Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർകോടും കണ്ണൂരൂം കോഴിക്കോടും മലപ്പുറവും റെഡ് സോണുകളാവണം; വയനാടും കോട്ടയവും ഗ്രീൻ സോൺ; തിരുവനന്തപുരവും എറണാകുളവും പത്തനംതിട്ടയും അടക്കമുള്ള എട്ട് ജില്ലകൾ ഓറഞ്ച് സോണും ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും; സാലറി ചലഞ്ചിൽ തീരുമാനമോ ചർച്ചയോ ഉണ്ടായില്ല; കാർഷിക-പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഇളവ് നൽകാൻ തത്വത്തിൽ തീരുമാനം; അന്തിമ പ്രഖ്യാപനം സ്ഥിതിഗതികൾ വീക്ഷിച്ച് 19ന് ശേഷം; കോവിഡിൽ കേന്ദ്ര ലോക്ഡൗണിനോട് ചേർന്ന് പോകാൻ കേരളവും

കാസർകോടും കണ്ണൂരൂം കോഴിക്കോടും മലപ്പുറവും റെഡ് സോണുകളാവണം; വയനാടും കോട്ടയവും ഗ്രീൻ സോൺ; തിരുവനന്തപുരവും എറണാകുളവും പത്തനംതിട്ടയും അടക്കമുള്ള എട്ട് ജില്ലകൾ ഓറഞ്ച് സോണും ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും; സാലറി ചലഞ്ചിൽ തീരുമാനമോ ചർച്ചയോ ഉണ്ടായില്ല; കാർഷിക-പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഇളവ് നൽകാൻ തത്വത്തിൽ തീരുമാനം; അന്തിമ പ്രഖ്യാപനം സ്ഥിതിഗതികൾ വീക്ഷിച്ച് 19ന് ശേഷം; കോവിഡിൽ കേന്ദ്ര ലോക്ഡൗണിനോട് ചേർന്ന് പോകാൻ കേരളവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. കേരളത്തിൽ ലോക് ഡൗൺ ഇളവുകൾ 20 ന് ശേഷമെന്ന് മന്ത്രിസഭാ തീരുമാനം. സാലറി ചലഞ്ചിൽ തീരുമാനം എടുക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിനും കഴിഞ്ഞില്ല. 20ന് ശേഷം കാർഷിക പരമ്പരാഗത വ്യവസായ മേഖലക്ക് ലോക് ഡൗണിൽ ഇളവ് നൽകും.

കോവിഡിൽ കോട്ടയം വയനാട് ഗ്രീൻ സോൺ ജില്ലകളായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യൻ മന്ത്രിസഭാ തീരുമാനിച്ചു. വടക്കൻ ജില്ലകൾ റെഡ് സോൺ. കോഴിക്കോടും കണ്ണൂരും കാസർകോടും മലപ്പുറത്തും റെഡ് സോൺ വേണമെന്നാണഅ ആവശ്യം. മധ്യമേഖല ജില്ലകൾ ഓറഞ്ച് സോൺ പരിധിയിൽ വരും. തിരുവനന്തപുരത്തും പാലക്കാടും സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. തോത് പരിഗണിച്ചാണ് സോണുകളിൽ മാറ്റം വരുത്തിയത്. വയനാടും കോട്ടയവും ഗ്രീൻ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിർദ്ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണിൽ ഉൾപ്പെടും. സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഈ ജില്ലകളെ അതാത് സോണുകളിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിക്കും.

ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏർപ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. എന്നാൽ കേന്ദ്ര നിർദ്ദേശം ഒരു തരത്തിലും മറികടക്കുന്ന തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന ജാഗ്രതയും തീരുമാനങ്ങൾക്ക് പിന്നിലുണ്ട്. ഇളവുകൾ ഏർപ്പെടുത്തുകയാണെങ്കിലും അത് ഏപ്രിൽ ഇരുപതിന് ശേഷം മാത്രമെ നടപ്പാക്കു. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

നിലവിൽ കേന്ദ്രത്തിന്റെ ഹോട് സ്‌പോട്ട് തരം തിരിക്കൽ അശാസ്ത്രീയം എന്നാണ് വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗ വ്യാപന നിരക്ക് കൂടുതലുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഈ മേഖലയിൽ ഉണ്ടാകേണ്ടതുണ്ട് .കേന്ദ്ര ലിസ്റ്റിൽ കോഴിക്കോട് ഗ്രീൻ ലിസ്റ്റിലും നിലവിൽ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഈ ആശയക്കുഴപ്പം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാനാണ് ധാരണ. ദേശീയ തലത്തിൽ നിന്ന് തീർത്തും വ്യത്യസ്ഥമാണ് കേരളത്തിന്റെ രോഗ വ്യാപന നിരക്കെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ.

അതേ സമയം കയർ,കൈത്തറി , കശുവണ്ടി, ബിഡി തൊഴിൽ മേഖലകളിൽ ഇളവിനപ്പുറം വലിയ ഇളവുകൾ പ്രഖ്യാപിക്കുന്ന കാര്യമൊന്നും ഇന്ന് ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. സാലറി ചലഞ്ച് അടക്കമുള്ള കാര്യങ്ങളും ചർച്ചയായില്ലെന്നാണ് വിവരം അടച്ചിടൽ മെയ് മൂന്നുവരെ നീട്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മാർഗനിർദ്ദേശങ്ങളിൽനിന്ന് കേരളത്തിന് തത്കാലം കൂടുതൽ ഇളവുകളൊന്നും കിട്ടില്ലെന്നു സൂചന. 20ന് ശേഷം ചില ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് 19-ാം തീയതി വരെ കേരളം കാക്കും. അതിന് ശേഷം രോഗ വ്യാപനത്തിന്റെ തോത് മനസ്സലാക്കി തീരുമാനം എടുക്കും.

എന്തു വന്നാലും കേരളത്തിൽ ഗതാഗതത്തിലും മദ്യവിൽപ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കില്ല. കേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾ അതേപടി പാലിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ നൽകാനാവുന്ന ഇളവുകളെക്കുറിച്ചാകും ആലോചനകൾ. കാർഷികമേഖലയിലെ ഇളവ് ഏലത്തോട്ടങ്ങൾക്കും പ്രയോജനപ്പെടുത്തും. ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണം. നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ കൈവിട്ടുപോകും എന്ന അവസ്ഥയാണിപ്പോഴും. അതിനാൽ ജാഗ്രത അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP