Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏഴാമതും ഭാര്യ ​ഗർഭിണിയായതോടെ യുവാവ് ഉറപ്പിച്ചത് മഞ്ജുളയ്ക്ക് ഒരു കാമുകനുണ്ടെന്ന്; 12 വർഷത്തെ ദാമ്പത്യത്തിൽ അസ്വാരസ്യം പെരുകുന്നതിനിടെ ജനിച്ചത് ആൺകുഞ്ഞും; സ്വന്തം ചോരക്കുഞ്ഞിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത് കുഞ്ഞ് തന്റേതല്ലെന്ന കാരണം പറഞ്ഞ്

ഏഴാമതും ഭാര്യ ​ഗർഭിണിയായതോടെ യുവാവ് ഉറപ്പിച്ചത് മഞ്ജുളയ്ക്ക് ഒരു കാമുകനുണ്ടെന്ന്; 12 വർഷത്തെ ദാമ്പത്യത്തിൽ അസ്വാരസ്യം പെരുകുന്നതിനിടെ ജനിച്ചത് ആൺകുഞ്ഞും; സ്വന്തം ചോരക്കുഞ്ഞിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത് കുഞ്ഞ് തന്റേതല്ലെന്ന കാരണം പറഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

രാജ്‌കോട്ട്: പിഞ്ചുകുഞ്ഞിനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയത് കുഞ്ഞ് തന്റേതല്ലെന്ന സംശയത്തെ തുടർന്ന്. തിങ്കളാഴ്‌ച്ച വൈകിട്ട് കുഞ്ഞിനെ കോടാലി ഉപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഭാവ്‌നഗറിൽ വിഖാരിയ ഗ്രാമത്തിലാണ് കലുനായക്ക്-മഞ്ജുള ദമ്പതികളുടെ കുഞ്ഞ്കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കാലുനായക്കിനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിൽ കലാധ് ദുദ്വ സ്വദേശികളായ കലുനായക്കും മഞ്ജുളയും 12 വർഷം മുമ്പാണ് വിവാഹിതരായത്. ഇവർ വർഷങ്ങളായി ഭാവ്‌നഗർ ജില്ലയിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. 12 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് വേറെ ആറ് മക്കളുണ്ട്. ഇതിനിടയിൽ ഭാര്യക്ക് മറ്റാരോ ആയി അടുപ്പമുണ്ടെന്ന സംശയം കാലുനായക്കിന് ബലപ്പെട്ടു. എന്നാൽ ഇത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേചൊല്ലി ഇരുവരും തമ്മിൽ കലഹവും പതിവായി. ഇതിനിടയിൽ ഭാര്യ ഏഴാമതും ​ഗർഭിണിയായതോടെ കാലുനായക്കിന് സംശയം വീണ്ടും വർധിച്ചു. ഇത്തവണത്തെ ​ഗർഭത്തിന് ഭാര്യയുടെ ജാരനാണ് ഉത്തരവാദി എന്ന് യുവാവ് സ്വയം വിശ്വസിച്ചു.

ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് കലുനായക്ക് നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ ഭാര്യയുമായി തർക്കമുണ്ടാവുകയും ചെയ്തു. ഏഴാമതും ഭാര്യ ​ഗർഭിണിയായതോടെ കലഹം പതിവായി. ​ഗർഭത്തിന് ഉത്തരവാദി ഭാര്യയുടെ കാമുകനാണ് എന്നായിരുന്നു കാലുനായക്കിന്റെ വാദം.

ഇതിനിടെ കുഞ്ഞ് ജനിച്ചെങ്കിലും ഇത് തന്റെ കുഞ്ഞല്ലെന്നായിരുന്നു കലുനായക്കിന്റെ നിലപാട്. കുഞ്ഞിനെ നോക്കാനോ എടുക്കാനോ പോലും യുവാവ് തയ്യാറായില്ല. തിങ്കളാഴ്ച വൈകീട്ടും ഭാര്യയുമായി ഇക്കാര്യത്തെചൊല്ലി ഇയാൾ വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ വെട്ടിക്കൊന്നത്. കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഭാര്യയെയും ഇയാൾ വെട്ടിപരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ അയൽവാസികളിലൊരാളായ അർജുൻ നായക്കിനും ആക്രമണത്തിൽ പരിക്കേറ്റു. മഞ്ജുളയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് പരിക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP