Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗണിൽ കുടുങ്ങിയ പാക്കിസ്ഥാൻ പൗരന്മാരെ തിരിച്ചയക്കാൻ ഇന്ത്യ നടപടികൾ തുടങ്ങി; ഇന്ത്യയിൽ കുടുങ്ങിയ 108 പാക് പൗരന്മാരിൽ 41 പേർ ഇന്ന് വാഗാ-അട്ടാരി അതിർത്തി കടക്കും

ലോക്ക് ഡൗണിൽ കുടുങ്ങിയ പാക്കിസ്ഥാൻ പൗരന്മാരെ തിരിച്ചയക്കാൻ ഇന്ത്യ നടപടികൾ തുടങ്ങി; ഇന്ത്യയിൽ കുടുങ്ങിയ 108 പാക് പൗരന്മാരിൽ 41 പേർ ഇന്ന് വാഗാ-അട്ടാരി അതിർത്തി കടക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ക് ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയ പാക്കിസ്ഥാൻ പൗരന്മാരെ തിരിച്ചയക്കാൻ ഇന്ത്യ നടപടികൾ തുടങ്ങി. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ 180 പാക് പൗരന്മാരാണ് ഇന്ത്യയിൽ കുടുങ്ങിയത് ഇവരിൽ 41 പേർ ഇന്ന് വാഗാ-അട്ടാരി അതിർത്തി കടത്തി പാക്സിതാനിലേക്ക് തിരിച്ചയക്കുമെന്നാണ് റിപ്പോർട്ടുകൾ. പൗക് പൗരന്മാരെ തിരിച്ചയക്കാൻ നടപടി കൈക്കൊള്ളമമെന്ന് ആവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷൻ വിദേശകാര്യമന്ത്രാലയം അധികൃതരെ സമീപിച്ചിരുന്നു. തുടർന്നാണ് നടപടി.

ഇന്ത്യയിൽ കുടുങ്ങിയ വിദേശികളെ തിരിച്ചയക്കാൻ സർക്കാർ നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിൽ പാക് പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരിച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികൾ ഉള്ളത്. ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം അഡീ. സെക്രട്ടറി ദാമ്മു രവി വിവിധ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇവരെ ഏപ്രിൽ 16ന് രാവിലെ 10 മണിക്ക് വാഗാ അതിർത്തിയിലൂടെ തിരിച്ചയക്കാൻ തീരുമാനിച്ചതായും യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൽ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മടങ്ങിപ്പോവുന്ന എല്ലാവരേയും ഇന്ത്യൻ വ്യവസ്ഥകൾ പ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ നിർദേശിക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വാഗാ അതിർത്തിയും അടച്ചിട്ടിരുന്നു.

അതേസമയം വിദ്യാർത്ഥികളടക്കം 200ഓളം ഇന്ത്യക്കാർ പാക്കിസ്ഥാനിൽ കുടുങ്ങിയിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിക്കുന്നതുവരെ പാക്കിസ്ഥാനിൽ തുടരാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP