Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ബാധിതരായ ആരെങ്കിലും നിങ്ങൾക്കരികിലുണ്ടോ എന്ന വിവരം ഉടനടി അറിയിക്കും; നിങ്ങളുമായി സഹകരിച്ചവരിൽ ആർക്കെങ്കിലും 10 ദിവസത്തെ കാലയളവിൽ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടോ എന്നതും റിപ്പോർട്ട് ചെയ്യപ്പെടും; രോ​ഗബാധിതനാണോ എന്ന് സ്വയം തിട്ടപ്പെ‌ടുത്താനും രോ​ഗബാധ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാനും വരെ സഹായിക്കും; കൊറോണ വൈറസ് തീർക്കുന്ന ചക്രവ്യൂഹം ഭേദിക്കാൻ ആരോ​ഗ്യ സേതു ആപ്പ് ഇന്ത്യയെ സഹായിക്കുന്നത് ഇങ്ങനെ; ഇതുവരെ ഡൗൺ ലോഡ് ചെയ്തത് അഞ്ച് കോടിയിലധികം ആളുകൾ

കൊറോണ ബാധിതരായ ആരെങ്കിലും നിങ്ങൾക്കരികിലുണ്ടോ എന്ന വിവരം ഉടനടി അറിയിക്കും; നിങ്ങളുമായി സഹകരിച്ചവരിൽ ആർക്കെങ്കിലും 10 ദിവസത്തെ കാലയളവിൽ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടോ എന്നതും റിപ്പോർട്ട് ചെയ്യപ്പെടും; രോ​ഗബാധിതനാണോ എന്ന് സ്വയം തിട്ടപ്പെ‌ടുത്താനും രോ​ഗബാധ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാനും വരെ സഹായിക്കും; കൊറോണ വൈറസ് തീർക്കുന്ന ചക്രവ്യൂഹം ഭേദിക്കാൻ ആരോ​ഗ്യ സേതു ആപ്പ് ഇന്ത്യയെ സഹായിക്കുന്നത് ഇങ്ങനെ; ഇതുവരെ ഡൗൺ ലോഡ് ചെയ്തത് അഞ്ച് കോടിയിലധികം ആളുകൾ

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 വ്യാപനം അളക്കാനായി സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താം. ഇത്തരം സാങ്കേതിക വിദ്യയുടെ ഉപയോഗം ഏഷ്യയുടെ കിഴക്കൻ മേഖലകളിൽ വൈറസിനെതിരായ പോരാട്ടത്തിൽ വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം വൈറസ് വ്യാപനം കണ്ടെത്താൻ സഹായിക്കുമെന്ന് ഏപ്രിൽ 12ന് പ്രസിദ്ധീകരിച്ച സൗത്ത് ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിൽ സോക ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ലോകബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 21 ദിവസത്തെ ലോക്ഡൗൺ മെയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള തീരുമാനം അറിയിച്ചതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട ഒന്നായിരുന്നു ജനങ്ങളെല്ലാം ആരോ​ഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം എന്നത്. ഇതേത്തുടർന്ന് വ്യാപകമായി ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പിൽ ഇപ്പോൾ അഞ്ച് കോടിയിലധികം ഉപഭോക്താക്കളുണ്ട്.

പ്രധാനമന്ത്രി പറഞ്ഞതിനുശേഷം ആപ്പ് ഡൗൺലോഡ് ചെയ്തത് ഏകദേശം 40 മില്ല്യൺ ആളുകളാണ്. അതേസമയം, ഈ മൊബൈൽ ആപ്ലിക്കേഷൻ എങ്ങനെയാണ് നിങ്ങളെ കൊവിഡ് പ്രതിരോധത്തിൽ സഹായിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ലൊക്കേഷൻ ഡാറ്റ ഉപയോ​ഗിച്ച് നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ഈ ആപ്പ് സഹായിക്കും എന്നതാണ് പ്രധാന ​ഗുണം. കോവിഡ് 19 രോ​ഗബാധിതനാണോ എന്ന് സ്വയം തിട്ടപ്പെ‌ടുത്താനും രോ​ഗബാധ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാനും ഈ ആപ്പ് വഴി സാധിക്കും.

ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ട്രാക്കിങ് ആപ്ലിക്കേഷൻ ലഭ്യമാണ്. ആപ്പ് ഡൗൺലോഡ‍് ചെയ്തുകഴിഞ്ഞാൽ ഉപഭോക്താക്കൾ ചില വിവരങ്ങൾ രേഖപ്പെടുത്തണം. ഏതെങ്കിലും തരത്തിലുള്ള രോ​ഗലക്ഷണങ്ങൾ ഉള്ളവരാണോ? കോവിഡ് 19 രോ​ഗബാധിതരുമായി ഇടപഴകിയിട്ടുണ്ടോ തുട‌ങ്ങിയ വിവരങ്ങൾ നൽകണം. പുകവലിക്കാറുണ്ടോ എന്നതുമുതൽ അന്തർദേശീയ തലത്തിൽ നടത്തിയ യാത്രകളുടെ വിവരങ്ങൾ വരെ ഇവിടെ നൽകേണ്ടതുണ്ട്. ആളുകളെ വിലയിരുത്താനായി ഐസിഎംആർ തയ്യാറാക്കിയ സങ്കീർണമായ ഈ ചാർട്ട് കൊണ്ട് ചാറ്റ് പോലുള്ള ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾ സുരക്ഷിതരാണോ അതോ രോഗബാധയ്ക്കുള്ള സാധ്യതയുണ്ടോ ഉടൻ പരിശോധിക്കപ്പെടേണ്ടതുണ്ടോ എന്ന് മനസ്സിലാക്കുകയാണ് ചെയ്യുന്നത്.

ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാൻ സഹായിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യും. ഇതുവഴിയാണ് രോ​ഗബാധിതരായ ആരെങ്കിലും നിങ്ങൾക്കരികിലുണ്ടോ എന്ന വിവരം നൽകുന്നത്. ഉപഭോക്താവിന് അടുത്തായിരുന്ന ആരെങ്കിലും 10 ദിവസത്തെ കാലയളവിൽ കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നും ആപ്പ് അറിയിക്കും. അതേസമയം ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് പല ആരോപണങ്ങളും സൈബർ വിദ​ഗ്ധർ ഉയർത്തിയിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ കൊവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 12,380 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 37 പേരാണ് മരിച്ചത്. ഇതുവരെ 414 പേർ മരിച്ചു. 1489 പേരുടെ രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർ മരിച്ചത്. 187 പേർ മരിച്ചു. ഡൽഹിയിൽ 32 പേരും ഗുജറാത്തിൽ 33 പേരും മധ്യ പ്രദേശിൽ 53 പേരും തെലങ്കാനയിൽ 18 പേരും തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും 14 പേർ വീതവും മരിച്ചു.

ഏറ്റവുമധികം പേർക്ക് വൈറസ് കണ്ടെത്തിയ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 2916 ആയി. ഇൻഡോറിൽ 42 പേർക്കും കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മധ്യ പ്രദേശിൽ ആകെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 980 ആയി വർധിച്ചു. ആഗ്രയിൽ പുതിയതായി 19 പേർക്ക് കൂടി രോഗം കണ്ടെത്തി. ജില്ലയിൽ മാത്രം 167പേർക്കാണ് രോഗമുള്ളത്. ഉത്തർ പ്രദേശിൽ രോഗികളുടെ എണ്ണം 735 ആയി.

ആന്ധ്രാ പ്രദേശിൽ 525, ഡൽഹിയിൽ 1578, ഗുജറാത്തിൽ 766, കർണാടകത്തിൽ 279, കേരളത്തിൽ 388, രാജസ്ഥാനിൽ 1023, തമിഴ്‌നാട്ടിൽ 1242 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഭേദമായത്. മഹാരാഷ്ട്രയിൽ 295 പേർക്കും കേരളത്തിൽ 218 പേർക്കും രാജസ്ഥനിൽ 147പേർക്കും രോഗം സുഖമായി.

ലോകത്ത് ഇതുവരെ 2,060,927 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തിലധികം പേരുടെ രോഗം ഭേദമായി.1,34,354 പേർ മരിച്ചു. അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ 30,400 പേരാണ് മരിച്ചത്. ഇതിൽ ഏറിയ പങ്കും ന്യൂയോർക്കിലാണ്. ഇറ്റലിയിൽ 21,645 പേരും സ്പെയിനിൽ 18,812 പേരും ഫ്രാൻസിൽ 17,167 പേരും മരിച്ചു. യുകെയിൽ മരണസംഖ്യ 12,868 ആയി. ജർമനിയിൽ 3,804 പേരും ചൈനയിൽ 3,222 പേരുമാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP