Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മുടിയന്മാർ'ക്ക് സന്തോഷ വാർത്ത! മുടി പെരുകി പനിയും ജലദോഷവും വരുമെന്ന ഭീതി വേണ്ട; ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി; ബ്യൂട്ടി പാർലറുകൾ അടഞ്ഞുതന്നെ കിടക്കും; സാമൂഹിക അകലം പാലിച്ച് ബാർബർ ഷോപ്പുകൾ തുറക്കുക ഏപ്രിൽ 20 ന് ശേഷം

'മുടിയന്മാർ'ക്ക് സന്തോഷ വാർത്ത! മുടി പെരുകി പനിയും ജലദോഷവും വരുമെന്ന ഭീതി വേണ്ട; ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി; ബ്യൂട്ടി പാർലറുകൾ അടഞ്ഞുതന്നെ കിടക്കും; സാമൂഹിക അകലം പാലിച്ച് ബാർബർ ഷോപ്പുകൾ തുറക്കുക ഏപ്രിൽ 20 ന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ഭീതിയിൽ ലോക് ഡൗൺ വന്നതോടെ പലരെയും കണ്ടാൽ തിരിച്ചറിയാതായി എന്നാണ് പൊതുസംസാരം. കാരണം മുടിയും താടിയും വെട്ടാൻ ബാർബർ ഷോപ്പുകൾ തുറക്കുന്നില്ല. ചിലരെ കണ്ടാൽ സന്ന്യാസ ജീവിതം സ്വീകരിച്ചോ എന്നുപോലും തോന്നും. ബാർബർ ഷോപ്പുകൾ തുറക്കാൻ വഴിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും, പിന്നീട് സാമൂഹിക അകലം പാലിക്കാനാവുമോയെന്ന ആശങ്കയിൽ സർക്കാർ അനുമതി നൽകിയില്ല.

മുടി വെട്ടാൻ വൈകിയാൽ ജലദോഷവും പനിയുമൊക്കെ പിടികൂടുന്നവരാണ് ചിലർ. അതുകൊണ്ട് തന്നെ കണ്ണാടിയിൽ നോക്കിയോ, വീട്ടിലെ മറ്റുള്ളവരെ കൊണ്ടോ മുടി വെട്ടിച്ച് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുന്നത് വരെ നമ്മൾ കണ്ടു. ക്രിസ്ത്യാനോ റൊണാൾഡോയുടെ മുടി വെട്ടുന്ന ഭാര്യയുടെയും,വിരാട് കോഹ്ലിയുടെ മുടി വെട്ടുന്ന അനൂഷ്‌കയുടെയും ഒക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷിച്ചു. ഏന്നിരുന്നാലും ബാർബർഷോപ്പിലെ ആ പ്രൊഫഷണൽ സുഖം കിട്ടുന്നില്ലെന്നാണ് പരാതി. ഏതായാലും ഇന്ന് ചേർന്ന മന്ത്രിസഭായോഗം അക്കാര്യത്തിൽ ഒരുധാരണയുണ്ടാക്കി.

ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. ഏപ്രിൽ 20 ന് ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബ്യൂട്ടി പാർലറിന് ഇളവ് ഉണ്ടാകില്ല.

തിങ്കളാഴ്‌ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയിൽ കൂടുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തൽക്കാലം ഇളവ് അനുവദിക്കില്ല. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്. അതേസമയം കയർ, കശുവണ്ടി, കൈത്തറി, ബീഡി എന്നീ തൊഴിൽ മേഖലകളിൽ നൽകുന്ന കാര്യം പരിഗണിക്കും. എന്നാൽ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തിൽ വരികയുള്ളൂ.

ഏതായാലും ഇനി ശനിയും ഞായറും ബാർബർ ഷോപ്പുകളിൽ മുടിയന്മാരുടെ തിരക്കായിരിക്കും. ഞായറാഴ്ച പണ്ടേ തിരക്കാണ്. ഇനി പറയുകയു വേണ്ട എന്നാണ് മുടിയന്മാരുടെ ആധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP