Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജവാറ്റ് കേസിൽ കുടുങ്ങിയവരിൽ മന്ത്രിയുടെ അകന്ന ബന്ധുവും; ഇടുക്കി ബൈസൺവാലിയിൽ വ്യാജവാറ്റ് നടന്നത് മന്ത്രി എം എം മണിയുടെ അനുജൻ ലംബോദരന്റെ ഭാര്യാ സഹോദന്റെ ഏലത്തോട്ടത്തിൽ; തോട്ടമുടമയെയും പ്രതി ചേർത്ത് അന്വേഷണം തുടങ്ങി എക്സൈസ് അധികൃതർ; സംഭവം സോഷ്യൽ മീഡിയിൽ ആഘോഷമാക്കി കോൺഗ്രസ്- സംഘപരിവാർ അനുയായികളും

വ്യാജവാറ്റ് കേസിൽ കുടുങ്ങിയവരിൽ മന്ത്രിയുടെ അകന്ന ബന്ധുവും; ഇടുക്കി ബൈസൺവാലിയിൽ വ്യാജവാറ്റ് നടന്നത് മന്ത്രി എം എം മണിയുടെ അനുജൻ ലംബോദരന്റെ ഭാര്യാ സഹോദന്റെ ഏലത്തോട്ടത്തിൽ; തോട്ടമുടമയെയും പ്രതി ചേർത്ത് അന്വേഷണം തുടങ്ങി എക്സൈസ് അധികൃതർ; സംഭവം സോഷ്യൽ മീഡിയിൽ ആഘോഷമാക്കി കോൺഗ്രസ്- സംഘപരിവാർ അനുയായികളും

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗണിൽ മദ്യശാലകളും ബിവറേജ് ഔട്ട്ലെറ്റുകളും ഒരുപോലെ അടഞ്ഞു കിടക്കുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ വ്യാജവാറ്റ സജീവമാണ്. അമ്പതോളം പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ആഴ്ച അബ്്ക്കാരി കേസുകളിൽ പെട്ടത്. ഇപ്പോഴിതാ അതിൽ ഒരു മന്ത്രി ബന്ധുകൂടി പെട്ടിരിക്കയാണ്.

വ്യാജവാറ്റ് നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയത് മന്ത്രി എം എം മണിയുടെ അനുജൻ ലംബോദരന്റെ ഭാര്യ സഹോദൻ അജേന്ദ്രൻ .കേസ്സിൽ അന്വേഷണം ആരംഭിച്ചിട്ടെ ഉള്ളെന്നും നടപടി വെകുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം ബൈസൺമാലി അൻപുകടയിൽ നിന്നും ഒന്നരകിലോമീറ്ററോളം അകലെ ഏലത്തോട്ടത്തിലെ ഷെഡ്ഡിൽ രണ്ട് ബാരലിലായി സൂക്ഷിച്ചിരുന്ന 320 ലിറ്റർ വാഷ് കണ്ടെടുത്തിരുന്നു.

ഉടുമ്പൻചോല എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യാൻ ജോസഫിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് എക്‌സൈസ് സംഘം തോട്ടത്തിൽ പരിശോധനയ്‌ക്കെത്തിയത്.പ്രാഥമിക അന്വേഷണത്തിൽ വാഷ് കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ബൈസൺവാലി അൻപുകട പുല്ലംപ്ലായ്ക്കൽ അജേന്ദ്രൻ ആണെന്നാണ് വിവരം ലഭിട്ടുള്ളതെന്നും അതിനാൽ ഇയാളെ പ്രതിചേർത്തിട്ടുണ്ടെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

കേസ്സിൽ അന്വേഷണം ആരംഭിച്ചിട്ടെ ഉള്ളുവെന്നും റവന്യൂവകുപ്പിനെ സമീപിച്ച് സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കുമെന്നും ഇതിന് ശേഷമെ കേസ്സിൽ തുടർനടപടികൾ ഉണ്ടാവുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം മന്ത്രി ബന്ധു കുടുങ്ങിയത് കോൺഗ്രസ്- സംഘപരിവാർ അനുഭാവികൾ നവമാധ്യമങ്ങളിൽ വൈറലാക്കുകയാണ്. നേരത്തെ ചില ബിജെപി പ്രവർത്തകർ വാറ്റുകേസിൽ അറസ്റ്റിലായപ്പോൾ അത് സൈബർ സഖാക്കൾ ആഘോഷമാക്കിയിരുന്നു. ഇതിനുള്ള മറുപടിപോലെയാണ് ഇപ്പോൾ ഈ വിഷയത്തിൽ പോസ്റ്റുകൾ പ്രവഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP