Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്തൊരു ഉശിര് ! ഇതാ ഭാസ്കര പട്ടേലരുടെ പത്രസമ്മേളനത്തിലും കണ്ടെങ്കിൽ; മാധ്യമ പ്രവർത്തകരെ കൊട്ടി പി സി വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എന്തൊരു ഉശിര് ! ഇതാ ഭാസ്കര പട്ടേലരുടെ പത്രസമ്മേളനത്തിലും കണ്ടെങ്കിൽ; മാധ്യമ പ്രവർത്തകരെ കൊട്ടി പി സി വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എംഎ‍ൽഎ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് രംഗത്തെത്തി. കെ.എം ഷാജിയെ അഭിനന്ദിച്ചുകൊണ്ടും പത്രപ്രവർത്തകരെ വിമർശിച്ചുമായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. "കേരളത്തിലെ പത്രക്കാർക്ക് ചോദ്യങ്ങൾ ചോദിക്കാനൊക്കെയുള്ള കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന്... എന്തൊരു ഉശിര് ! ഇതാ ഭാസ്കര പട്ടേലരുടെ പത്രസമ്മേളനത്തിലും കണ്ടെങ്കിൽ"- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഷുക്കൂർ വധക്കേസും ഷുഹൈബ് വധക്കേസും വാദിക്കാൻ രണ്ട് കോടി രൂപ വക്കീൽ ഫീസ് നൽകിയത് എവിടെ നിന്നെന്ന ചോദ്യവുമായായിരുന്നു കെ.എം ഷാജി ഫേസ്‌ബുക്കിൽപോസ്റ്റ് പങ്കുവച്ചത്. മുഖ്യമന്ത്രി ഇതിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. തുടർന്നാണ് കെ.എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

K.M.ഷാജിക്ക് അഭിനന്ദനങ്ങൾ
കേരളത്തിലെ പത്രക്കാർക്ക് ചോദ്യങ്ങൾ ചോദിക്കാനൊക്കെയുള്ള കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന്... എന്തൊരു ഉശിര് ! ഇതാ ഭാസ്കര പട്ടേലരുടെ പത്രസമ്മേളനത്തിലും കണ്ടെങ്കിൽ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP