Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്രസകളിൽ സേവനംചെയ്യുന്ന മുഅല്ലിംകൾക്ക് സമസ്തയുടെ സഹായധനം

മദ്രസകളിൽ സേവനംചെയ്യുന്ന മുഅല്ലിംകൾക്ക് സമസ്തയുടെ സഹായധനം

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡിന്റെ അംഗീകൃത മദ്രസകളിൽ സേവനംചെയ്യുന്ന മുഅല്ലിംകൾക്കും ബോർഡ് മുഫത്തിശുമാർ, മുജവ്വിദുമാർ എന്നിവർക്കും സമസ്ത സഹായധനം പ്രഖ്യാപിച്ചു.

മുഅല്ലിംകൾക്ക് 1000 രൂപവീതവും മുഫത്തിശുമാർ, മുജവ്വിദുമാർ എന്നിവർക്ക് 1500 രൂപവീതവുമാണ് പ്രഖ്യാപിച്ചത്. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡിന്റെ പതിനായിരത്തിൽപ്പരം അംഗീകൃത മദ്രസകളിലെ മുഴുവൻ മുഅല്ലിംകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

മുഅല്ലിംകൾക്ക് റെയ്ഞ്ച് കമ്മിറ്റികൾ മുഖേനയും മുഫത്തിശുമാർ, മുജവ്വിദുമാർ എന്നിവർക്ക് ഓഫീസിൽനിന്ന് നേരിട്ട് അക്കൗണ്ട് വഴിയും തുക ലഭ്യമാക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരും ജനറൽസെക്രട്ടറി എം ടി. അബ്ദുല്ല മുസ്ലിയാരും അറിയിച്ചു.

റെയ്ഞ്ച് സെക്രട്ടറിമാർ തങ്ങളുടെ റെയ്ഞ്ചിന്റെ പേര്, നമ്പർ, മദ്രസകളുടെ എണ്ണം, മദ്രസകളിൽ സേവനംചെയ്യുന്ന മുഅല്ലിംകളുടെ പേരുവിവരം, ഫോൺനമ്പർ, റെയ്ഞ്ച്, ജംഇയ്യത്തുൽ മുഅല്ലിമീൻ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി. കോഡ്, ബാങ്ക് ബ്രാഞ്ചിന്റെ പേര് എന്നിവ 22-നകം മൊമേെവമഹമ്യമാ@ഴാമശഹ.രീാ എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP