Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ്-19നെതിരായ പോരാട്ടത്തിന് 100 കോടി രൂപ സംഭാവന ചെയ്ത് ഐസിഐസിഐ ഗ്രൂപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ്-19നെതിരായ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ സംഭാവന നൽകുമെന്ന് ഐസിഐസിഐ ഗ്രൂപ്പ്. ഇതിൽ 80 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നൽകും. ബാക്കി 20 കോടി രൂപ സംസ്ഥാന സർക്കാരുകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും നൽകും. ഐസിഐസിഐ ബാങ്കും സഹസ്ഥാപനങ്ങളും കൂടിച്ചേർന്നാണ് 100 കോടിരൂപ നൽകുക.

''അത്യാവശ്യഘട്ടങ്ങളിലും പുരോഗതിയുടെ സമയത്തും ഐസിഐസിഐ ഗ്രൂപ്പ് രാജ്യത്തോട് ഒപ്പം നിന്നിട്ടുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള വെല്ലുവിളിയാണ് രാജ്യത്തിനും നാട്ടിലെ ജനങ്ങൾക്കും കോവിഡ് വൈറസ് സൃഷ്ടിച്ചത്. നമ്മൾ ഒരുമിച്ച് നിൽക്കുകയും ഈ വെല്ലുവിളിക്കെതിരെ പോരാടുകയും വേണം,'' ഐസിഐസിഐ ബാങ്ക് പ്രസിഡണ്ട് സന്ദീപ് ബത്ര പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഐസിഐസിഐ ഗ്രൂപ്പും ഐസിഐസിഐ ഗ്രൂപ്പിന്റെ സിഎസ്ആർ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷനും അവരോട് ചേർന്ന് പ്രവർത്തിക്കുന്നു

ഐസിഐസിഐ ഗ്രൂപ്പ് ഇത് വരെ 2.13 ലക്ഷത്തിലധികം ശസ്ത്രക്രിയാ മാസ്‌കുകൾ, 40,000 എൻ95 മാസ്‌കുകൾ, 20,000 ലിറ്റർ സാനിറ്റൈസറുകൾ, 16,000 കയ്യുറകൾ, 5,300 പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾ (പിപിഇ) സ്യൂട്ടുകൾ, 2,600 പ്രൊട്ടക്റ്റീവ് ഐ ഗിയർ, 50 തെർമൽ സ്‌കാനറുകൾ, 3 വെന്റിലേറ്റർ എന്നിവ വിവിധ സംസ്ഥാന വകുപ്പുകളിലേക്കും ആശുപത്രികളിലേക്കും നൽകിയിട്ടുണ്ട്.

സംഭാവന ഡിജിറ്റലായി ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളിൽ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവരെ ഐസിഐസിഐ ബാങ്ക് സഹായിക്കുന്നു. 'പി.എം കെയേഴ്സ് ഫണ്ടിനായി' സംഭാവനകൾ ശേഖരിക്കുന്നതിനുള്ള അനുമതി ബാങ്കിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, നിരവധി സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഭാവന സ്വീകരിക്കുന്നതിന് ബാങ്കിന് അംഗീകാരം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP