Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ്: ആയുർവേദ സെന്ററുകൾ അടച്ചിട്ടതോടെ ജീവനക്കാരോട് മുഖം തിരിച്ച് സെന്റർ ഉടമകൾ; ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ സർക്കാരും; ആയുർവേദ തെറാപ്പിസ്റ്റുകൾ പട്ടിണിയിൽ

കോവിഡ്: ആയുർവേദ സെന്ററുകൾ അടച്ചിട്ടതോടെ ജീവനക്കാരോട് മുഖം തിരിച്ച് സെന്റർ ഉടമകൾ; ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ സർക്കാരും; ആയുർവേദ തെറാപ്പിസ്റ്റുകൾ പട്ടിണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ കാലത്ത് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും ആയുർവേദ തെറാപ്പിസ്റ്റ്കൾക്ക് ഒന്നും ലഭ്യമായില്ല. വിവിധ തൊഴിലാളികൾക്ക് ജോലി നഷ്ടമായിരിക്കുന്ന സാഹചര്യത്തിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും അത് അതാത് ക്ഷേമനിധികൾ വഴിയാണ് വിതരണം ചെയ്യുന്നത്. ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് നിലവിൽ ക്ഷേമനിധിയില്ല. ജോലിയുമില്ല ആനുകൂല്യങ്ങളുമില്ലാത്ത അവസ്ഥയിൽ ആയുർവേദ തെറാപ്പിസ്റ്റുകൾ പ്രതിസന്ധിയിലാണ്.

ഏറെ കുറെ എല്ലാ ആയുർവേദ ഹോസ്പിറ്റൽ/ക്ലിനിക്/സെന്ററുകളും അടച്ചിട്ടിരിക്കയാണ്. ജീവനക്കാർക്ക് പലർക്കും ഭക്ഷണവും താമസവും ശമ്പളവും നൽകാതെ ചില സെന്ററുകൾ ബുദ്ധിമുട്ടിക്കുകയാണ്. ചരുങ്ങിയത് ആറുമാസത്തേക്ക് ആയുർവേദ തെറാപിസ്‌റ് കുട്ടികൾക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. മാത്രമല്ല അവരുടെ കുടുംബങ്ങളും വളരെ പരിതാപകരമാണ്. ഈ അവസ്ഥയിൽ നിന്ന് സർക്കാർ ഭാഗത്തുനിന്നും ജോലി സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് ആയുർവേദ ആൻഡ് സ്പാ ജോബ് വാക്കൻസിസ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.

ആയുർവേദ കൗൺസിൽ രൂപീകരികരിച്ചു മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോടൊപ്പം സ്വകാര്യ ആയുർവേദ ഹോസ്പിറ്റൽ റിസോർട്ടികളിൽ നിന്ന് വരുന്ന പരാതികളിൽ അനേഷണം നടത്തി അടിയന്തര നടപടികൾ എടുക്കണമെന്നും ആയുർവേദ ആൻഡ് സ്പാ ജോബ് വേക്കൻസിസ് കൂട്ടായ്മയുടെ സിജോ എം ജോസും ആയുർവേദ സാലറി ഹെൽപ് ലൈൻ കൂട്ടായ്മയുടെ പ്രശാന്ത് തൃശ്ശൂരും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP