Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിദ്ദിൽ പുതുതായി നിർമ്മിച്ച എട്ടു കെട്ടിടങ്ങൾ സൗജന്യമായി വിട്ടു നൽകും; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ

ഹിദ്ദിൽ പുതുതായി നിർമ്മിച്ച എട്ടു കെട്ടിടങ്ങൾ സൗജന്യമായി വിട്ടു നൽകും; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ ഹിദ്ദിൽ പുതുതായിനിർമ്മിച്ച 253 മുറികൾ ഉൾപ്പെട്ട എട്ടു കെട്ടിടങ്ങൾ സൗജന്യമായി വിട്ടുനൽകികൊണ്ട് അതിജീവനത്തിന്റെ ഉദാത്ത മാതൃകയായി. കോവിഡ് കാലത്തെ അതിജീവിക്കുവാൻ സൗജന്യമായി നൽകിയ കെട്ടിട സൗകര്യങ്ങൾ ഫെബ്രുവരി മധ്യം മുതൽ കോവിഡ് പ്രതിസന്ധി തീരുന്നവരെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ ക്വാറന്റൈൻ സൗകര്യത്തിനായി ഗവണ്മെന്റിനു നൽകികൊണ്ട് ആതുര സേവന രംഗത്തെ സജീവ സാന്നിധ്യമായി വർഗീസ് കുര്യൻ നിലകൊള്ളുന്നു.

കോവിഡ് ബാധിച്ചവരെ പരിചരിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചു വേണ്ട മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്തി 164 മുറികളുള്ള പാർക്ക് രെജിസ് ലോട്ടസ് ഹോട്ടലിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏപ്രിൽ മുതൽ സൗജന്യമായി പ്രവർത്തിക്കാൻ നൽകിയതായി വർഗീസ് കുര്യൻ പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികൾക്ക് നൽകുന്ന സഹായങ്ങൾക്ക് ബഹ്‌റൈൻ രാജാവിനും പ്രധാനമന്ത്രിക്കും ക്രൗൺ പ്രിൻസിനും ആരോഗ്യ മന്ത്രിക്കെഴുതിയ കത്തിൽ വർഗീസ് കുര്യൻ നന്ദി രേഖപ്പെടുത്തി.

ബഹ്റൈനിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ നൽകുന്ന മികച്ച ആരോഗ്യ പരിചരണത്തിൽ വർഗീസ് കുര്യൻ സംതൃപ്തി പ്രകടിപ്പിച്ചു. സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വ്യത്യാസം കൂടാതെ എല്ലാവർക്കും ഒരുപോലെ നൽകുന്ന ആരോഗ്യ സേവനങ്ങൾ കോവിഡ് കാലത്തു മാതൃകാപരമെന്നും വർഗീസ് കുര്യൻ പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ പ്രവാസി സമൂഹത്തോടുള്ള ബഹ്‌റൈൻ ഭരണാധികാരികളുടെ സമീപനം ശ്രദ്ധേയമെന്നും വർഗീസ് കുര്യൻ എടുത്തു പറഞ്ഞു.

ബഹ്റൈൻ സമൂഹത്തിനു മൊത്തത്തിൽ ഉപകാരപ്പെടുന്ന ഇത്തരം സഹായങ്ങൾ ഇന്നത്തെ അടിയന്തിര ആവശ്യമായി കണ്ടു കൊണ്ടാണ് വർഗീസ് കുര്യൻ കലവറയില്ലാത്ത പിന്തുണയുമായി മുൻപോട്ടുപോകുന്നത്. ബഹ്റൈൻ എന്ന രാജ്യം നിരവധി വിദേശികളുടെ സ്വപ്നം യാഥാർഥ്യമാകുന്നതിനു സഹായകമായ നയനിലപാടുകൾ പ്രശംസനീയമാണ്. ബഹ്റൈൻ രാജ്യവും ജനതയും ഭരണാധികാരികളും പ്രവാസികൾക്ക് നൽകി പോരുന്ന പ്രാധാന്യവും പരിഗണനയും വാക്കുകൾക്ക് അതീതമാണ്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് സ്വദേശികളും വിദേശികളും ഒന്നുചേർന്ന് ഒറ്റക്കെട്ടായി നേരിട്ടു കൊണ്ട് നമുക്ക് അതിജീവിക്കാം. കോവിഡ് പ്രവർത്തനങ്ങൾക്കു ഗവർണ്മെന്റിനെ കഴിയാവുന്ന രീതിയിൽ സഹായിക്കാൻ മറ്റുള്ളവരും മുൻപോട്ടു വരും എന്ന പ്രതീക്ഷ വർഗീസ് കുര്യൻ പങ്കുവച്ചു. കോവിഡ്പ്രതിസന്ധിയെത്തുടർന്ന് കഷ്ടപ്പാട് അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ നിരവധി സഹായ പ്രവർത്തനങ്ങളുമായി ഇതിനകം തന്നെ അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.

കേരള ഗവൺമെന്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകുമെന്ന് വർഗീസ് കുര്യൻ അറിയിച്ചു. ലോകകേരള സഭയുടെ നേതൃത്വത്തിൽ ബഹറിനിൽ കോവിഡ് മൂലം ആശങ്കയിലായ പ്രവാസി മലയാളികളെ സഹായിക്കാൻ കേരള ഗവർമെന്റ് ആരംഭിച്ച നോർക്ക ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനങ്ങൾക്കു വേണ്ട സാധ്യമായ സഹായങ്ങൾ തുടർന്നും നൽകുമെന്ന് വർഗീസ് കുര്യൻ അറിയിച്ചു.

ജനപ്രതിനിധികൾ, സന്നദ്ധ, സാമൂഹ്യ സംഘടനകൾ ആവശ്യപ്പെട്ടത് ഉൾപ്പെടെ ആവുന്ന വിധം സഹായം എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വഴി ആവശ്യക്കാരെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഒരുമിച്ചു നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നും വർഗീസ് കുര്യൻ ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP