Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ് പ്രിം ഗ്ലറിൽ ഇനി നിയമ പോരാട്ടം; ഡാറ്റാ ചോർച്ച വിവാദത്തിലെ കരാറിനെ കോടതിയിൽ ചോദ്യം ചെയ്യാൻ പ്രതിപക്ഷ തീരുമാനം; അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്; 200 കോടി രൂപയുടെ ഡേറ്റയാണ് കൈമാറിയതെന്ന് ആരോപണം; രോഗബാധിതരുടെ കുടുബാംഗങ്ങളുടെ വിവരങ്ങൾ കൂടി ആകുമ്പോൾ അത് 700 കോടിയാകും; മുഖ്യപ്രതി മുഖ്യമന്ത്രിയെന്നും ചെന്നിത്തല; കോവിഡു കാലത്ത് ഡാറ്റാ ചോർച്ചാ വിവാദം തുടരും

സ് പ്രിം ഗ്ലറിൽ ഇനി നിയമ പോരാട്ടം; ഡാറ്റാ ചോർച്ച വിവാദത്തിലെ കരാറിനെ കോടതിയിൽ ചോദ്യം ചെയ്യാൻ പ്രതിപക്ഷ തീരുമാനം; അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്; 200 കോടി രൂപയുടെ ഡേറ്റയാണ് കൈമാറിയതെന്ന് ആരോപണം; രോഗബാധിതരുടെ കുടുബാംഗങ്ങളുടെ വിവരങ്ങൾ കൂടി ആകുമ്പോൾ അത് 700 കോടിയാകും; മുഖ്യപ്രതി മുഖ്യമന്ത്രിയെന്നും ചെന്നിത്തല; കോവിഡു കാലത്ത് ഡാറ്റാ ചോർച്ചാ വിവാദം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡേറ്റാ വിവാദത്തിൽ സ്പ്രിങ്ലർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നേമുക്കാൽ ലക്ഷം പേരുടെ ഡാറ്റ സ്പ്രിങ്ലർർ എന്ന അമേരിക്കൻ കമ്പനിക്ക് ലഭിച്ചതായി ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയാണ് അഴിമതിയിലെ മുഖ്യപ്രതിയെന്നും ചെന്നിത്തല ആരോപിച്ചു. കരാർ സൗജന്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇതുകൊറോണ തീരുന്നത് വരെ മാത്രമാണെന്ന് മുഖ്യമന്ത്രി തന്നെ അംഗീകരിച്ചു. ഇതോടെ ഈ വാദം പൊളിഞ്ഞു. നിയമവകുപ്പും ധനവകുപ്പും കരാർ കാണാത്തത് വലിയ അഴിമതിയുടെ സൂചനകളാണെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിൻക്ലർ കമ്പനിക്കു കൈമാറിയതിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്നും സർക്കാർ അന്വേഷണം നടത്താൻ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന മുഖ്യമന്ത്രി ഈ കരാറിനെക്കുറിച്ച് മറച്ചുവച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനുശേഷമാണ് സ്പ്രിൻക്ലർ കമ്പനി ഏപ്രിൽ 11,12 തീയതികളിൽ ഐടി സെക്രട്ടറിക്ക് സുരക്ഷ സംബന്ധിച്ച വിശദീകരണം കൊടുത്തത്. എന്തു കൊണ്ട് അതിനു മുൻപ് വിശദീകരണം കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു. അതിനിടെ കരാറിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നാണ് സൂചന. അന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെങ്കിലാകും കോടതിയെ സമീപിക്കുക.

ഈ പ്രശ്‌നത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം. ബ്രൂവറിയിൽ സംഭവിച്ചതു പോലെ സർക്കാർ ഒടുവിൽ മുട്ടുമടക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. കൊറോണ രോഗികളുടെ വിവരശേഖരം നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ അമേരിക്കൻ കമ്പനിയാണ് സ്പ്രിങ്ലർ. ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഡാറ്റ ലഭിച്ചാൽ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. കമ്പനിക്കെതിരെ കേസ് കൊടുക്കണമെങ്കിൽ സർക്കാർ അമേരിക്കയിൽ പോകേണ്ട അവസ്ഥയാണ്. അമേരിക്കയിൽ കമ്പനിക്കെതിരെ ഡാറ്റ തട്ടിപ്പ് കേസ് നിലവിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ആശാവർക്കർമാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങൾ വീടു വീടാന്തരം കയറി ശേഖരിച്ചു. ആ വിവരങ്ങൾ കമ്പനിക്ക് നൽകുകയാണ് സർക്കാർ ചെയ്തത്. സാധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സർക്കാർ പാലിച്ചില്ല. അന്തർദേശീയ കരാർ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. നിയമസാധുതയും പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു രേഖപോലുമില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കരാറിന്റെ വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കരാർ ഒപ്പിടുന്നത് മന്ത്രിസഭ അറിഞ്ഞിട്ടില്ല. വെള്ളപൊക്ക സമയത്ത് ഈ കമ്പനിയുടെ സേവനം ഉപയോഗിപ്പെടുത്തിയതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ആർക്കും അതേക്കുറിച്ച് അറിയില്ല. കേരളത്തിലെ ജനങ്ങൾ കബളിപ്പിക്കപ്പെടാൻ പാടില്ല. വാർഡ് തലത്തിൽ ശേഖരിക്കുന്ന ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായിരിക്കണം. ഈ വിവരങ്ങൾ അമേരിക്കൻ കമ്പനി വിറ്റു ലാഭമുണ്ടാക്കാൻ പാടില്ല. ഡേറ്റ സുരക്ഷിതത്വം വേണമെന്ന നിലപാടാണ് സിപിഎം പിബി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, പിബി അംഗമായ മുഖ്യമന്ത്രി അതിൽനിന്ന് വ്യത്യസ്ഥമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. ആധുനികവൽക്കണത്തിന് ആരും എതിരല്ല. സേവനം സൗജന്യമായി നൽകാമെന്നു പറയുമ്പോൾ എല്ലാ ഡേറ്റയും എടുത്തുകൊടുക്കുന്നതു ശരിയല്ല.

350 കോടി രൂപയുടെ തട്ടിപ്പു കേസാണ് ഈ കമ്പനിക്കു മേലുള്ളത്. കേസു കൊടുത്തതാകട്ടെ ഇവരുമായി സഹകരിച്ചു പ്രവർത്തിച്ച സ്ഥാപനവും. 200 കോടി രൂപയുടെ ഡേറ്റയാണ് സ്പ്രിങ്ലർ കമ്പനിക്ക് സർക്കാർ കൈമാറിയത്. രോഗബാധിതരുടെ കുടുബാംഗങ്ങളുടെ വിവരങ്ങൾ കൂടി ആകുമ്പോൾ അത് 700 കോടിയാകും. ഇത് അഴിമതി മാത്രമല്ല മലയാളികളുടെ ജീവൻ വരെ അപകടത്തിലാക്കാവുന്ന ക്രിമിനൽ നടപടി കൂടിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഉദ്യോഗസ്ഥരെ വിമർശിക്കാൻ വഴിതെളിച്ചതു മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാം ഐടി സെക്രട്ടറി വിശദീകരിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ടാണ് ഐടി സെക്രട്ടറിയെ പരാമർശിക്കേണ്ടിവന്നത്. കുരുട്ടു ബുദ്ധി ആരുടേതാണെന്ന് ഇപ്പോൾ മനസിലായതായും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമർശങ്ങൾക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP