Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവർത്തകനായ പണ്ഡിതന്റെ വിയോഗം തീരാനഷ്ടം: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി

പ്രവർത്തകനായ പണ്ഡിതന്റെ വിയോഗം തീരാനഷ്ടം: സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി

സ്വന്തം ലേഖകൻ

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും ഇഖ്റ പബ്ലിക്കേഷൻ വൈസ് ചെയർമാനും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലമീൻ പ്രസിഡന്റും പഗത്ഭ പണ്ഡിതനുമായ ശൈഖുന സി കെ എം സ്വാദിഖ് മുസ്ല്യാരുടെ നിര്യാണം തീരാ നഷ്ടമാണെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്ഐസി) സഊദി നാഷണൽ കമ്മിറ്റി അനുശോചിച്ചു. ശംസുൽ ഉലമയടക്കം പ്രഗത്ഭരായ പണ്ഡിതരുടെ ശിഷ്യനായി കേരളക്കരയിൽ പ്രവർത്തനമാരംഭിച്ച അദ്ദേഹത്തിന്റെ പ്രാഥമിക പ്രവർത്തന കേന്ദ്രം പാലക്കാടായിരുന്നു. ശൈഖുന മർഹൂം ഇ കെ ഹസൻ മുസ്ല്യാരുടെ കാർമികത്വത്തിൽ അദ്ധ്യാപനം ആരംഭിച്ച അദ്ദേഹം വിവിധ മഹല്ലുകളിലെ ഖാദിയും ആയിരക്കണക്കിന് ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്.

1941 ജനുവരി 14നു മണ്ണാർക്കാട് മുണ്ടേക്കരാട് ചെരടക്കുരിക്കൾ സൂപ്പി അഹമ്മദിന്റെയും ആമിനയുടെയും മകനായി ജനിച്ച അദ്ദേഹം അൽ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകൾ എന്നീ മാസികകളുടെ പബ്ലിഷർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യുട്ടീവ് മെംബർ,സുന്നി മഹല്ല് ഫെഡറേഷൻ നിർവാഹക സമിതി അംഗം, പാലക്കാട് ജില്ലാ സമസ്ത ജനറൽ സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്, എം.ഇ.എ എൻജിനിയറിങ് കോളജ്, നന്തി ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് കമ്മിറ്റി അംഗം, ജാമിഅ പരീക്ഷാ ബോർഡ് ചെയർമാൻ, ക്രസന്റ് ബോർഡിങ് മദ്റസ കൺവീനർ, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളജ്, മണ്ണാർക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി, വല്ലപ്പുഴ എന്നീ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ്, പള്ളിപ്പുറം ദാറുൽ അൻവാർ ഇസ്ലാമിക് കോംപ്ലക്സ്, തലശ്ശേരി എം.എസ്.എ ബനാത്ത് യതീംഖാന, കോടനാട് സിദ്ദീഖുൽ അക്‌ബർ ബനാത്ത് യതീംഖാന, കൊട്ടൂർക്കര നൂറുൽ ഹിദായ ഇസ്ലാമിക് സെന്റർ, കാരാകുർശ്ശി ദാറുത്തഖ്വ യതീംഖാന, അട്ടപ്പാടി ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ എന്നിവയുടെ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതിനിടെയാണ് മരണം പുൽകിയത്. മർഹൂം ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രധാന ഗുരുനാഥന്മാരാണ്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യുത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ സഹപാഠികളായിരുന്നു.

ശൈഖുനായുടെ നിര്യാണത്തിൽ അനുശോചിക്കുന്നതോടപ്പം സഊദിയിലെ വിവിധ പ്രവിശ്യ, സെൻട്രൽ, യൂണിറ്റ് കമ്മിറ്റികൾക്ക് കീഴിൽ പ്രത്യേക പ്രാർത്ഥനകൾ നടത്താനും മയ്യത്ത് നിസ്‌കാരം നിലവിലെ സാഹചര്യത്തിൽ ഓരോരുത്തരായി നിർവഹിക്കാനും ദേശീയ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ട്രഷറർ അബ്ദുൽ കരീം ബാഖവി പൊന്മള, വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP