Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകൾ പുരുഷന്മാരെ ഓടിച്ചിട്ട് പിടിച്ച് ലൈംഗികമായി പീഡിപ്പിക്കുന്ന വിചിത്ര ആചാരമുള്ള നാട്! എത് സമയത്തും ആർക്കും ആരെയും ഭയക്കാതെ സെക്സിൽ ഏർപ്പെടാം; എച്ച്ഐവി പടർന്നപ്പോൾ സർക്കാർ കൊടുത്ത കോണ്ടങ്ങൾ ബലൂണാക്കി; കറൻസിയായി ഉപയോഗിക്കുന്നത് ചേനയും വാഴയിലയും; പൊലീസും കോടതിയുമെല്ലാം ക്രിക്കറ്റ്; ലൈംഗികതയുടെ പറുദീസ എന്നറിയപ്പെടുന്ന ട്രോബ്രിയാൻഡ്സ് പോലുള്ള ട്രൈബൽ ദ്വീപുകളിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? തലപുകച്ച് ശാസ്ത്രലോകം

സ്ത്രീകൾ പുരുഷന്മാരെ ഓടിച്ചിട്ട് പിടിച്ച് ലൈംഗികമായി പീഡിപ്പിക്കുന്ന വിചിത്ര ആചാരമുള്ള നാട്! എത് സമയത്തും ആർക്കും ആരെയും ഭയക്കാതെ സെക്സിൽ ഏർപ്പെടാം; എച്ച്ഐവി പടർന്നപ്പോൾ സർക്കാർ കൊടുത്ത കോണ്ടങ്ങൾ ബലൂണാക്കി; കറൻസിയായി ഉപയോഗിക്കുന്നത് ചേനയും വാഴയിലയും; പൊലീസും കോടതിയുമെല്ലാം ക്രിക്കറ്റ്; ലൈംഗികതയുടെ പറുദീസ എന്നറിയപ്പെടുന്ന ട്രോബ്രിയാൻഡ്സ് പോലുള്ള ട്രൈബൽ ദ്വീപുകളിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? തലപുകച്ച് ശാസ്ത്രലോകം

എം മാധവദാസ്

ന്യൂയോർക്കുപോലുള്ള വൻ നഗരങ്ങളിൽ മാത്രമല്ല നാഗരിക മനുഷ്യസാന്നിധ്യം തീരെയില്ലാത്ത ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസികൾക്കു പോലും കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ശാസ്ത്രലോകം. നാഗരികരായ മനുഷ്യർക്ക് ആശുപത്രികൾ അടക്കമുള്ള ഒരു പാട് സംവിധാനങ്ങൾ ഉണ്ട്. എന്നാൽ ഇതൊന്നുമില്ലാത്ത സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ കുറിച്ച് കേട്ടുകേൾവിയില്ലാത്ത ആദിവാസി ഗ്രോത്രങ്ങളിലും മറ്റും കോവിഡ് ബാധിച്ചാൽ അത് ആ സമൂഹത്തിന്റെ ഉന്മൂലനത്തിലേക്കാണ് വഴിതെളിയിക്കുക. 1970ൽ ആമസോൺ കാടുകളിൽ ഉണ്ടായ അഞ്ചാംപനിയും മലേറിയയും മൂന്ന് ഗോത്രവിഭാഗങ്ങളെ സമ്പൂർണ്ണമായി തുടച്ചു നീക്കുകയായിരുന്നു. ഇവരോട് അയിത്തം കൽപ്പിച്ച് മാറി നിൽക്കുന്ന ഗോത്രവിഭാഗാണ് ഈ പകർച്ചവ്യാധിയിൽനിന്ന് രക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ കോവിഡ് ആദിവാസികൾക്കും ഗോത്രവർഗ്ഗക്കാർക്കുമടിയിൽ പടർന്നുപിടിച്ചാൽ എങ്ങനെ തടയുമെന്നാണ് യു എൻ എത്തിന്ക്ക് ആൻഡ് ട്രൈബൽ കൗൺസിൽ അടക്കമുള്ളവർ തലപുകഞ്ഞ് ചിന്തുക്കുന്നത്.

ആമസോണിലെ മഴക്കാടുകളിൽ കഴിയുന്ന ആദിവാസി വിഭാഗമായ യനോമാമി വിഭാഗങ്ങൾക്കിടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബ്രസീൽ സമ്മതിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. പുറംലോകവുമായി നേരിയ ബന്ധം മാത്രമുള്ള ഈ സമൂഹത്തിലെ പതിനഞ്ചു വയസുകാരനായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദിവാസികൾക്കിടയിലെ തന്നെ ചില വിഭ്യാഭ്യാസമുള്ളവരുടെ സഹായത്തോടെ കുട്ടിയെ ബോവിസ്തയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാക്കിയിട്ടുണ്ട്.പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ആദിവാസി വിഭാഗങ്ങൾക്കിടയിലെ ഏഴ് പേർക്ക് ഇതിനോടകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഗോത്രവർഗമായ കൊകാമ വിഭാഗത്തിലെ 20കാരിക്കാണ് ഒരാഴ്ച മുൻപ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചിരുന്നു. 300 ഗോത്രവിഭാഗങ്ങളിലായി 800,000 ജനങ്ങളാണ് ബ്രസീലിൽ ഉള്ളത്. ഇവരെ സോഷ്യൽ ഡിസ്റ്റൻസിങ്ങും സാനിട്ടൈസേഷനുമൊക്കെ പഠിപ്പിക്കുക എന്നത് ആരോഗ്യ പ്രവർത്തകർക്ക് വലിയ ബാധ്യതയാണ്്. കാരണം പലവും ഗോത്ര നിയമങ്ങൾ മാത്രമാണ് അനുസരിക്കുക. അതുകൊണ്ടുതന്നെ ഇവർക്കിടിയിലെ ന്യുനപക്ഷം വരുന്ന വിദ്യാസമ്പന്നരെ കണ്ടെത്തിയാണ്, സർക്കാർ മുന്നോട്ട് നീങ്ങുന്നത്.

ലോകത്തെമ്പാടുമുള്ള വംശീയ ന്യുനപക്ഷങ്ങളെയും -ഗോത്ര ഗിരവർഗ്ഗക്കാരെയും കോവിഡിൽനിന്ന് രക്ഷിക്കുക എന്ന വലിയ ബാധ്യതകൂടിയാണ് ശാസ്ത്രലോകത്തിന് മുന്നിൽ ഇപ്പോഴുള്ളത്. ഇവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി യു എന്നിന്റെ നേതൃത്വത്തിൽ ഇക്കാര്യം പ്രത്യേകമായി പഠിച്ച വരുകയാണ്. ഇന്ത്യയിലെ ആമസോണും ആഫ്രിക്കൻ വനാന്തരങ്ങളും ആമസോണും കരീബിയൻ ദീപസമൂഹങ്ങളും ഉൾപ്പെടെ ലോകത്തിന്റെ നാനാഗത്തായി വിവിധ ആദിവാസി ഗോത്രവിഭാഗങ്ങൾ ഉണ്ട്. പുറംലോകവുമായി സമ്പർക്കം കാര്യമായി ഇല്ലെങ്കിലും ആമസോൺ മഴക്കാടുകളിൽ സംഭവിച്ചപോലെ ഇവിടെയും കോവിഡ് എത്താനുള്ള സാധ്യതകൾ തള്ളിക്കകയാൻ ആവില്ല. മനുഷ്യർക്ക് മാത്രമല്ല കുരങ്ങുകൾക്കും കടുവകൾക്കും തെരുവുനായ്ക്കൾക്കും വരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല പഠനത്തനിനും ഗവേഷണത്തിനുമായി പലപ്പോഴും പുറത്തുനിന്നുള്ള മനുഷ്യർ ഇവിടെ എത്താറുണ്ട്. ആമസോണിൽ കോവിഡ് എത്തിയത് ഇങ്ങനെ ഒരു ഫോട്ടോഗ്രാഫറിൽ നിന്നാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിലേക്കുള്ള മനഷ്യസഞ്ചാരം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

ഒരു കോവിഡ് ഔട്ട്ബ്രേക്ക് ഉണ്ടായാൽ ഇവർ തുടച്ചുനീക്കപ്പെടും എന്നതാണ് ഏറ്റവും വലിയ ഭയം. ആന്തമാനിലെയും ആമസോണിലെയും പല ഗിരിവർഗക്കാരും നാഗരിക മനുഷ്യരെ ആക്രമിച്ച് കൊല്ലുന്ന രീതിപോലുമുണ്ട്. ഒരു ഔട്ട്്്രേബക്ക് ഉണ്ടായാൽ പുറംലോകത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ആധുനിക മനുഷ്യരുമായി സഹവർത്തിത്വത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന ചില ഗ്രാത്രങ്ങളിൽ, അവരിൽനിന്നുള്ള ചില ിദ്യാസമ്പന്നരായ ആളുകളെയും ഊരുമൂപ്പന്മാരെയുമൊക്കെ ബോധവത്ക്കരിച്ച് പരമാവധി കാര്യങ്ങൾ മനസ്സിലാക്കിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. എന്നാൽ സാമൂഹിക അകലം പാലിക്കലും കൈകഴുകലും ഒന്നും യാതൊരു രീതിയിലും പ്രായോഗികവത്ക്കരിക്കാൻ കഴിയാത്ത സാമൂഹിക ക്രമം ആണ് ഇവിടെ നിൽക്കുന്നത്.

കുത്തഴഞ്ഞതെന്ന് നമുക്ക തോനുന്ന രീതിയിലുള്ള ലൈംഗികത പിന്തുടരുന്ന പാപ്പുവ നൂ ഗിനിയയുടെ ഭാഗമായ ട്രോബ്രിയാൻഡ് ദ്വീപാണ ഇതിന് ഒരു കേസ് സ്റ്റഡിയായി ട്രൈബൽ ഡിസീസിൽ ഗവേഷണം നടത്തുന്ന ഫിൻലൻഡിലെ ശാസ്ത്രജ്ഞൻ ചാൾസ് ഹേമാൻ ചൂണ്ടിക്കാട്ടുന്നത്. ലൈംഗികതുടെ പറുദീസ എന്നറിയപ്പെടുന്ന ഈ ദ്വീപിൽ എച്ചഐവി വന്ന് മൂന്ന് ഗ്രോത്രവിഭാഗങ്ങളാണ് ഇല്ലാതായത്. വിമാനത്തിലൂടെ വരുന്ന കാർഗോകളിലൂടെ പുറം ലോകവുമായി ബന്ധമുള്ളവരാണ ട്രോബ്രിയാൻഡ് ദ്വീപിലെ ആദിമ നിവാസികൾ. ഇവരിൽ പുതുതലമുറ സ്‌കുളിലും പോകുന്നുണ്ട്. എന്നിട്ടും പ്രാകൃതമായ ഗോത്രാചാരങ്ങൾ അങ്ങനെ തുടരുന്നു. ഇവിടെ ഒരു കോവിഡ് ഔട്ടബ്രേക്ക് ഉണ്ടായാൻ ആർക്കു രക്ഷിക്കാന കഴിയില്ല. കാരണം അത്രക്ക് വിചിത്രവും വന്യവുമാണ് അവരുടെ ജീവിതം.

അങ്ങേയറ്റം വചിത്രമാണ് പാശ്ചാത്യർ ലൗ ദ്വീപ് എന്ന് വിളിക്കുന്ന ട്രോബ്രിയാൻഡസിലെ രീതികൾ. സ്വർണ്ണവും വെള്ള്ളിയുമൊന്നും കേട്ടിട്ടില്ലാത്ത ഇവിടെ ചേനയാണ് എല്ലാം! എത്ര ചേനയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ സമ്പത്ത് അളക്കപ്പെടുക. കറൻസിയായി ഉപയോഗിക്കുന്നതും ചേനതന്നെ. ചേന കൾട്ട് എന്നും ഇവർ അറിയപ്പെടുന്നുണ്ട്. ഇവരുടെ തർക്കപരിഹാര കോടതി എന്താണെന്നോ. അത് ക്രിക്കറ്റാണ്! ഗോത്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ക്രിക്കറ്റ് കളിച്ച് അതിൽ ആരു ജയിക്കുന്നു എന്നതിനെ നോക്കി തീരുമാനിക്കപ്പെടും. പക്ഷേ ഇതൊന്നുമല്ല ട്രോബ്രിയാൻഡസ് ദ്വീപിന് ലോക പ്രശസ്തികൊടുക്കുന്നത്. കാരണം അത് ലൈംഗികയുടെ ഒരു പറുദീസയാണ്.

ഇത് ലൈംഗികതയുടെ പറുദീസ

പാപ്പുവ നൂ ഗിനിയ ദ്വീപി സമൂഹങ്ങളുടെ ഭാഗമാണ് ഇൗ ആദിമനിവാസികളുടെ പ്രദേശം. ഈ പവിഴപ്പുറ്റുകൾ നിറഞ്ഞമനോഹരമായ ഈ ദ്വീപ സമൂഹങ്ങൾ ശരിക്കും പ്രകൃതിയുടെ വരദാനം തന്നെയാണ്. ലോകത്തിൽ ഏറ്റവുമധികം സാംസ്‌കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ പാപ്പുവ നൂ ഗിനിയയിലെ ജനസംഖ്യ എഴുപത് ലക്ഷത്തിനോടടുത്താണെങ്കിലും 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. 82 ശതമാനത്തോളം ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് നിവസിക്കുന്നത്.സാംസ്‌കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തിനെക്കുറിച്ചു് വളരെക്കുറച്ചുമാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ, ഇവിടത്തെ ഉൾനാടുകളിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.

ഈ പാപ്പുവ ന്യൂ ഗിനിയിലെ ആദിമനിവാസികൾ മാത്രം താമസിക്കുന്ന ദ്വീപാണ് ട്രോബ്രിയാൻഡ് ദ്വീപ്. ഇവിടെ വിവാഹം കുടുംബം എന്നൊക്കെ പറയുന്നതിന് വലിയ വിലയില്ല. ആൾക്കാർക്ക് ഇവിടെ അമിതമായ ലൈംഗിക സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്. ഗ്രാമങ്ങളിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി ഇവിടെ പ്രത്യേകം കുടിലുകൾ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. അത് വർഷങ്ങളായുള്ളതാണ്. അതായത് ഒരു ട്രോബ്രിയാൻഡിലെ ഒരു പുരഷനും സ്ത്രീക്കും പരസ്പരം ഇഷടപ്പെടുകയാണെങ്കിൽ അവർ നേരെ ഈ കൂടിലേക്ക് പോയി ശാരീക ബന്ധത്തിൽ ഏർപ്പെടുകയാണ് ചെയ്യുക. ആരും അവരെ വിലക്കില്ല. അതുപോലെയുള്ള നിരവധി കുടിലുകളിൽ നിരവധി ഇണകൾ കഴിയുണ്ടാവും. വിവാഹത്തിന് ഇവിടെ പറയത്തക്ക വിലയൊന്നുമില്ല. എപ്പോൾ തോനുന്നുവോ, അപ്പോൾ ഈ ഹട്ടിൽ വന്ന് അവർക്ക് ബന്ധപ്പെടാം. ആരും ഒന്നും എറയില്ല. എല്ലാ ഗ്രാമങ്ങളിലും ഒരു പ്രത്യേക കുടിലുണ്ട്, അവിവാഹിതരായവർക്കായി നീക്കിവച്ചിരിക്കുന്നു, എന്നിരുന്നാലും കോണ്ടം, മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ എവിടെയും കാണാനില്ല.

ആറും ഏഴും വയസ്സുള്ള കുട്ടികൾ ഇവിടെ ലൈംഗിക സ്വഭാവമുള്ള കളികളിൽ ഏർപ്പെടുന്നു. അങ്ങനെ അവർ ചെയ്യുന്നതിൽ അത്ഭുതമില്ല. മുതിർന്നവരെ അനുകരിക്കുകയാണ് അവർ ചെയ്യുന്നത്. വിവാഹം എന്നത് തീരെ പവിത്രമല്ലാത്ത കാര്യമാണ് ഈ ദ്വീപിൽ. സ്വന്തം താൽപ്പര്യപ്രകാരം ഇണകളെ കണ്ടെത്തുന്നു. കുടുംബമുണ്ടാക്കുക എന്നതിനെക്കാൾ അവർ മുൻഗണന കൊടുക്കുന്നത് ലൈംഗിക സുഖങ്ങൾക്കാണ്. ഒരാൾക്ക് രണ്ടും മൂന്നും നാലുമൊക്കെ ഇണകളുണ്ടാകും. പുരുഷന്മാരായാലും സ്ത്രീകളായാലും ഇതു തന്നെയാണ് അവസ്ഥ. വസ്ത്രം മാറുന്ന ലാഘവത്തോടെ അവർ ഇണകളെ മാറ്റുന്നു. ഇതിലും വിചിത്രം അവിടെ എല്ലാ വർഷവും നടക്കുന്ന ഒരു ആഘോഷമാണ്. ഈ ആഘോഷത്തിന്റെ ഭാഗമായി ഒരു കളിയും സംഘടിപ്പിക്കാറുണ്ട്.

ചില പുരുഷന്മാർക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ട്.പ്രായപൂർത്തിയാകുമ്പോൾ പുരുഷന്മാർ വീട് വിട്ട് ഗ്രാമത്തിലെ ബുക്കുമാതുലയിലേക്ക് (ബാച്ചിലർ ഹൗ സ്) മാറുന്നു. ഇവിടെ, പങ്കാളികളെ എപ്പോൾ വേണമെങ്കിലും തിരികെ കൊണ്ടുവരാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്, എന്നിരുന്നാലും അവർ സാധാരണയായി കൂടുതൽ സ്വകാര്യമായി തിരഞ്ഞെടുക്കുന്നു. പരസ്പര ഉടമ്പടിക്ക് വിധേയരായ വിവാഹിതരായ ദമ്പതികൾക്ക് പോലും ചേന വിളവെടുപ്പിനുള്ള ആഘോഷങ്ങൾ സജീവമാകുമ്പോൾ ഒളിച്ചോടാൻ അനുവാദമുണ്ട്. ബന്ധത്തിലുള്ള സ്ത്രീക്ക് ഭർത്താവിനോട് അസന്തുഷ്ടനാണെങ്കിൽ വിവാഹിതരായ ദമ്പതികൾ ഒരു വർഷത്തിനുശേഷം വിവാഹമോചനം നേടിയേക്കാം. ഭർത്താവ് മറ്റൊരു സ്ത്രീയെ തിരഞ്ഞെടുത്താൽ വിവാഹിതരായ ദമ്പതികളും വിവാഹമോചനം നേടിയേക്കാം.

കുടുംബത്തിന് ദ്വീപിലെ എറ്റവും വിലപിടിപ്പുള്ള വസ്യുവായ ചേനയും മറ്റ് സമ്മാനങ്ങളും നൽകി പുരുഷൻ താൻ ഉപേക്ഷിച്ച സ്ത്രീയോടൊപ്പം മടങ്ങാൻ ശ്രമിച്ചേക്കാം, പക്ഷേ ആ പുരുഷനോടൊപ്പം ജീവിക്കാൻ അവൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്ത്രീയുടെ തീരുമാനമാണ് വിജയിക്കുക. ഇനി ഇങ്ങനെയാണെങ്കിലും സ്വദേശികൾല്ലാതെ അവർ അടിപ്പിക്കില്ല. കറുത്ത തവിട്ട് നിറക്കാരായ ഇവർക്ക് വെളുപ്പ് അവലക്ഷണത്തിന്റെ പ്രതിരൂപമാണ്. വെള്ളക്കാരെ വിരൂപർ ആയാണ് അവർ കാണുന്നത്.അതുകൊണ്ടുതന്നെ ദ്വീപിലെത്തുന്ന വെള്ളക്കാരെ അവഗണിക്കയാണ് പതിവ്.

കന്വകാത്വത്തിന് ഇവിടെ പുല്ലുവില

വിഖ്യാത ഫോട്ടോഗ്രാഫർ എറിക് ലാഫോർഗാണ് ഇവരുടെ ജീവിതം സത്യത്തിൽ പുറംലോകത്ത് എത്തിച്ചത്. ' കന്യകാത്വത്തിന് ഇവിടെ ാതൊരു വിലയുമില്ല. ഒരു സ്ത്രീ ഒരു പരുഷന് എന്ന കാര്യവും നടപ്പില്ല.'- ലാഫോർഗ് ഡെയിലി മെയിലിൽ എഴുതിയ ഫോട്ടോ ഫീച്ചറിൽ വ്യക്തമാക്കുന്നൂ. ഇവിടെ മാതൃദായക ക്രമമാണ് നിലനിൽക്കുന്നത്. അതുകൊണ്ടുന്നെ പിതാവ് ആരെന്നതിന് വലിയ പ്രസക്തിയില്ല. കേരളത്തിൽ പണ്ടുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായം പോലെ പെൺകുട്ടിക്കും കുഞ്ഞിനും ചെലവിന് കൊടുക്കുക ആങ്ങളാണ്. പെങ്ങളുടെ മക്കളോടാണ് അയാൾക്ക് ഉത്തരവാദിത്വം.ഒരു പെൺകുട്ടി ഗർഭിണിയാണെങ്കിൽ, അവളുടെ അവളെ സംരക്ഷിക്കുന്നു. പിന്നെ പുരുഷന് ഇതിൽ യാതൊരു റോളുമില്ല.

കൂടുതൽ കൂടുതൽ ദ്വീപുവാസികൾ സ്‌കൂളിൽ പഠിക്കുന്നുണ്ടെങ്കിലും ലൈംഗികതയോടുള്ള മനോഭാവം അതേപടി തുടരുന്നു. 'പാശ്ചാത്യ വിദ്യാഭ്യാസം ചില ദ്വീപുവാസികളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു, പക്ഷേ ദ്വീപിലെ പൊതുജീവിതം മാറുന്നില്ല'- ലാഫോർഗ് വിശദീകരിക്കുന്നു പതിനഞ്ചു വയസിനകം തന്നെ ഇവർ ഇണകളെ കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ വിവാഹം എന്ന രീതി ഇവർക്ക് താൽപര്യമില്ല. ലൈംഗിക സുഖത്തിന് വേണ്ടി മാത്രമാണ് ഇണകളെ കണ്ടെത്തുന്നത്. ഇണകളുടെ എണ്ണം രണ്ടും മൂന്നും നാലുമൊക്കെയായി വർദ്ധിക്കുന്നു. വസ്ത്രം മാറുന്ന ലാഘവത്തോടെ ഇവർ ഇണകളെ മാറ്റുന്നു. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. വിവാഹച്ചടങ്ങുകളൊന്നും ഇവിടെ കാണാൻ കഴിയില്ല. ഇഷ്ടപ്പെട്ടവർ തമ്മിൽ ഒന്നിച്ച് ജീവിതം ആരംഭിക്കുന്നു. മടുക്കുമ്പോൾ അടുത്ത പങ്കാളിയെ തേടും.

ഏറ്റവും വിചിത്രം ഗർഭത്തെക്കുറിച്ചുള്ള അന്ധവിശ്വാസം തന്നെതാണ് പെൺകുട്ടികളെ തുറന്ന ലൈംഗികതക്ക് പ്രേരിപ്പിക്കുന്നത്. കാരണം, പ്രാദേശിക ആചാരമനുസരിച്ച്, പുരുഷന്മാർ സ്ത്രീയെ ഗർഭധാരണത്തിലേക്ക് തുറക്കാൻ സഹായിക്കുന്നു എന്ന് മാത്രമേയുള്ളൂ. യഥാർത്ഥ പിതാവ് ഒരു ബലോമ അല്ലെങ്കിൽ ആത്മാവാണ്. ഗർഭം എന്നത് മരച്ചപോയവരുടെ ആത്മാക്കൾ കയറുന്നുകൊണ്ടുള്ള ഒരു അനുഗ്രഹമാണെന്നും അല്ലായെ പുരുഷന് അതിൽ എന്തെങ്കിലും പങ്ക് ഉണ്ട് എന്ന് അവർ വിശ്വസിക്കുന്നില്ല. ദ്വീപിലെ പ്രധാന ഭക്ഷണമായ ചേനയിൽ രാസവസ്തുക്കൾ (ഫൈറ്റോ ഈസ്ട്രജൻ, പ്ലാന്റ് സ്റ്റിറോളുകൾ) ഉൾപ്പെട്ടിരുന്നു. ഇത് ഗർഭധാരണത്തെ തടഞ്ഞിട്ടുണ്ടാവുമെന്നും എപ്പോഴും പുരുഷനുമായി ബന്ധപ്പെട്ടാലും കുട്ടികൾ ഉണ്ടാവില്ല ്എന്ന ധാരണ ബലപ്പെടാൻ ഇടയാക്കിയത് ഇതായിരിക്കണം എന്നാണ് സോഷ്യോളജിസ്്റ്റുകൾ പറയുന്നത്.

മിക്ക ഗോത്രീയ ജനതകളെപ്പോലെ അടിമുടി അന്ധവിശ്വാസികളാണ് ഇവരും. ചേന കൃഷിയും മീൻപിടുത്തവും ( അതും ചൂണ്ടയിട്ട് മാത്രമാണ്. ഇവർ കടലിൽ പോകാറില്ല) മാത്രം വരുമാനമുള്ള ഈ നാട്ടിൽ മന്ത്രവാദത്തിന് വലിയ പേരാണ്. ടോബ്രിയാൻഡേഴ്സ് നിരവധി പരമ്പരാഗത മാന്ത്രിക മന്ത്രങ്ങൾ പ്രയോഗിക്കുന്നു. ഭക്ഷണം, പുകയില, പണം എന്നിവയ്ക്ക് പകരമായി ചെറുപ്പക്കാർ പ്രായമായ ബന്ധുക്കളിൽ നിന്ന് മന്ത്രങ്ങൾ പഠിക്കുന്നു. ചില സമയങ്ങളിൽ ഒരു പുരുഷൻ സ്ത്രീക്ക് മാന്ത്രിക മന്ത്രങ്ങൾ വിൽക്കാറുണ്ട്. പകരഒ ബീറ്റ്റൂട്ട് അല്ലെങ്കിൽ പുകയില പ്രതിഫലമായി വാങ്ങിക്കും. സാക്ഷരരായ അപൂർവം ഗാമീണർ അവരുടെ മാന്ത്രിക മന്ത്രങ്ങൾ പുസ്തകങ്ങളിൽ എഴുതി നിറക്കുന്നൂ. കാമുകനിൽ ലൈംഗിക വികാരങ്ങൾ ഉളവാക്കാനുള്ള മന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്നവർക്കും ഇവിടെ വലിയ പേരാണ്.

പുരുഷന്മാരെ ഓടിച്ചിട്ട് പീഡിപ്പിക്കുന്ന സ്ത്രീകൾ!

ഇത്തരത്തിലുള്ള ഒരു കാഴച ലോകത്തിൽ എവിടെയും ഉണ്ടാവില്ല. എന്നാൽ ട്രാബ്രിയാൻഡ്സിൽ അതും ഒരു ആചാരമായിരുന്നു. ഇവിടെ ഏറ്റവും മഹത്വരമായ സാധനം ചേനയാണെല്ലോ. നിങ്ങളുടെ ചേനയുടെ ഗുണനിലവാരവും വലുപ്പവും അന്തസ്സിന്റെ കൂടി അടയാളമാണ്.
വിളവെടുപ്പ് സമയത്ത് (സാധാരണയായി ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ്) യാം കൾട്ട് ക്ലൈമാക്സുകൾ എന്ന് വിദേശികൾ പറയുന്ന ആഘോഷങ്ങളാണ്. ചേനകൾ ആദ്യം തോട്ടങ്ങളിൽ കുഴിച്ച് പ്രദർശിപ്പിക്കുകയും പഠിക്കുകയും കർഷകനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഉചിതമായ സമയത്ത്, പുരുഷന്മാർ ചേനകളെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു, സ്ത്രീകൾ ഘോഷയാത്രയ്ക്ക് കാവൽ നിൽക്കുന്നു.

ഗ്രാമങ്ങളില വീടുകൾക്കുമുമ്പിലും ചേനകൾ വീണ്ടും പ്രദർശിപ്പിക്കും. ചേനയ്‌ക്കൊപ്പം ഉണങ്ങിയ വാഴയിലയും ദ്വീപിലെ കറൻസിയാണെന്ന് ഓർക്കണം. യാം ഫെസ്റ്റിവൽ വിചിത്രമായ ആഘോഷപരിപാടികളാണ് പിന്നെ അരങ്ങേറുക. അതിലെ വിചിത്രമായ ആഘോഷം ഇങ്ങനെയാണ്. സ്ത്രീകൾ കുറ്റിക്കാടുകൾക്കിടയിൽ ഒളിച്ചിരിക്കുന്നു. അതുവഴി തനിച്ച് നടന്നു വരുന്ന പുരുഷനെ ഒരു സ്ത്രീ കടന്നാക്രമിച്ച് വീഴ്‌ച്ചുന്നു. ലൈംഗിക ബന്ധത്തിലേക്ക് ആ പുരുഷനെ നിർബന്ധിക്കുക എന്നതാണ് ലക്ഷ്യം. ലോകത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള ഒരു ചടങ്ങ് കാണാൻ സാധിക്കില്ല. എന്നാൽ രസകരമായ കാര്യമെന്തെന്നാൽ ആ പുരുഷൻ ആ ഗോത്രത്തിൽ പെട്ടയാൾ ആവാൻ പാടില്ല. ഇതാണ് നിബന്ധന. അതേസമയം ഇവർ കീഴ്‌പ്പെടുത്തിയ പുരുഷൻ വഴങ്ങിക്കൊടുത്തില്ലെങ്കിൽ പ്രിതിഷേധ സൂചകമായി അയാളുടെ മുഖത്ത് മൂത്രമൊഴിക്കുന്നു.

പലപ്പോഴും പുരുഷന്മാരെ ഓടിച്ചിട്ട് പിടിച്ചാണത്രേ കീഴ്പ്പെടുത്താറ്. അതുകൊണ്ടുതന്നെ ആഘോഷ സയമായാൽ ഇതുവഴി യാത്ര ചെയ്യാൻ സമീപ ഗ്രാമത്തിലുള്ള പുരുഷന്മാർ മടിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവിടുത്തെ സ്ത്രീകളുടെ വസ്ത്രധാരണം മാറുമറയ്ക്കാതെയാണ്. കല്ലുമാലകൾ കഴുത്തിൽ അണിയുന്നതാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം. ഈ ചടങ്ങിൽ ഇങ്ങനെയാണ് സ്ത്രീകൾ പങ്കെടുക്കാറ്. എന്നാൽ ഇതിന് കഴിഞ്ഞ കുറച്ചുകാലമായി അറുതി വന്നിട്ടുണ്ട്. ഇവിടുത്തെ വിദ്യാഭ്യാസം കിട്ടിയ ചിലർ മുൻകൈയെടുത്ത് ഈ പരിപാടി നിർത്തലാക്കുകയായിരുന്നു. ഇപ്പോൾ അഘോഷത്തിലെ ഒരു ചടങ്ങ് എന്ന നിലയിൽ ഒരു പുരുഷനെ ഓടിക്കുക മാത്രമാണ് ചെയ്യാറ്.

കോടതിയും പൊലീസുമെല്ലാം ക്രിക്കറ്റ്

ദീർഘകാലം ആരും അറിയപ്പെടാതെപോയ ഈ ദ്വീപ് ഫ്രഞ്ചുകാരണാണ് പുറം ലോകത്തെ അറിയിച്ചത്. 793ൽ പകണ്ടെത്തിയ ഈ ദ്വീപുകൾക്ക് ഫ്രഞ്ച് കപ്പലായ എസ്‌പെറൻസിലെ ലെഫ്റ്റനന്റ് ഡെനിസ് ഡി ട്രോബ്രിയാൻഡിന്റെ പേരാണ് നൽകിയത്. എന്നാൽ എന്നാൽ ദ്വീപുവാസികൾ ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ഓസ്ട്രേലിയക്കാരും ഭരിച്ചെങ്കിലും അവരുടെ പരമ്പരാഗത രീതികളിൽ ഉറച്ചുനിന്നു. എന്നാൽ 18ാം നുറ്റാണ്ടിൽ എത്തിയ ചില മിഷനറിമാരാണ് ഇവരുടെ ജീവിത്തിൽ ആരോഗ്യപരമായ മാറ്റം ഉണ്ടാക്കിയത്. അവർ ദ്വീപ് നിവാസികളെ ക്രിക്കറ്റ് പടിപ്പിച്ചു. ഒരു കളിയായിട്ടല്ല, തർക്ക പരിഹാരം എന്ന നിലക്ക്. ആദ്യകാലത്ത് ദ്വീപിലെ രണ്ടു ഗോത്രങ്ങൾ തമ്മിൽ പ്രശ്നമുണ്ടായാൽ വീട് കത്തിച്ചും, കുത്തിക്കൊന്നുമൊക്കെയാണ് പ്രശ്നങ്ങൾ തീർത്തിരുന്നത്. ഇപ്പോൾ അത് ക്രിക്കറ്റായി.

പക്ഷേ നമ്മുടെ ക്രിക്കറ്റിന്റെ രീതിയല്ല അവരുടേത്. കളിക്കാരുടെ എണ്ണത്തിന് പരിധിയില്ല, അതായത് നിങ്ങൾക്ക് ഒരു ബാറ്റിനായി ദിവസങ്ങൾ കാത്തിരിക്കണം. മൽസരം ദിവസങ്ങളും മാസങ്ങളും നീളാം.യുദ്ധസമാനമായ വാശിയിലായിരിക്കും ഇവർ ക്രിക്കറ്റ് കളിക്കുക. മാസങ്ങളോളം നീണ്ടു നിൽക്കാറുള്ള ടൂർണമെന്റുകൾ അരങ്ങേറാറുണ്ട്. ജയിക്കുന്ന ടീം വൻ ആഘോഷപരിപാടികളാണ് നടത്തുക. മത്സരത്തിനിടെ ഒരു ടീം നന്നായി കളിച്ചാൽ അതിനിടയിൽ പരമ്പരാഗത രീതിയിലുള്ള നൃത്തങ്ങളും കാണാം. ഗ്രാമങ്ങൾ തമ്മിലുള്ള പരിഹാസ പരാമർശങ്ങൾക്കും വെല്ലുവിളികൾക്കുമുള്ള അവസരമാണ് പെൺകുട്ടികൾ ഈ 'യുദ്ധങ്ങളിൽ' പങ്കെടുക്കാറുണ്ട്.കളിക്കിടെ അവർ നൃത്തവും ചെയ്യും. ഈ നൃത്തത്തിലൊക്കെ എതിർടീമിനെ അധിക്ഷേപിക്കാനുള്ള ലൈംഗകി ചേഷ്ടകളും മറ്റും ഇടക്കിടെ ഉണ്ടാവും. ഉദാഹരമായി ഒരാൾ പുറത്തയാൽ സ്വയംഭോഗം ചെയ്യുന്നതുപോലുള്ള ആക്ഷൻ കാട്ടിയാണ് എതിർ ടീമിനെ അപമാനിക്കുക് മിക്കപ്പോഴും, ഈ കായികമേളയിൽ മന്ത്രവാദത്തിനു സ്‌കോപ്പുണ്ട്. മന്ത്രവാദി വന്ന് മന്ത്രിച്ച് ബൗൾ ചെയ്യുന്നതും സാധാരണം. കളിയിലെ വിജയിച്ച ടീമായിക്കും കളിക്ക് കാരണമായ ആ പ്രശ്നത്തിലും ജയിക്കുക.

ദ്വീപിലെ ഒരാൾ മരിച്ചാൽ മാസങ്ങളോളം അതിന്റെ ദുഃഖാചരണം നീണ്ടു നിൽക്കാറുണ്ട്. ഭർത്താവ് മരിക്കുമ്പോൾ ഭാര്യയും കുട്ടികളും ഒക്കെ മാസങ്ങളോളം ദുഃഖാചരണത്തിലായിരിക്കും. ഗ്രാമീണരെല്ലാം മരണ വീട്ടിൽ ഒത്തുകൂടുന്നു. ദിവസവും നാലു നേരം അവർ കരയാൻ തയ്യാറാകുന്നു. ഇതാണ് വിചിത്രമായ ആചാരം. മരണം നടന്ന സമയത്ത് ആരെങ്കിലും ഗ്രാമത്തിലില്ലായിരുന്നെങ്കിൽ അവർ മടങ്ങിയെത്തിയതിന് ശേഷം ഇവരുടെ ദുഃഖത്തിൽ പങ്കു ചേരണം. അതാണ് രീതി. കഴിഞ്ഞില്ല ആചാരങ്ങൾ. തല മൊട്ടയടിക്കലും ദുഃഖാചരണത്തിന്റെ ഭാഗമാണ്. ദുഃഖത്തിൽ പങ്കു ചേരാൻ നല്ല ഭക്ഷണം കഴിക്കാതിരിക്കൽ കറുത്ത വസ്ത്രം അണിയുക തുടങ്ങിയവയുമുണ്ട്.

എച്ച് ഐ വിക്ക് പിന്നാലെ കോവിഡും എത്തുമോ?

അതായത് സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഒരു രീതിയിലും പ്രയോഗികമല്ലാത്ത ഇതുപോലുള്ള ംരു ജനതയിൽ കോവിഡ് റിപ്പോർട്ട് ചെയ്താൽ എന്തുചെയ്യും. അവർ ഉന്മൂലം ചെയ്യുന്നത് തടയപ്പൊടൻ ്തലപുകക്കയാണ് യുഎൻ എത്ത്ന്ക്ക് കൗൺസിൽ. മുമ്പ് പാപ്പുവ ന്യുഗിനിയയുടെയും ആരോഗ്യപ്രവർത്തതകരുടെയും എല്ലാ നിർദ്ദേശങ്ങളും അവഗണിച്ചതോടെ ഇവിടെ എയ്ഡ്്സ് പടർന്നിരുന്നു. 'നിർഭാഗ്യവശാൽ, ട്രോബിയാന്റ് ദ്വീപുവാസികൾ ലൈംഗികതയോടും ബന്ധങ്ങളോടും ഉള്ള അയവുള്ള സമീപനം എച്ച് ഐ വി, എയ്ഡ്സ് എന്നിവയ്ക്ക് ഇരയാകുന്നു. 'ഇത് മരുന്നില്ലാ രോഗം' എന്ന് പ്രദേശവാസികൾക്ക് അറിയപ്പെടുകയും ചില സമൂഹങ്ങളെ നശിപ്പിക്കുകയും ചെയ്തു.ദ്വീപിലെ ജനസംഖ്യയിലൂടെ എച്ച് ഐ വി, എയ്ഡ്സ് എന്നിവ അതിവേഗം പടരുന്നുണ്ടെങ്കിലും, വിവാഹേതര ലൈംഗികബന്ധം ദ്വീപ് നിവാസികളുടെ ജീവിതശൈലിയുടെ ഭാഗമാണ്. അവർ അത് മാറ്റമെന്ന് തോന്നുന്നില്ല. കോവിഡ് കാലത്തും അതുതന്നെയാണ് പ്രധാന ഭീഷണി'- ഈ ഗോത്രങ്ങളെ കുറിച്ച് പഠിച്ച ഫോട്ടോഗ്രാഫർ ലാഫോർഗ് തുടരുന്നു.

ചേന ബീറ്റ്റൂട്ട് തുടങ്ങിയ ഏതാനും ഭക്ഷ്യവസ്തുക്കൾ മാത്രം കൃഷിചെയ്യുന്ന ഇവിടെ ഒരു പകർച്ചവ്യാധികൂടി പടർന്നാൽ ഭക്ഷ്യക്ഷാമവും രൂക്ഷമാവും. പിന്നെ പട്ടിണി മരണങ്ങളായിരിക്കും സംഭവിക്കുക. ഒരുകാലത്ത് ട്രോബ്രിയാൻഡ് ദ്വീപിൽ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ച സാഹചര്യമുണ്ടായി. ഇതോടെ 1975 മുതൽ ഗിനിയെ സർക്കാർ ഇടപെടാൻ തുടങ്ങിയത്്. കൂടുതൽ ആൾക്കാരെ പാർപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ വനമേഖല അടക്കമുള്ളവ വെട്ടിത്തെളിയിച്ച് താമസയോഗ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ വനനശീകരണം അനിനിയന്ത്രിതമായി. ഇവിടത്തെ ജനങ്ങളെ ബോധവത്കരിക്കാൻ സാമൂഹ്യ പ്രവർത്തകരെ അവിടേക്കയച്ചു. ഗർഭനിരോധന വഴികളടക്കമുള്ളവയെക്കുറിച്ച് അവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ കാര്യമായ യാതൊരു റിസൾട്ടും ഉണ്ടാക്കാൻ കഴിഞ്ഞില്ല. കോണ്ടങ്ങൾ അവർ ബലൂണാക്കി കുട്ടികൾക്ക് കളിക്കാൻ കൊടുക്കുകയായിരുന്നു! ്പിന്നീട് എയഡസ് വന്ന് ഒരുപാട് പേർ മരിച്ചതോടെയാണ് ജനസംഖ്യ കുറഞ്ഞത്.

ഈ സാഹചര്യത്തിൽ ഇവിടെ കോവിഡ് വന്നാൽ എന്തുചെയ്യും. ഇറ്റലി ചുംബനത്തിലൂടെ കോവിഡ് പടർത്തിയ രാജ്യം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. കാരണം കവിളോട് കവിൾ ചേർച്ച് അഭിവാദ്യം ചെയ്യുക എന്ന യൂറോപ്യൻ രീതിയാണ് കോവിഡ് ഈ രീതിയിൽ പടർത്തിയത് എന്ന് ശാസ്ത്രലോക വിലയിരുത്തുന്നു. നാളെ ട്രാബ്രിയാൻഡ് ദ്വീപിൽ കോവിഡ് പടർന്നാൽ ലൈംഗിക ബന്ധത്തിലൂടെ വൈറസ് പടർത്തിയവർ എന്നാവും അറിയപ്പെടുക!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP