്തരവുകളോടൊക്കെ പരമപുച്ഛവുമാണ്. അതുകൊണ്ടാണ് അവർ എല്ലാ വിലക്കുകളും ലംഘിച്ച് ഇത്രയും ദിവസം ഡൽഹി നിസാമുദ്ദീൻ മർകസിൽ തന്നെ കൂട്ടംകൂടി താമസിച്ചത്. 13-ാം തിയ്യതി തുടങ്ങിയ ആദ്യ സമ്മേളനം അവസാനിക്കുന്നത് 15-ാം തിയ്യതിയാണ്. 16-ാം തിയ്യതിയാണ് പിന്നീട് 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്തരുതെന്ന് ഡൽഹി സർക്കാറിന്റെയും കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനങ്ങൾ വരുന്നത്.

ഈ പ്രഖ്യാപനങ്ങൾ വരുമ്പോഴും ഇവിടെ ആയിരത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഇതിന് ശേഷം 18,19,20 തിയ്യതികളിൽ തമിഴ്‌നാട്ടുകാരെ കൂടുതലായി ഉൾപ്പെടുത്തി മർകസിൽ വീണ്ടും യോഗം ചേർന്നിരുന്നു. പക്ഷെ തബ്ലീഗ് ജമാഅത്തിന്റെ സംഘാടകർ പുറത്തിറക്കിയ ന്യായീകരണങ്ങളിൽ പറയുന്നത് 11-ാം തിയ്യതിമുതൽ തന്നെ അവർ ആളുകൾ പറഞ്ഞയക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ലോകഡൗൺ കാരണം കുടുങ്ങിപ്പോയവരാണ് എന്ന ഇവരുടെ തന്നെ വിശദീകരണങ്ങളിൽ പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്. കാരണം മാർച്ച് 11 മുതൽ 22 വരെ എല്ലാവിധ ഗതാഗത സൗകര്യങ്ങളും രാജ്യത്ത് ലഭ്യമായിരുന്നു. എന്നിട്ടും ഡൽഹിപൊലീസെത്തി ഒഴിപ്പിക്കുമ്പോൾ എങ്ങനെയാണ് രണ്ടായിരത്തിലധികം ആളുകൾ മർകസിലുണ്ടായിരുന്നത്.അവർ എന്തിനുവേണ്ടിയാണ് യോഗം കഴിഞ്ഞിട്ടും ഇത്രയും ദിവസം ഇവിടെ താമസിച്ചത് എന്നും ഇതിന്റെ സംഘാടകർ വ്യക്തമാക്കണം. ഇവരെ സംബന്ധിച്ച് എല്ലാം അള്ളാഹുവിന്റെ വിധിയാണ്. പള്ളി അള്ളാഹുവിന്റെ ഭവനമാണ്. അവിടെ യാതൊരു അപകടവും വരില്ലെന്ന ഇവരുടെ തെറ്റിദ്ധാരണകൊണ്ടാണ് അത്രയും പേർ അവിടെ ഒരുമിച്ച് താമസിച്ചത് എന്ന് ഉറപ്പിക്കേണ്ടിവരും.'- ജാമിദ ടീച്ചർ വ്യക്തമാക്കുന്നു.

ഈമാൻ കാര്യങ്ങളാണ് ഇവരുടെ അടിസ്ഥാനം

അവർ അടിസ്ഥാനപരമായി വിശ്വസിക്കുന്നത് ഈമാൻ കാര്യങ്ങളിലാണ്. അതിൽ ഈ ലോകത്തെ കാര്യങ്ങളില്ല. അതു തന്നെയാണ് എല്ലാവിധ ബൗദ്ധിക മുന്നേറ്റങ്ങൾക്കും വിലങ്ങുതടിയായി ഇവർ നിൽക്കാനുള്ള കാരണവും. ഈമാൻ കാര്യങ്ങളിൽ ഒന്ന് അള്ളാഹുവിലുള്ള വിശ്വാസമാണ്. അതിന് അതിർവരമ്പുകളില്ല. അത് അദൃശ്യമാണ്.

അത് എവിടെ വരെയാകണമെന്നതിന് അതിരില്ല. രണ്ട് മലക്കുകളിലുള്ള വിശ്വാസമാണ്. നമ്മൾ മലക്കുകളെ കണ്ടിട്ടില്ല. എന്നാലും വിശ്വസിക്കണം. മൂന്നാമത്തേത് പ്രവാചകന്മാരിലുള്ള വിശ്വാസമാണ്. അതും അങ്ങനെത്തന്നെ. ആരും കണ്ടിട്ടില്ല പ്രവാചകന്മാരെ എങ്കിലും വിശ്വസിക്കണം. നാലമത്തേത് ഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്. മാനവികതയില്ലാത്തതും അന്യമത വിരോധവുമെല്ലാം എഴുതിപ്പിടിപ്പിച്ചതാണ് ഈ ഗ്രന്ഥങ്ങളെല്ലാം. അഞ്ച് ലോകാവസാനത്തിൽ വിശ്വസിക്കുക എന്നതാണ്. ഒരു നാൾ ലോകം അവസാനിക്കുമെന്നും അന്ന് മനുഷ്യന്റെ നന്മതിന്മകളെല്ലാം കണക്കൂകൂട്ടി ശിക്ഷയും പ്രതിഫലവും ലഭിക്കുമെന്നുമാണത്. ആറ് ഒരു മനുഷ്യന് ജീവിതത്തിലുണ്ടാകുന്ന സുഖവും ദുഃഖവുമെല്ലാം ദൈവത്തിന്റെ വിധിയാണെന്ന് വിശ്വസിക്കുക എന്നതാണ്.ഇത്തരം ആറ് വിശ്വാസങ്ങളാണ് ഇവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് സർക്കാറിന്റെ നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമല്ല എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഈ വിശ്വാസങ്ങൾ തന്നെയാണ് എല്ലാ സാമൂഹിക പുരോഗതികൾക്കും വിലങ്ങുതടിയായി ഇവർ നിൽക്കാനുള്ള കാരണം.മതം എന്തുപറഞ്ഞാലും അത് തൊണ്ടതൊടാതെ വിഴുങ്ങുകയാണ് തബ്ലീഗുകാരുടെ ശൈലി. ആദ്യം ക്വാറന്റൈനെ ശക്തമായി എതിർത്ത അവർ പിന്നീട് പ്രവാചകൻ പറഞ്ഞാതണെന്ന് വ്യാഖ്യാനം വന്നയോടെ പ്ലേറ്റ് മാറ്റി.

എന്നാൽ ഇത് ശരിയല്ലെന്നാണ് ജാമദി ടീച്ചർ ചൂണ്ടിക്കാട്ടുന്നത്. 'പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന പ്രദേശത്തു നിന്നുള്ളവർ മറ്റിടങ്ങളിലേക്കും മറ്റിടങ്ങളിലുള്ളവർ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഇടങ്ങളിലേക്കും പോകരുതെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ഇതാണ് ഇസ്ലാം മതവിശ്വാസികൾ ഇപ്പോൾ പ്രചരിപ്പിക്കുന്ന പ്രവാചകൻ ക്വാറന്റെയിനിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതിന്റെ അടിസ്ഥാനം.എന്നാൽ ഇത് സത്യത്തിൽ രോഗം പിടിപെട്ടവരെ കൊലക്ക് കൊടുക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതിലെവിടെയും രോഗം പിടിപെട്ടവരെ ചികിത്സിക്കണം എന്ന് പറയുന്നില്ല. ഒരു പ്രദേശത്ത്് രണ്ടോ മൂന്നോ ആളുകൾക്ക് രോഗം പിടിപെട്ടാൽ ആ നാട്ടിലുള്ള എല്ലാവരെയും ബഹിഷ്‌കരിക്കണമെന്ന് പറയുന്നതിന് തുല്യമാണിത്. അതിന് പകരം ആ രണ്ടോ മൂന്നോ ആളുകൾക്ക് ചികിത്സ ലഭ്യമാക്കി അവരെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല. ഇത്തരം കാര്യങ്ങൾ പറയുന്ന നിരവധി ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നവരാണ് തബ്ലീഗുകാരും. അതുകൊണ്ട് തന്നെയാണ് ഇവർ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതും.'- ടീച്ചർ വ്യക്തമാക്കി.

ആശുപത്രിയിൽ പേക്കൂത്ത് നടത്തിയത് എന്തിന്?

തബ്ലീഗി ജമാഅത്തുകാർ പൊതുവേ ശാന്തരാണെന്നാണ് അവകാശ വാദം. എന്നാൽ തങ്ങളുടെ മതതാൽപ്പര്യം എപ്പോൾ അട്ടിമറിയുന്നോ അപ്പോൾ അവർ വയലന്റ് ആവാനും സാധ്യതയുണ്ട്. നിസാമുദ്ധീൻ സമ്മേളനത്തെ തുടർന്ന് ക്വാറന്റൈനിൽ ആയ തബ്ലീലുഗുകാർ ഡോക്ടർമാരോടു നഴ്സ്മാരോടും പെരുമാറിയത് എങ്ങെനയാണ്. ഗസ്സിയാബാദിലെ കൊറോണ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന തബ്ലീഗി ജമാഅത്തുകാർ ആശുപത്രി ജീവനക്കാർക്ക് തലവേദയായിരുന്നു. ് പൊറുതിമുട്ടിയെ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്ന ഘട്ടം വരെ ഉണ്ടായി. ഗസ്സിയാബാദിലെ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന തബ്ലീഗി ജമാഅത്തുകാർ തുണിയില്ലാതെ നഗ്നരായി നടന്നുവെന്നാണ്് റിപ്പോർട്ട്. ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നതായും സിഎംഒ ഗസ്സിയാബാദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പാൻസ് ധരിക്കാതെ നടക്കുകയും വൾഗറായി പാട്ടു പാടുകയും നഴ്‌സുമാർ അടക്കമുള്ളവരെ നോക്കി കമന്റടിക്കുകയും ചെയ്യുന്നു എന്നാണ് സിഎംഒ നൽകിയ പരാതിയിൽ പറുയന്ന്ത. ഇത് കൂടാതെ ഇവർ ഹൗസ് കീപ്പിങ് ജീവനക്കാരോട് സിഗരറ്റ് ചോദിക്കുകയും നഴ്‌സുമാരോട് അശ്ലീല കമന്റടിക്കുകയും ചെയ്യുന്നു. നോക്കുക, എത്ര മനോഹരമായ പാവങ്ങൾ. തങ്ങളുടെ മതലഹരയുടെ ഡോസ്് അൽപ്പം കുറഞ്ഞാൽ പിടിവിട്ടുപോകുന്ന നിലയിലാണ് ഇവർ

രാജ്യത്താകെ വൈറസ് വിതരണം നടത്തിയിട്ടും തങ്ങൾ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന രീതിയിലാണ് ഇവരുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ കണ്ടാൽ മനസ്സിലാകുക. ഈ ദിവസങ്ങളിലെ പത്രങ്ങളിലെല്ലാമുള്ള വാർത്ത നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആശുപത്രിയിൽ നടത്തുന്ന അച്ചടക്കരാഹിത്യത്തെ കുറിച്ചാണ്.നിസാമുദ്ദീനിലെ സമ്മേളനം നടത്തിയവർ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്ന പണിയാണ് ചെയ്തത്. ഇത്രയധികം നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്ത് ഈ സമ്മേളനം മാറ്റിവെക്കുകയോ നേരത്തെ എത്തിയവരെ തിരിച്ചയക്കുകയോ ചെയ്യേണ്ടിയിരുന്നു. ലോക്ഡൗൺ കാരണം കുടുങ്ങിപ്പോയവരാണെന്നാണ് സംഘാടകർ പറയുന്നതെങ്കിലും മാർച്ച് 11ന് വന്നവർ വരെ അവിടെ ഉണ്ടായിരുന്നു എന്നാണ് വാർത്തകളിൽ നിന്നറിയുന്നത്. അവർക്ക് നേരത്തെ തിരിച്ച് പോകാനുള്ള സൗകര്യമുണ്ടായിട്ടുകൂടി ദൈവം അസുഖം വരാതെ രക്ഷിക്കുമെന്ന് കരുതി അവിടെ തന്നെ തങ്ങിയവരാണ്. ഇത് രാജ്യദ്രോഹമാണ്.

സോഷ്യൽ ഡിസ്ററൻസിങ്ങ് ഒരിക്കലും പിന്തുടരാൻ കഴിയാത്തവർ

മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംവിധാനങ്ങളാണ് തബ്ലീഗ് ജമാഅത്തിന്റേത്. ഒരുരീതിയിലും സോഷ്യൽ ഡി്സ്റ്റൻസിങ്് സാധ്യമായ ഒരു വിഭാഗമല്ല അവർ. പ്രവാചകചര്യ ഇസ്ലാമിക രീതി എന്നൊക്കെപ്പറ്റഞ്ഞ് കൂട്ടം കൂടിയാണ് അവർ ഭക്ഷണം കഴിക്കുക. വിശ്വാസം ശക്തമായതുമാതുകൊണ്ട് അവർക്ക് സർക്കാർ നിയമങ്ങൾ എന്നത് കേസിൽ കുടുങ്ങാതിരിക്കാൻ മാത്രം അനുസരിക്കുന്ന കാര്യങ്ങളാണ്. ഒരുപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിച്ച പാത്രം നക്കിവൃത്തിയാക്കുക, ഭക്ഷണം കഴിച്ചതിന് ശേഷം മറ്റുള്ളവരോട് കൈയിലെ എച്ചിൽ നാവുകൊണ്ട് നക്കിയെടുപ്പിക്കുക. ഇതൊക്കെയാണ് ഇവരുടെ രീതികൾ. ഇതൊന്നും ഇന്നത്തെ നാഗരികതക്ക് യോജിക്കുന്നില്ല. ഈ കോവിഡ് കാലത്തും അങ്ങനെ ചെയ്താലുള്ള അവസ്ഥ എന്തായിരിക്കും. പക്ഷേ ഇതാണ് അപകടവും. അധികൃതരുടെ കണ്ണുവെട്ടിച്ച് ഈ കോവിഡ് കാലത്തും തബ്ലീഗുകാർ അങ്ങനെതന്നെയാണ് ഭക്ഷണം കഴിക്കുക. കാരണം അവർക്ക് ദൈവത്തിന്റെ നിയമങ്ങൾ മാത്രമാണ് ബാധകം. അതുപോലെ പരസ്പരം കെട്ടിപ്പിടിക്കുക, ചുംബിക്കുക, ഒരുമിച്ച് കിടന്നുറങ്ങുക ഇതൊക്കെ സാമൂഹിക അകലത്തെ കുറിച്ച് നമ്മൾ ചർച്ചചെയ്യുന്ന സമയത്തും അവർ ചെയ്തുവരുന്നു. വൈറസ് വ്യാപനത്തിന്റെ എല്ലാ സാധ്യതകൾക്കും വഴിയൊരുക്കുന്ന നിലപാടുകളാണ് അവരിപ്പോഴും തുടരുന്നത്.

ക്രൈസ്തവ വിഭാഗത്തിൽ മതപ്രബോധനം നടത്തുന്ന പെന്തകോസ്ത് ശൈലി പിന്തുടരുന്നവരാണ് തബ്ലീഗി ജമാഅത്ത് വിഭാഗവും. ഇസ്ലാമിക മതപ്രബോധനത്തിനായി നാടു മുഴുവൻ ചെറുസംഘങ്ങളായി ചുറ്റിയടിക്കുകയും ഇതേക്കുറിച്ച് പിന്നീട് വിശദമായി അവലോകനം നടത്താൻ യോഗം ചേരുകയും ചെയ്യുന്ന വിഭാഗമാണ് ഇക്കൂട്ടർ. കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ അതിസമ്പന്നരായ വിഭാഗക്കാർ അടക്കം ഇവരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. മലപ്പുറത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധു തബ്ലീഗി ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്ന വ്യക്തിയാണ്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ശേഖരമുള്ള കുടുംബത്തിനും ഈ ജമാഅത്തുമായി ബന്ധമുള്ളവരാണ്.

കേരളത്തിലെ സുന്നി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഉള്ളവർ അടക്കം ഇവരുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരല്ല. ഇസ്ലാമിക പാത എന്നാൽ അത് വസ്ത്രത്തിലും വേഷവിധാനത്തിലും അടക്കം തുടങ്ങുന്നതാണ് എന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ താടി വടിക്കാതെ ഇസ്ലാമിക പാതയിലേക്ക് പോകുന്നവരാണ്. ആലപ്പുഴയിൽ നിന്നും തബ്ലീഗ് ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ നിരവധി ഡോക്ടർമാർ അടക്കം ഉണ്ടെന്നതിൽ നിന്നും ഇവർക്ക് സമ്പന്ന ഇസ്ലാമിക സമൂഹവുമായുള്ള ബന്ധം വ്യക്തമാകുന്നതാണ്. വിദ്യാർത്ഥികൾ അടക്കമുള്ളവരെ സംഘടിപ്പിച്ചു കൊണ്ടാണ് ഇവരുടെ ഇസ്ലാമിക പ്രബോധനം നടത്താറ്.

ഇസ്ലാമിക പ്രബോധനത്തിനായി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്ത ശേഷം 40 ദിവസങ്ങൾക്ക് ശേഷം ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ വേണ്ടി ഒത്തുകൂടുന്നവരാണ് ഇക്കൂട്ടർ. തുടർന്നുള്ള സമ്മേളനത്തിൽ മൂന്ന് ദിവസങ്ങളിലായി ഇവരുടെ അനുഭവങ്ങൾ പങ്കുവെക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇത്തരത്തിൽ പ്രബോധനം നടത്തുന്നവരുണ്ട്. കാനഡയും അടക്കമുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിൽ തബ് ലീഗി ജമാഅത്തിന്റെ പ്രബോധകർ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ 40 ദിവസങ്ങൾക്ക് ശേഷമുള്ള സമ്മേളനമായിരുന്നു ഡൽഹിയിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ നടന്നത്. ഇതാണ് കൊറോണ വൈറസ് വ്യാപനത്തിലേക്ക് വഴിവെച്ചതും. ഗ്രാമപ്രദേശങ്ങളിലെത്തി മതപ്രബോധനം നടത്തി ആളുകളുമായി സംവദിക്കും. എത്തിപ്പെടുന്ന സ്ഥലങ്ങൾക്കനുസരിച്ച് ആചാരങ്ങൾ നിർവഹിക്കും.

ആളുകളെ തങ്ങൾക്കൊപ്പം ചേർക്കാൻ ഭക്ഷണവും കിറ്റും അടക്കം വിതരണം ചെയ്യുന്ന ഈ വിഭാഗം ഫണ്ട് സമാഹരിക്കുന്നതും മതപ്രഭാഷണങ്ങൾ വഴിയാണ്. അടുക്കം ചിട്ടയോടും പ്രവർത്തിക്കുന്ന ഇവരുടെ ഏറ്റവും വലിയ സമ്മേളനം നടക്കുന്നത് ബംഗ്ലാദേശ് ആസ്ഥാനമായ ധാക്കയിലാണ്. അറഫ് സംഗമം കഴിഞ്ഞാൽ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനമെന്ന വിധത്തിൽ പോലും ഈ സമ്മേളനം വിലയിരുത്തുന്നവരുണ്ട്. സലഫിസം ഐഡിയോളജിയായി പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത് അല്ലാഹുവിന്റെ പാതയിൽ മുന്നോട്ടു പോകുന്നു എന്നാണ്. എന്നാൽ, ഇവരുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കേരളത്തിലെ മുഖ്യാധാര മുസ്ലിം സമൂഹം തയ്യാറാകാറില്ലെന്നതാണ് വസ്തുത. ജാമാഅത്തുകാരും മുജാഹിദുകാരും ഇവർക്കെതിരെ നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പൊളിറ്റിക്കൽ ഇസ്ലാമിനെ തളർത്താൻ അമേരിക്കൻ സാമ്രാജ്വത്വം ഫണ്ട് ചെയ്ത് വളർത്തുന്ന പ്രസ്ഥാനമാണ് തബ്ലീഗ്് എന്നും ഒരുഘട്ടത്തിൽ ആരോപണം ഉയർന്നു. മുസ്ലീങ്ങൾ രാഷ്ട്രീയപരമായ ഒരു പ്രശനങ്ങളിലും ഇടപെടാതെ വെറുതെ നോമ്പും നിസ്‌ക്കാരവുമായി നടക്കേണ്ടത് അമേരിക്കൻ സാമ്രാജ്വത്വത്തിന്റെ ആവശ്യമാണ് എന്നായിരുന്നു അവരുടെ വാദം. ഇപ്പോൾ അവരിൽ പലരും ഇസ്ലാമോഫോബിയ എന്നൊക്കെ പറഞ്ഞ് തബ്ലീഗിനെ ന്യായീകരിക്കുകയും ചെയ്യുന്നുവെന്നാണ് ഏറ്റവും രസാവഹം.

(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP