Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറാമലക്കാരി യുവതി പ്രവാസിയായ ജംഷീറിന് മിന്നു ചാർത്തുന്നത് നാല് വർഷങ്ങൾക്ക് മുൻപ്; ഭർത്താവുമായി കലഹിച്ചത് പ്രസവിച്ച് കിടക്കുന്ന സഹോദരിയെ കാണണമെന്നു പറഞ്ഞ്; ലോക്ക് ഡൗൺ ആയതിനാൽ യാത്ര പിന്നീടെന്നു പറഞ്ഞപ്പോൾ മുഖം വാടി; ഒരു വയസുള്ള മകനെ ബന്ധുവിനെ ഏൽപ്പിച്ച് കതകടച്ച് അകത്തുപോയി; പിന്നീട് കണ്ടത് തൂങ്ങി നിൽക്കുന്ന നിലയിലും; പയ്യോളിക്ക് വേദനയായി ഷർമില ഷെറിന്റെ മരണം

ഏറാമലക്കാരി യുവതി പ്രവാസിയായ ജംഷീറിന് മിന്നു ചാർത്തുന്നത് നാല് വർഷങ്ങൾക്ക് മുൻപ്; ഭർത്താവുമായി കലഹിച്ചത് പ്രസവിച്ച് കിടക്കുന്ന സഹോദരിയെ കാണണമെന്നു പറഞ്ഞ്; ലോക്ക് ഡൗൺ ആയതിനാൽ യാത്ര പിന്നീടെന്നു പറഞ്ഞപ്പോൾ മുഖം വാടി; ഒരു വയസുള്ള മകനെ ബന്ധുവിനെ ഏൽപ്പിച്ച് കതകടച്ച് അകത്തുപോയി; പിന്നീട് കണ്ടത് തൂങ്ങി നിൽക്കുന്ന നിലയിലും; പയ്യോളിക്ക് വേദനയായി ഷർമില ഷെറിന്റെ മരണം

എം മനോജ് കുമാർ

പയ്യോളി: ചെറുപ്രായത്തിൽ തന്നെയുള്ള ഷർമില ഷെറിന്റെ (24) മരണം കൊയിലാണ്ടിക്ക് വേദനയായി. കഴിഞ്ഞ ശനിയാഴ്ച തിക്കോടി കോടിക്കലിലെ ഭർതൃവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ ഷർമില ഷെറിനെ കണ്ടത്. തിക്കോടി കോടിക്കൽ പോക്കർ വളപ്പിൽ ജംഷീറിന്റെ ഭാര്യയാണ് ഷർമില. ഒരു വയസുള്ള ഒരു വയസ്സുള്ള ഹാമിസ് അബ്ദുല്ല ഏക മകനാണ്. നാല് വർഷമായി ഷർമിലയുടെ വിവാഹം കഴിഞ്ഞിട്ട്. ഇരിങ്ങൽ കോട്ടക്കൽ എം.എ അപ്പാർട്‌മെന്റിലായിരുന്നു താമസം.

ഗൾഫിലായിരുന്ന ഭർത്താവ് ഒന്നരമാസമായി വീട്ടിലുണ്ട്. വടകര ഏറാമല സ്വദേശിയാണ് യുവതി. കല്യാണം കഴിച്ചത് കോടിക്കലിലേയ്ക്കാണ്. മരണം തൂങ്ങി മരണം തന്നെയാണ് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവുമായി പിണക്കമൊന്നും ഷർമിലയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അസ്വാരസ്യത്തെക്കുറിച്ചുള്ള സൂചനകൾ ഒന്നും ഷർമില നൽകിയിട്ടുമില്ല. ആത്മഹത്യാകുറിപ്പ് ഒന്നും എഴുതിയിട്ടുമില്ല.

പെട്ടെന്നുള്ള ക്ഷോഭത്തിന്റെ പുറത്തുള്ള മരണം എന്നാണ് ലഭിക്കുന്ന വിവരം. മരിക്കുന്ന ദിവസം ഒരു ബന്ധു ഇവരുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഭർത്താവായ ജംഷിറിനോട് പ്രസവിച്ച് കിടക്കുന്ന സഹോദരിയെ കാണണമെന്ന് ഷർമില ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതിയെന്നാണ് ഭർത്താവ് നൽകിയ മറുപടി. ഇതിനു ശേഷം ഭർത്താവ് പുറത്തേക്ക് പോവുകയും ചെയ്തു. ഇത് ഷർമിലയെ പ്രകോപിപ്പിച്ചിരുന്നു. ബന്ധുവിന്റെ കയ്യിൽ കുട്ടിയെ ഏൽപ്പിച്ച ശേഷം ഷർമില മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് തൂങ്ങിമരിച്ചത്.

പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്തുള്ള ആത്മഹത്യയെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതക സാധ്യത വിരൽ ചൂണ്ടപ്പെട്ടിട്ടുമില്ല. ഇതും ഷർമിലയുടേത് തൂങ്ങി മരണം തന്നെയാണെന്നുള്ള സൂചന നൽകുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച കോട്ടക്കൽ ജലാൽ പള്ളിയിൽ ഖബറടക്കുകയും ചെയ്തു. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പിതാവ്: ഹനീഫ (ദുബൈ), മാതാവ്: ഷരീഫ. സഹോദരങ്ങൾ: മുഹമ്മദ് ഹുസൈൻ (ബഹ്‌റൈൻ), റുക്‌സാർ( ബംഗളൂരു), റൂബിനാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP