Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വരനും ബന്ധുക്കളും വധുവിന്റെ പള്ളിപ്പാട്ടെ വീട്ടിലെത്തും; മുഹൂർത്തത്തിനു തൊട്ടു മുൻപ് വരനും വധുവും ഓൺലൈനിലെത്തും; ഇരു വീട്ടുകാരും സമ്മതം പരസ്പരം അറിയിക്കും; മുഹൂർത്ത സമയത്ത് മൊബൈലിലെ വധുവിന്റെ ചിത്രത്തിൽ വരൻ താലി ചാർത്തും; വധു ലക്‌നൗവിലെ വീട്ടിൽ ബന്ധുക്കളെ സാക്ഷിയാക്കി സ്വയം താലി ചാർത്തും; കോവിഡു കാലത്ത് വിവാഹവും ഓൺലൈനിൽ; ഹരിപ്പാട്ട് നിന്നൊരു കല്ല്യാണ ആശയം ചർച്ചയാകുമ്പോൾ

വരനും ബന്ധുക്കളും വധുവിന്റെ പള്ളിപ്പാട്ടെ വീട്ടിലെത്തും; മുഹൂർത്തത്തിനു തൊട്ടു മുൻപ് വരനും വധുവും ഓൺലൈനിലെത്തും; ഇരു വീട്ടുകാരും സമ്മതം പരസ്പരം അറിയിക്കും; മുഹൂർത്ത സമയത്ത് മൊബൈലിലെ വധുവിന്റെ ചിത്രത്തിൽ വരൻ താലി ചാർത്തും; വധു ലക്‌നൗവിലെ വീട്ടിൽ ബന്ധുക്കളെ സാക്ഷിയാക്കി സ്വയം താലി ചാർത്തും; കോവിഡു കാലത്ത് വിവാഹവും ഓൺലൈനിൽ; ഹരിപ്പാട്ട് നിന്നൊരു കല്ല്യാണ ആശയം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള അഞ്ജനയെ പള്ളിപ്പാട്ടെ അവരുടെ വീട്ടിൽവച്ചു ശ്രീജിത്ത് താലികെട്ടും. കോവിഡുകാലത്തെ വിവാഹ പുതുമയായി മാറുകയാണ് ഈ വിവാഹം. വിവാഹം ഓൺലൈനിലൂടെ നടത്തും. വിവാഹ മുഹൂർത്തം 26ന് 12.15നും 12.45നും മധ്യേ. മൊബൈൽ ഫോണിൽ വധൂവരന്മാരും ബന്ധുക്കളും പരസ്പരം കണ്ടാണു ചടങ്ങുകൾ.

പള്ളിപ്പാട് കൊടുന്താറ്റ് വീട്ടിൽ ജി.പങ്കജാക്ഷൻ ആചാരിയുടെ മകൾ പി.അഞ്ജനയുടെയും ചങ്ങനാശേരി പുഴവാത് കാർത്തികയിൽ എൻ.ശ്രീജിത്തിന്റെയും വിവാഹം നേരത്തേ നിശ്ചയിച്ചതാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ലക്‌നൗവിലുള്ള അഞ്ജനയ്ക്കും കുടുംബാംഗങ്ങൾക്കും നാട്ടിൽ എത്താൻ കഴിയാതായി. ഇതോടെയാണ് ഓൺലൈനിലൂടെ വിവാഹമെന്ന ആശയം ഉയർന്നത്.

നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടക്കുകയാണ് അങ്ങനെ. 26നു വരനും അടുത്ത ബന്ധുക്കളായ 5 പേരും വധുവിന്റെ പള്ളിപ്പാട്ടെ വീട്ടിലെത്തും. മുഹൂർത്തത്തിനു തൊട്ടു മുൻപ് വരനും വധുവും മൊബൈൽ ഫോണിൽ ഓൺലൈനിലെത്തും. ഇരു വീട്ടുകാരും ഓൺലൈനിൽ വിവാഹ സമ്മതം പരസ്പരം അറിയിക്കും. മുഹൂർത്ത സമയത്ത് മൊബൈലിൽ തെളിയുന്ന വധുവിന്റെ ചിത്രത്തിൽ വരൻ താലി ചാർത്തും.

ഈ സമയം വധു ലക്‌നൗവിലെ വീട്ടിൽ ബന്ധുക്കളെ സാക്ഷിയാക്കി സ്വയം താലി ചാർത്തും. വിവാഹത്തിനു മുന്നോടിയായുള്ള പൊന്നുരുക്ക് നാളെ 11.30നു വരന്റെ വീട്ടിൽ ലളിതമായ ചടങ്ങായി നടക്കും. അങ്ങനെ കോവിഡിനേയും അതിജീവിക്കുകയാണ് ഈ വിവാഹം. സമൂഹ മാധ്യമങ്ങളിൽ വലിയ കൈയടിയാണ് ഇവരുടെ വിവാഹത്തിന് കിട്ടുന്നത്. വിവാഹ നിശ്ചയങ്ങളും മറ്റും കോവിഡുകാലത്ത് ഓൺലൈനിലൂടെ നടന്നിരുന്നു. എന്നാൽ വിവാഹവും അങ്ങനെ ആകാമെന്ന് തെളിയിക്കുകയാണ് ശ്രീജിത്തും അഞ്ജനയും.

ലക്‌നൗവിൽ എച്ച്എഎൽ ഉദ്യോഗസ്ഥനായിരുന്ന പങ്കജാക്ഷൻ ആചാരിയും കുടുംബവും വർഷങ്ങളായി അവിടെയാണു താമസം. ബാങ്ക് ജീവനക്കാരനാണു ശ്രീജിത്ത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP