Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഡലിം​ഗും അഭിനയവും എന്ന് പറഞ്ഞാൽ ലൈം​ഗിക ബന്ധത്തിനുള്ള സമ്മതം എന്നുകൂടി അർത്ഥമുണ്ടായിരുന്നു; പ്ലേ ബോയ് മാ​ഗസിനു വേണ്ടി അർധന​ഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടിവന്നത് സെക്സിയല്ലെന്ന ആരോപണത്തെ മറികടക്കാൻ; ഹോളിവുഡിലെ ആദ്യകാല അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി ഷാരോൺ സ്റ്റോൺ

മോഡലിം​ഗും അഭിനയവും എന്ന് പറഞ്ഞാൽ ലൈം​ഗിക ബന്ധത്തിനുള്ള സമ്മതം എന്നുകൂടി അർത്ഥമുണ്ടായിരുന്നു; പ്ലേ ബോയ് മാ​ഗസിനു വേണ്ടി അർധന​ഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടിവന്നത് സെക്സിയല്ലെന്ന ആരോപണത്തെ മറികടക്കാൻ; ഹോളിവുഡിലെ ആദ്യകാല അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി ഷാരോൺ സ്റ്റോൺ

മറുനാടൻ ഡെസ്‌ക്‌

ഹോളിവുഡ് 20 വർഷം മുൻപ്  തീർത്തും സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്ന് പറഞ്ഞ് നടി ഷാരോൺ സ്റ്റോൺ. താൻ സിനിമാ ലോകത്തേക്ക് എത്തുന്ന സമയത്ത് മോഡലിം​ഗും സിനിമ അഭിനയവും എന്ന് പറഞ്ഞാൽ ലൈം​ഗിക ബന്ധത്തിനുള്ള സമ്മതം എന്നുകൂടി അർത്ഥമുണ്ടായിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. വോ​ഗ് മാ​ഗസീനിന്റെ ജർമൻ എഡിഷനു നൽകിയ അഭിമുഖത്തിലാണ് 62കാരിയായ താരം തന്റെ ആദ്യകാല സിനിമാ അനുഭവങ്ങൾ തുറന്ന് പറയുന്നത്.

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഹോളിവുഡിൽ സ്ത്രീവിരുദ്ധത ശക്തമായിരുന്നെന്ന് തുറന്നു പറയുകയാണ് ഷാരോൺ സ്റ്റോൺ. 1990 കളിൽ താൻ സിനിമയിലേക്ക് എത്തുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ് 62 കാരിയായ നടി മനസു തുറന്നത്. തന്റെ ലുക്കിന്റെ പേരിൽ വിമർശിക്കപ്പെടുകയും ചില നടന്മാർ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നുംതാരം വ്യക്തമാക്കുന്നു. തുടക്കത്തിൽ തനിക്ക് പുരുഷത്വം കൂടുതലാണെന്ന് തീരെ സെക്സിയല്ലെന്നും കണ്ടെത്തുകയായിരുന്നു. അതല്ലെന്ന് അറിയിക്കാനായി പ്ലേ ബോയ് മാ​ഗസിനു വേണ്ടി അർധന​ഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടിവന്നെന്നും സ്റ്റോൺ കൂട്ടിച്ചേർത്തു.

എനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാൽ എനിക്കൊപ്പം അഭിനയിക്കില്ലെന്നും നടൻ മെൽ ​ഗിബ്സൺ പറഞ്ഞു. എന്നേക്കാൾ മൂന്ന് വയസ് മൂത്തതാണ് മെൽ.- താരം പറഞ്ഞു. സ്ത്രീകൾ സെക്സിയാണെന്ന് കണ്ടെത്തിയാൽ വലിയ സന്തോഷമാണ്. എന്നാൽ പുരുഷന്മാർ ലൈം​ഗിക പീ‍ഡകരായിരിക്കും. അവർക്ക് ഇഷ്ടമെന്ന് തോന്നുന്നതെല്ലാം അവർ കയ്യടക്കും. 1990 കളിൽ ഇങ്ങനെയായിരുന്നു- സ്റ്റോൺ പറഞ്ഞു.

ഇറോട്ടിക്ക് ത്രില്ലറുകളിലെ നടന്മാരുടെ ലൈം​ഗിക രം​ഗങ്ങൾ കണ്ട് പലരും ഐക്കോണിക്കെന്ന് വഴ്‌ത്തുന്നുണ്ട്. എന്നാൽ നായിക തന്റെ താൽപ്പര്യക്കുറവ് വ്യക്തമാക്കിയിട്ടും അത് ചർച്ചയാവുകയാണ്. അത്തരത്തിലുള്ള രം​ഗം അഭിനയിച്ചു കാണിക്കാൻ തന്നോട് അടുത്തിടെയും ആവശ്യപ്പെട്ടെന്നും അത് അവസാനിപ്പിക്കേണ്ട കാലമായില്ലേ എന്നാണ് താരം ചോദിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലിറങ്ങിയ രം​ഗം ഇപ്പോഴും തന്റെ ജീവിതത്തിൽ ഡോമിനേറ്റ് ചെയ്യുന്നത്. ഇത് തനിക്ക് മടുത്തു എന്നാണ് താരം പറയുന്നത്.

ഹോളിവുഡിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും സ്ത്രീ വിരുദ്ധതയെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ വലിയ വാവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് ഒരു അഭിമുഖത്തിൽ ഞാനും ഇതിനെല്ലാം ഇരയായിട്ടുണ്ട് എന്നും എല്ലാറ്റിനും സാക്ഷിയായിരുന്നെന്നും താരം തുറന്ന് പറഞ്ഞിരുന്നു. 1992 ൽ പുറത്തിറങ്ങിയ ബേസിക് ഇൻസ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെയയാണ് ഷാരോൺ സ്റ്റോൺ ശ്രദ്ധ നേടുന്നത്. തുടർന്ന് ഏറ്റവും സെക്സിസ്റ്റ് സ്റ്റാർ എന്ന പദവിയിൽ താരമെത്തി. എന്നാൽ ആ സ്ഥാനം തനിക്ക് അഭിമാനം നൽകിയിട്ടില്ലെന്നാണ് സ്റ്റോൺ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP