Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്തുവിൽ പ്രത്യാശ വെക്കുക: ഫാ: രാജു ഡാനിയേൽ

ക്രിസ്തുവിൽ പ്രത്യാശ വെക്കുക: ഫാ: രാജു ഡാനിയേൽ

പി. സി. മാത്യു

ഡാളസ്: പ്രയർസെൽ യു. എസ്. എ. എന്ന പേരിൽ കഴിഞ്ഞ ഒരാഴ്ചയായി ഡാളസിൽ തുടങ്ങിയ ടെലി കോൺഫറൻസ് പ്രയർ മീറ്റിങ്ങിലാണ് കോവിടിന്റെ നാശം വിതക്കുന്ന ഈ കാലയളവിൽ ക്രിസ്തുവിൽ നാം ഉറച്ച വിശ്വസത്തോടെ പ്രത്യാശ വെക്കണം എന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചത്.

എല്ലാവിധ ക്രിസ്തീയ വിഭാഗത്തിൽ പെട്ടവരേയും ഉൾപ്പെടുത്തി എല്ലാ ദിവസവും വൈകിട്ട് ഒൻപതു മണിക്ക് (സെൻട്രൽ സമയം) ഒരുമണിക്കൂറോളം നീണ്ടു നിക്കുന്ന മീറ്റിംഗിൽ പ്രാർത്ഥന വിഷയങ്ങൾ പറയാനും ഓരോരുത്തർക്കായി പ്രാർത്ഥിക്കാനും അവസരം ലഭിക്കുന്നു. രാജ്യങ്ങൾക്കുവേണ്ടിയും ഭരണാധികാരികൾക്കു വേണ്ടിയും മാത്രമല്ല മുൻ നിരയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ജോലിക്കാർക്കായും പ്രാർത്ഥക്കുന്നു എന്നുള്ളത് മറ്റുള്ളവർക് ആശ്വാസം പകരുന്നു. കോവിഡ് എന്ന മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുവാനും ഭയത്തിൽ കഴിയുന്നവർക്ക് സമാധാനം പകരുവാനും പ്രയർ സെല്ലിന് സാധിക്കുന്നു എന്നുള്ള പ്രത്യാശയാണ് സംഘാടകർക്കുള്ളത്. പ്രയർ സംഘാടകരുടെ പ്രത്യേക ക്ഷണം അനുസരിച്ചാണ് ഫാ: രാജു ഡാനിയേൽ മീറ്റിംഗിൽ പങ്കെടുത്തത്.

പ്രധാനമായും മൂന്നു ചിന്തകൾ ഫാ: രാജു ഡാനിയേൽ കേൾവിക്കാർക്കായി നൽകി. ദുഃഖങ്ങളും ദുരിതങ്ങളും വരുമ്പോൾ പ്രതീക്ഷ നിറഞ്ഞ ഹൃദയത്തോടെ നാം ദൈവത്തെ വിളിച്ചപേക്ഷിക്കുക എന്നുള്ളതാണ് ഒന്നാമതായി എടുത്തു പറഞ്ഞത്.. ദൈവത്തെ ഒരിക്കലും നമുക്ക് പഴിക്കുവാൻ കഴിയില്ല. സങ്കീർത്തനം എൺപത്തി എട്ടാം അദ്ധ്യായം എട്ടാം വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വചന ഘോഷണം നടത്തി. കോരഹ്പുത്രന്മാരുടെ അപേക്ഷയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതു. കോരഹിന് മാരകമായ ഒരു രോഗം പിടിപെട്ടതായി നമുക്ക് കാണാം. ആർക്കും കോരഹിന്റെ അടുക്കൽ വരാൻ കഴിയാത്ത വിധം അദ്ദേഹം ഒറ്റപ്പെട്ടിരിക്കുമ്പോൾ ദൈവത്തെ മുട്ടിപ്പായി വിളിച്ചപേക്ഷിക്കുന്നതായി കാണാം. ദൈവം ഉത്തരം അരുളും എന്ന വിശ്വസത്തോടെ ആണ് അദ്ദേഹം പ്രാർത്ഥിച്ചത്. രാവും പകലും അദ്ദേഹം പ്രാർത്ഥിച്ചു. മറുപടി കിട്ടുവാൻ താമസിച്ചാലും മടുക്കാതെ പ്രാര്ഥിക്കേണ്ടിയിരിക്കുന്നു. ലോകം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുമ്പോൾ ദൈവം ആ പ്രാർത്ഥന കേട്ട് ഉത്തരം അരുളും എന്നുള്ളതാണ് സത്യം. കോവിടിന്റെ മാരകമായ നാശം വിതച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നാം ദൈവത്തോട് മുട്ടിപ്പായി പ്രാര്ഥിക്കണ്ടതായ ഒരു കടമ നമുക്കേവർക്കും ഉണ്ട്. വളരെ നേരം മുട്ടിൽമേൽ ഇരിക്കുന്ന ഒരുവന് ഒരിക്കലും ദൈവം ഒരു മുട്ടും വരുത്തുകയില്ല.

സഹനത്തിന്റെ തീച്ചൂളയിൽ കൂടി കടന്നു പോകുന്ന അനേകരുണ്ട്. നാം അവരുടെ പ്രശ്‌നങ്ങൾ കാണാതെ പോകരുത്. വിശ്വസത്തോടുകൂടി മറ്റുള്ളവർക്ക് ചെയ്യാനുള്ളത് നാം ചെയ്യണം. അവരോട് നമുക്ക് സഹാനുഭൂതി ഉണ്ടാവണം. ചെയ്യുവാൻ പറ്റുന്ന എല്ലാ സഹായവും നാം ചെയ്യണം. സഹോദരനോടുള്ള ബന്ധത്തിൽ നാം വിരോധം വെച്ചുകൊണ്ടിരുന്നാൽ ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയില്ല. ദൈവ സ്‌നേഹം നമ്മിൽ നിന്നും അകന്നു പോകും. സഹോദരനോട് ക്ഷമിക്കുകയും അവനെ നാം കൂടെ ചേർക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും.

മൂന്നാമതായി കാണുന്നത്, ദൈവം തരുന്ന ജീവിതം നിരാശപ്പെടാതെ പ്രത്യാശയോടെ മുൻപോട്ടു പോകാനുള്ളതാണ്. ക്രിസ്തു തരുന്ന സമാധാനം നമുക്ക് പ്രാപിക്കുവാനുള്ളതാണ്. ശിഷ്യന്മാർ ഭയന്നിരിക്കുമ്പോൾ യേശു പറഞ്ഞു 'എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു' എന്ന്. അവരെ യേശു ബലപ്പെടുത്തുന്നതായി നമുക്ക് കാണാം. ഇപ്പോൾ ഉയിർപ്പിന്റെ പ്രത്യാശ നമുക്ക് ലഭിച്ചിരിക്കുന്നു. ക്രിസ്തു ഉയർത്തെഴുന്നേറ്റതിനാൽ നാമും ഉയർത്തെഴുന്നേക്കും. ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നുള്ളത് നാം നമ്മോടു തന്നെ പറയേണ്ടതായ കാര്യമാണ്. ഈ ലോകത്തിൽ നിന്നും നമുക്കുള്ളവർ നഷ്ടപ്പെട്ടാലും, മാറ്റപ്പെട്ടാലും നാം തളരാതെ മുമ്പോട്ടു പോകുവാൻ നമുക്ക് കഴിയണം. എന്തെല്ലാം കഷ്ടങ്ങൾ വന്നാലും നാം ദൈവത്തിൽ നിന്നും അകന്നു പോകുവാൻ പാടില്ല. ഈ കൊറോണ വൈറസിന്റെ കാലത്തു നമ്മെ ഓരോരുത്തരെയും ദൈവം കാത്തു സൂക്ഷിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പ്രയർ മീറ്റിംഗിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഡാളസ് സമയം കൃത്യം ഒൻപതു മണിയോടെ 712 770 4010 എന്ന നമ്പറിൽ വിളിച്ച ശേഷം 567867# ഡയൽ ചെയ്യുക. ഒപ്പം സ്വയം പരിചയപ്പെടുത്തുവാനും മറക്കരുതെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സിജു ജോർജുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

214 282 7458

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP