Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗണിനിടെയും പറഞ്ഞ വാക്ക് പാലിച്ച് ആപ്പിൾ; ബഡ്ജറ്റ് ഫോണായ എസ്.ഇ വിപണിയിലെത്തിച്ച് ആപ്പിൾ: 42500 രൂപയിൽ വില തുടങ്ങുന്ന എസ്.ഇ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത് കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലായി: പുത്തൻ പുതിയ എസ്.ഇയുടെ കാമറ ആപ്പിൾ ഉപഭോക്താക്കൾക്ക് പോലും വിസ്മയമായി മാറും

ലോക്ക്ഡൗണിനിടെയും പറഞ്ഞ വാക്ക് പാലിച്ച് ആപ്പിൾ; ബഡ്ജറ്റ് ഫോണായ എസ്.ഇ വിപണിയിലെത്തിച്ച് ആപ്പിൾ: 42500 രൂപയിൽ വില തുടങ്ങുന്ന എസ്.ഇ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത് കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലായി:  പുത്തൻ പുതിയ എസ്.ഇയുടെ കാമറ ആപ്പിൾ ഉപഭോക്താക്കൾക്ക് പോലും വിസ്മയമായി മാറും

സ്വന്തം ലേഖകൻ

ലോക്ക്ഡൗണിനിടെയും പറഞ്ഞ വാക്ക് പാലിച്ച് ആപ്പിൾ. നേരത്തെ പ്രഖ്യാപിച്ചത് പോലെ ആപ്പിളിന്റെ ബഡ്ജറ്റ് ഫോണായ എസ്.ഇ വിപണിയിലെത്തിച്ചിരിക്കുകയാണ്. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഐഫോൺ എസ്.ഇ ഒരു ബഡ്ജറ്റ് ഫോൺ ആണ്. 42500 രൂപയിൽ വില തുടങ്ങുന്ന എസ്.ഇ കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലായാണ് ലഭ്യമാക്കിയിരിക്കുന്നത്. 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകൾ വിപണിയിലെത്തും.

അമേരിക്കയിൽ ആപ്പിൾ.കോം വെബ്സൈറ്റിലൂടെയും ആപ്പിൾ സ്റ്റോർ ആപ്പിലും എപ്രിൽ 17 മുതൽ മുതൽ ഓർഡർ സ്വീകരിച്ച് തുടങ്ങും. ഏപ്രിൽ 24 ഓടെ അമേരിക്കയിലും 40 ഓളം മറ്റ് രാജ്യങ്ങളിലും ഫോൺ വിൽപനയ്ക്കെത്തും. ഇന്ത്യൻ വിപണിയിൽ വിൽപന എന്ന് മുതൽ ആരംഭിക്കുമെന്ന് കമ്പനി പിന്നീട് അറിയിക്കും. 12 മെഗാ പിക്‌സൽ കാമറാ സിസ്റ്റമാണ് എസ്.ഇക്ക് ഉള്‌ലത്. ആഴത്തിലും നല്ല ഇഫക്ടുകൾ കിട്ടുന്ന ഫോട്ടോയെടുക്കാൻ ഇത് സാധ്യമാക്കും. എസ്ഇയുടെ കാമറ ഉപഭോകര്താക്കൾക്ക് ഒരു വിസ്മയം തന്നെയാകും. പ്രത്യേകിച്ച് പോർട്രെയ്റ്റ് മോഡലിൽ.

എസ്ഇയുടെ ആദ്യ മോഡൽ വലിയ ഹിറ്റ് ആയിരുന്നതിനാൽ പുതിയ സെക്കൻഡ് ഫോണിൽ പുത്തൻ ആശയങ്ങൾക്ക് രൂപം നൽകുകയും ചെയ്തു. സാധാരണക്കാർക്കും താങ്ങാവുന്ന നിരക്കിൽ നിർമ്മിച്ചിരിക്കുന്ന ഫോണിൽ ഫോട്ടോയും വീഡിയോയും കാണുന്നത് ആപ്പിൾ ഉപഭോക്താക്കൾക്ക് തന്നെ നവ്യാനുഭവം ആകും. വയർലസ് ചാർജിങ് ആണ് ഉള്ളത്. വെള്ളത്തേയും പൊടിയേയും പ്രതിരോധിക്കുന്നതാണ് പുതിയ എസ്.ഇ.

ഏറ്റവും കുറഞ്ഞ വിലയിൽ, വലിപ്പം കുറഞ്ഞ മികച്ച പ്രവർത്തന ശേഷിയുള്ള ഐഫോൺ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഐഫോൺ എസ്ഇ എത്തിയിരിക്കുന്നത്. ഐഫോണുകളിലെ ഏറ്റവും മികച്ച സിംഗിൾ ക്യാമറ സിസ്റ്റമാണ് ഇതിന്. ഡ്യുവൽ സിം സൗകര്യത്തോടെയെത്തുന്ന ഫോണിൽ ഇ-സിം ഉപയോഗിക്കാനും സാധിക്കും. ഐഫോണുകളിൽ സുപരിചിതമായ ഹോം ബട്ടൺ ഐഫോൺ എസ്ഇയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയർലെസ് ചാർജിങ് സൗകര്യം, അതിവേഗ ചാർജിങ് എന്നിവ ഫോണിലുണ്ട്.

എഫ് 1.8 അപ്പേർച്ചറുള്ള 12 എംപി വൈഡ് ക്യാമറയാണിതിന്. എ13 ബയോണിക് ചിപ്പിലെ ന്യൂറൽ എഞ്ചിന്റേയും ഇമേജ് സിഗ്‌നൽ പ്രൊസസറിന്റേയും മികവിൽ മികച്ച പോർട്രെയ്‌ര്റ് മോഡ്, ഡെപ്ത് കൺട്രോൾ, പോർട്രെയ്റ്റ് ലൈറ്റിങ് ഇഫക്ടുകൾ എന്നിവ സാധ്യമാവുന്നു. 60 എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡിങ് ഫോണിൽ സാധ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP