Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചത് വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന തിരിച്ചറിവിൽ; വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്നും നയൻസ്; വിഘ്നേഷിന്റേയും നയൻതാരയുടേയും വിവാഹത്തിനായി കാത്ത് ആരാധകരും

മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചത് വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന തിരിച്ചറിവിൽ; വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്നും നയൻസ്; വിഘ്നേഷിന്റേയും നയൻതാരയുടേയും വിവാഹത്തിനായി കാത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

തമിഴിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പ്രഭുദേവയുമായി നയൻതാര പ്രണയത്തിലാവുന്നത്. അഭിനയിച്ച കഥാപാത്രങ്ങളെക്കാൾ സിനിമാറ്റിക്കായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതം. ആദ്യ ഭാര്യ റംലത് എന്ന ലതയിൽ നിന്നും വിവാഹമോചനം നേടിയ ശേഷം പ്രഭു നയൻ‌താരയെ വിവാഹം ചെയ്യുമെന്ന് വരെ റിപോർട്ടുകൾ വന്നപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. തമിഴിൽ അരങ്ങേറിയതിന് പിന്നാലെ നയൻതാരയു‌ടെ പേര് ചേർത്തുകെട്ടിയിരുന്നത് നടൻ ചിമ്പുവിനൊപ്പമായിരുന്നു. എന്നാൽ അതിന് അധികം കാലം നിലനിൽക്കാനായില്ല. ഇപ്പോൾ സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് താരം. വിഘ്നേഷിന്റെ ഞാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് താരപദവിയിലേക്ക് നയൻതാര വീണ്ടും എത്തുന്നത്. നാലു വർഷത്തെ ഇരുവരുടേയും പ്രണയം ആഘോഷമാക്കുകയാണ് ആരാധകർ. വിഘ്നേഷിന്റേയും നയൻതാരയുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം ഒന്നടങ്കം.

എന്നാൽ പ്രണയനഷ്ടങ്ങളെല്ലാം അത്ര എളുപ്പമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് നയൻസിന്റെ തുറന്നു പറച്ചിൽ. ‘വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു.’ വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളിൽ നിന്നൊക്കെ കര കയറാൻ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.

പ്രഭുദേവുമായുള്ള പ്രണയം കൊടുമ്പിരി കൊണ്ടപ്പോൾ നയൻ‌താര തന്റെ ഇടത്തെ കയ്യിൽ 'പ്രഭു' എന്ന് ടാറ്റു ചെയ്തിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞപ്പോഴും നയൻതാര ആ ടാറ്റു മാറ്റാതെ കുറേനാളുകൾ കൊണ്ട് നടന്നു. അടുത്തിടെയാണ് നയൻസ് ആ ടാറ്റു പരിഷ്‌ക്കരിച്ചത്. പ്രഭു എന്ന ടാറ്റുവിന് പകരം പോസിറ്റിവിറ്റി എന്ന് ഇംഗ്ളീഷിൽ കൊത്തിയിരിക്കുകയാണ് നയൻസ്. ശേഷം വിഘ്‌നേശ് ശിവനുമായി അടുത്ത ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹം അടുത്തെത്തി എന്ന നിലയിൽ വാർത്തകൾ പ്രചരിച്ചിരുന്നു

തന്റെ ഭർത്താവിനെ 'തട്ടിയെടുത്തവൾ' എന്നാണ് പ്രഭുവിന്റെ ആദ്യഭാര്യ ലത നയൻ‌താരയെ വിശേഷിപ്പിക്കുന്നത്. ഇസ്ലാം മതതിൽ നിന്നും പ്രഭുവിനെ വിവാഹം ചെയ്യാൻ റംലത് ഹിന്ദു മതം സ്വീകരിച്ചു ലതയായി മാറിയതാണ്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. മൂത്ത കുട്ടി 2008ൽ കാൻസർ ബാധിച്ച് മരിച്ചു.1995 ലായിരുന്നു പ്രഭുദേവ-ലത വിവാഹം. 2011 ലായിരുന്നു വിവാഹ മോചനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP