Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് വിവരങ്ങൾ വിശദീകിരക്കാനുള്ള വാർത്താസമ്മേളനം രാഷ്ട്രീയ തർക്കവേദിയാക്കുന്നത് നല്ലതല്ല; കെഎം ഷാജി എംഎൽഎ മാത്രമല്ല മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറികൂടിയാണ്; വികൃത മനസ്സെന്ന് പറ്ഞ്ഞ് അധിക്ഷേപിച്ചത് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല; കെഎം ഷാജിയെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ കെപിഎ മജീദ്

കൊവിഡ് വിവരങ്ങൾ വിശദീകിരക്കാനുള്ള വാർത്താസമ്മേളനം രാഷ്ട്രീയ തർക്കവേദിയാക്കുന്നത് നല്ലതല്ല; കെഎം ഷാജി എംഎൽഎ മാത്രമല്ല മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറികൂടിയാണ്; വികൃത മനസ്സെന്ന് പറ്ഞ്ഞ് അധിക്ഷേപിച്ചത് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല; കെഎം ഷാജിയെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ കെപിഎ മജീദ്

സ്വന്തം ലേഖകൻ

മലപ്പുറം; കെഎം ഷാജി എംഎൽഎക്ക് വികൃതമനസ്സെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്.

മുഖ്യമന്ത്രിയുടെ നിലപാടിൽ കെപിഎ മജീദ് പ്രതിഷേധിച്ചു. കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിൽക്കുന്ന ജനങ്ങളോട് ഓരോ ദിവസത്തെയും പ്രശ്‌നങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെ സംബന്ധിച്ചും പറയാനെത്തുന്ന മുഖ്യമന്ത്രി അതൊരു രാഷ്ട്രീയ തർക്കവേദി ആക്കുന്നത് ശുഭലക്ഷണമല്ല എന്ന് കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി.ഒരു ക്രിയത്മക പ്രതിപക്ഷം എന്ന നിലക്ക് സർക്കാരിന്റെ നയനിലപാടുകളിൽ നന്മകളെ പിന്തുണക്കുകയും വീഴ്ചകളെ വിമർശിക്കുകയും ചെയ്യും.

കെ.എം ഷാജി നിയമസഭ അംഗം എന്നതിനൊപ്പം മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. അദ്ദേഹം കൂടി ഉൾപെട്ട കമ്മറ്റിയാണു സർക്കാരിനു സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒരു ജനപ്രതിനിധി എന്ന നിലക്ക് ഷാജി ഉന്നയിക്കുന്ന വിമർശങ്ങൾക്ക് ഉത്തരവാദിത്ത ബോധത്തോടെ മറുപടി പറയുകയായിരുന്നു വേണ്ടിയിരുന്നത്.

പകരം, വികൃത മനസ്സ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുന്നതും കുറ്റപ്പെടുത്തി അക്രമിക്കുന്നതും ജനാധിപത്യ മര്യാദയല്ല. മുഖ്യമന്ത്രി എന്ന നിലയിൽ ആ പദവിക്ക് യോജിച്ചതുമല്ല എ്ന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP