Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പകരുകയില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട് ? ചൈനയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ ശുപാർശ ചെയ്യാതിരുന്നത് എന്തുകൊണ്ട്? നുണകൾ മാത്രം പുറത്ത് വിട്ടിട്ടും എന്തുകൊണ്ട് ഇപ്പോഴും ചൈനയെ സ്തുതിച്ചു കൊണ്ടിരിക്കുന്നു? അതി നിർണ്ണായക ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത് തെറ്റു തന്നെ എന്ന് പറയുമ്പോഴും ഉയരുന്നത് നിരവധി ചോദ്യങ്ങൾ; കോവിഡിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയോ?

മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പകരുകയില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട് ? ചൈനയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ ശുപാർശ ചെയ്യാതിരുന്നത് എന്തുകൊണ്ട്? നുണകൾ മാത്രം പുറത്ത് വിട്ടിട്ടും എന്തുകൊണ്ട് ഇപ്പോഴും ചൈനയെ സ്തുതിച്ചു കൊണ്ടിരിക്കുന്നു? അതി നിർണ്ണായക ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത് തെറ്റു തന്നെ എന്ന് പറയുമ്പോഴും ഉയരുന്നത് നിരവധി ചോദ്യങ്ങൾ; കോവിഡിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയോ?

മറുനാടൻ മലയാളി ബ്യൂറോ

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ലോകമാകമാനം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അതിനെ അനുകൂലിച്ചും എതിർത്തും നിരവധി പ്രമുഖരാണ് രംഗത്ത് എത്തിയത്. ട്രംപിന്റെ ഈ നടപടി പലവിധത്തിലാണ് ലോകാരോഗ്യ സംഘടനയെ ബാധിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നതിൽ സംശയമൊന്നുമില്ല, കാരണം ലോകാരോഗ്യ സംഘടനയുടെ മൊത്തം ബജറ്റിന്റെ 15% വഹിക്കുന്നത് അമേരിക്കയാണ്. എന്നാൽ അതിനേക്കാളേറെ ലോകാരോഗ്യ സംഘടനയെ വിഷമിപ്പിക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയരുന്ന ചോദ്യങ്ങളാണ്. തൃപ്തികരമായ ഒരു മറുപടി നൽകാൻ ആകാതെ പ്രതിക്കൂട്ടിൽ നിന്ന് വിയർക്കുകയാണ് ഈ അന്താരാഷ്ട്ര സംഘടന.

കൊറോണ ദുരന്തം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു എന്ന് ട്രംപ് മാത്രമല്ല, വിവിധ കോണുകളിൽ നിന്നുയരുന്ന ചോദ്യങ്ങളും പറയുന്നു. ചൈനയുടെ നുണകൾക്ക് വിളക്ക് തെളിച്ച് അകമ്പടി സേവിക്കുക മാത്രമാണ് ലോകാരോഗ്യ സംഘടന ഇതുവരെ ചെയ്തതെന്നാണ്, ഇനിയും ഉത്തരം ലഭിക്കാത്ത ഈ ചോദ്യങ്ങൾ കാണിക്കുന്നത്.

കൊറോണയുടെ ആരംഭഘട്ടത്തിൽ ചൈന വാദിച്ചിരുന്നത് ഈ വൈറസ് അല്ലെങ്കിൽ ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നായിരുന്നു. ഒരു ചെറിയ പരീക്ഷണത്തിന് പോലും മുതിരാതെ, വിവരങ്ങൾ കൂടുതൽ അന്വേഷിച്ച് കണ്ടുപിടിച്ച് ഒരു വിശകലനത്തിന് മുതിരാതെ ലോകാരോഗ്യ സംഘടന ഇത് ശരിവയ്ക്കുകയാണ് ഉണ്ടായത്. മാത്രമല്ല, സാഹചര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്നതിന് ചൈനീസ് ഭരണകൂടത്തെ അഭിനന്ദിക്കുകയും ചെയ്തു.

അമേരിക്ക സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാനായി ചൈനയ്ക്കെതിരെ യാത്രാവിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ, അതിന്റെ സാംഗത്യം പരിശോധിക്കാൻ നിൽക്കാതെ ലോകാരോഗ്യ സംഘടന അതിനെ വിമർശിക്കുകയാണ് ഉണ്ടായത്. ഇന്ന് ലോകരാഷ്ട്രങ്ങളൊക്കെ അതിർത്തികൾ കൊട്ടിയടച്ച് തങ്ങളിലേക്ക് ഒതുങ്ങിക്കഴിയുന്ന കാലത്ത് ട്രംപ് അന്നെടുത്ത നടപടി തികച്ചും ശരിയാണെന്ന് ബോദ്ധ്യപ്പെടുകയാണ്.

ഡിസംബർ 31 നാണ് ചൈനയിലെ ആദ്യത്തെ കൊറോണ കേസ് കണ്ടുപിടിക്കുന്നത്. അന്ന് ഇത് വെറുമൊരു അജ്ഞാതമായ ന്യുമോണിയ ആയാണ് കണക്കാക്കപ്പെട്ടത്. ചൈന കൈമാറിയ ഇതേ വിവരം തന്നെയാണ് ജനുവരി 4 ന് ലോകാരോഗ്യ സംഘടന ലോകത്തെ അറിയിച്ചത്. പിന്നീട് ജനുവരി 7 നാണ് ഈ രോഗത്തിന് കാരണം കൊറോണ വൈറസ് ആണെന്ന് കണ്ടുപിടിക്കുന്നത്. എന്നാൽ ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയില്ലെന്ന ചൈനയുടെ വാദം ലോകാരോഗ്യ സംഘടന ശരിവയ്ക്കുകയായിരുന്നു.

പിന്നീട് ജനുവരി 22 നാണ് ചൈനയിലുള്ള, ലോകാരോഗ്യ സംഘടനയുടെ പ്രവർത്തകർ വുഹാനിലെത്തി പഠനം നടത്തുന്നതും ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് സ്ഥിരീകരിച്ചതും. അപ്പോഴും ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട് എന്നായിരുന്നു അവർ പറഞ്ഞത്. ഇതിനു ശേഷം ജനുവരി 30 നാണ് ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ അടിയന്ത്രര പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണെന്ന് സംഘടന സമ്മതിക്കുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ഇതിനെ തുടർന്നാണ് ജനുവരി 31 ന് അമേരിക്ക, ചൈനയിലേക്കുള്ള യാത്രാനിരോധനം പ്രഖ്യാപിച്ചതും ലോകാരോഗ്യ സംഘടന അതിനെതിരെ വന്നതും.

മാസ്‌ക് ധരിക്കുന്ന കാര്യത്തിലും വിരുദ്ധങ്ങളായ നിർദ്ദേശങ്ങളുമായി എത്തിയത് ലോകാരോഗ്യ സംഘടനയായിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്നും, രോഗികൾ മാത്രം ധരിച്ചാൽ മതിയെന്നും ആദ്യം പ്രസ്താവനയിറക്കിയ സംഘടന പിന്നീട് അത് തിരുത്തുകയായിരുന്നു. വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ട ഉടനെ കാര്യക്ഷമമായ പരിശോധനകൾ നടത്തി യാത്രാവിലക്കിന് ശൂപാർശ നൽകിയിരുന്നെങ്കിൽ സാഹചര്യം ഇത്രയും രൂക്ഷമാകുമായിരുന്നില്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. അപ്പോഴും പക്ഷെ ചൈനയ്ക്ക് അനുകൂലമായ നിലപാടായിരുന്നു സംഘടന കൈക്കൊണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP