Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലച്ചിരിക്കുന്നത് ഫ്‌ളൈറ്റും ട്രെയിനും കൊറിയർ സർവീസും; ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാർക്ക് അടിപതറുമ്പോൾ മാന്ദ്യം മറികടക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി പ്രവാസി മലയാളി എഞ്ചിനീയർ; സ്ഥാപനങ്ങൾക്ക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനും കമ്മീഷനില്ലാതെ ഉപഭോക്താക്കൾക്ക് സാധനം വാങ്ങിക്കാനും സ്വതന്ത്ര വെബ്‌സൈറ്റ്; പരിഹാരമാകുന്നത് ഉപഭോക്താവിന് നേരിട്ട് ഇടപാട് നടത്താൻ കഴിയുന്നില്ലായെന്ന ന്യൂനതയും; കൊറോണാ കാലത്ത് ഷൈൻ ചെയ്യുന്നത് ആൽബി ജോയിയുടെ ക്യൂഡിസ്‌ക്കൗണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം

നിലച്ചിരിക്കുന്നത് ഫ്‌ളൈറ്റും ട്രെയിനും കൊറിയർ സർവീസും; ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാർക്ക് അടിപതറുമ്പോൾ മാന്ദ്യം മറികടക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി പ്രവാസി മലയാളി എഞ്ചിനീയർ; സ്ഥാപനങ്ങൾക്ക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനും കമ്മീഷനില്ലാതെ ഉപഭോക്താക്കൾക്ക് സാധനം വാങ്ങിക്കാനും സ്വതന്ത്ര വെബ്‌സൈറ്റ്; പരിഹാരമാകുന്നത് ഉപഭോക്താവിന് നേരിട്ട് ഇടപാട് നടത്താൻ കഴിയുന്നില്ലായെന്ന ന്യൂനതയും; കൊറോണാ കാലത്ത് ഷൈൻ ചെയ്യുന്നത് ആൽബി ജോയിയുടെ ക്യൂഡിസ്‌ക്കൗണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണാ കാലത്ത് മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒരുക്കിയ ഓൺലൈൻ ഷോപ്പിങ് സംവിധാനം ശ്രദ്ധേയമാകുന്നു. കൊറോണ കാരണം ഇ-കൊമേഴ്‌സ് പ്രതിസന്ധിയിലായിരിക്കെയാണ് ഉപഭോക്താവിനെയും ബിസിനസ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാൻ wwwq-discounts.com എന്ന പുതിയ വെബ്‌സൈറ്റുമായി ആൽബി ജോയ് രംഗത്ത് വന്നത്. ഗൾഫിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി നോക്കവേ തന്നെയാണ് ആൽബി പുതിയ വെബ്‌സൈറ്റ് അവതരിപ്പിക്കുന്നത്. കൊറോണ കാലമായതിനാൽ വൻകിട ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്പ്പന്നങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ കഴിയുന്നില്ല. ഫ്‌ളൈറ്റും ട്രെയിനും കൊറിയർ സർവീസുമൊന്നുമില്ല. ഈ ഘട്ടത്തിലാണ് ആൽബിയുടെ വെബ്‌സൈറ്റ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നത്. തങ്ങൾക്ക് അടുത്ത് തുറന്നിരിക്കുന്ന കടകൾ കാണുകയും നേരിട്ട് ബന്ധപ്പെട്ടു സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഉത്പ്പന്നങ്ങൾ വാങ്ങാൻ കഴിയും എന്നതാണ് ക്യു ഡിസ്‌ക്കൗണ്ട്‌സിന്റെ മേന്മ. ഈ കൊമെഴ്‌സിലെ ശ്രദ്ധിക്കപ്പെടുന്ന മലയാളി ടച്ച് കൂടിയാണിത്. പതിനഞ്ചു വർഷമായി സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ഗൾഫിൽ ജോലി ചെയ്യുകയാണ് ആൽബി ജോയ്. ഉൽപ്പന്നവും സേവനവും അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങൾക്ക് ആൽബി വികസിപ്പിച്ച  സംവിധാനം സൗജന്യമായി ഉപയോഗിക്കാൻ കഴിയും.

ഇ കൊമേഴ്‌സ് വിപണിയിൽ സ്വന്തമായി സാന്നിധ്യം തെളിയിക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ചൂഷണം ഒഴിവാക്കിയുള്ള പ്ലാറ്റ് ഫോം അൽബി രൂപപ്പെടുത്തിയത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താവിന് നേരിട്ട് ഇടപെടൽ നടത്താൻ കഴിയുന്നില്ലായെന്നത് വലിയ ന്യൂനതയായി നിലനിൽക്കുമ്പോഴാണ് ഈ ന്യൂനത പരിഹരിച്ച് ആൽബി ജോയി പുതിയ വെബ്‌സൈറ്റ് രൂപപ്പെടുത്തിയത്. വ്യത്യസ്തമായ ബിസിനസ് ശൈലിയാണ് പുതിയ വെബ്‌സൈറ്റ് വഴി ആൽബി തുറന്നിടുന്നത്. ഇ കൊമേഴ്‌സ് വമ്പന്മാർ വൻകിടക്കാരെയാണ് സാധാരണ പ്രോത്സാഹിപ്പിക്കുക പതിവ്. ഇവിടെ ചെറുകിടക്കാർക്ക് സ്വതന്ത്രമായി വിപണനം നടത്താം. ചെറുകിടക്കാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വെബ്‌സൈറ്റ് രൂപീകരിച്ചത്. ചെറുകിടക്കാർക്കും അതേസമയം വൻകിടക്കാർക്കും ബിസിനസ് വർദ്ധിപ്പിക്കാൻ നേരിട്ട് കഴിയുന്ന എളുപ്പമാർഗം കൂടിയാണിത്. ഇതിൽ രജിസ്റ്റർ ചെയ്യുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ഈ ലിങ്ക് അവരുടെ വാട്‌സ് ആപ്പ് ഫെയ്‌സ് ബുക്ക് പേജിലുമിട്ടു സ്വയം പ്രമോഷനും നടത്താൻ കഴിയും.

വിശ്വാസ്യതയാണ് വെബ്‌സൈറ്റ് വഴി ആൽബി ഉയർത്തിക്കാട്ടുന്നത്. ഇവിടെ ഉപഭോക്താവിന് വ്യക്തിപരമായി തന്നെ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാം. അതുകൊണ്ട് തന്നെ ഇടപാടിൽ എല്ലാ തരത്തിലുള്ള കൃത്രിമത്വങ്ങളും പൂർണമായി ഒഴിവാക്കി നിർത്താനും കഴിയും. ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട ലാഭവിഹിതം എന്ന വാക്ക് തന്നെ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടു വരുന്നില്ല. സ്വതന്ത്ര വിനിമയമാണ്. സ്ഥാപന ഉടമ നൽകുന്ന ഓഫർ അതേ പടി സ്വീകരിച്ച് ഉപഭോക്താവിന് ഉത്പ്പന്നങ്ങൾ വാങ്ങാം. മറ്റു വൻകിട ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ചെയ്യുന്ന രീതിയിൽ ഉപഭോക്താവ് നൽകുന്ന തുക വെബ്‌സൈറ്റ് കൈപ്പറ്റുന്നില്ല. ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ തുകയൊന്നും നൽകേണ്ടതുമില്ല. തീർത്തും സൗജന്യമായാണ് ഇടപാടുകൾ വെബ്‌സൈറ്റ് വഴി നടത്തപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമാണ് ലക്ഷ്യമെങ്കിലും മറ്റു രാജ്യങ്ങളിൽ ഉള്ളവർക്കും വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയും.

വൻകിട ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെല്ലാം തങ്ങളുടെ ചാർജ് ഈടാക്കിയാണ് ഓൺലൈൻ കച്ചവടം നടത്തുന്നത്. എല്ലാ ഇടപാടുകളിലും പെയ്‌മെന്റ് സ്വീകരിക്കുന്നത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ്. തങ്ങളുടെ ചാർജ് എടുത്ത ശേഷമാണ് തുക ഇവർ കമ്പനിക്ക് കൈമാറുന്നത്. എന്നാൽ ആൽബി വികസിപ്പിച്ചെടുത്ത wwwq-discounts.com പോർട്ടലിൽ സൗജന്യമായാണ് ഇടപാടുകൾ നടക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ രേഖ നൽകി വെബ്‌സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കടക്കാർക്ക് ഇമെയിൽ വിലാസവും ലൊക്കേഷനും വെബ്‌സൈറ്റിൽ നൽകാം. ഒപ്പം ഉത്പ്പന്നങ്ങളുടെ വിവരവും നൽകാം. ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് നേരിട്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം.

ഇവിടെ ഇടപാട് നടക്കുന്നത് കമ്പനിയും ഉപഭോക്താവും നേരിട്ടാണ്. ഇടനിലക്കാരനായി ക്യു ഡിസ്‌ക്കൗണ്ട്‌സ് മാറുന്നില്ല. അതുകൊണ്ട് തന്നെ ഒരധിക ചാർജും ഉപഭോക്താവിന് നൽകേണ്ടി വരുകയോ സ്ഥാപനങ്ങൾക്ക് ഈടാക്കേണ്ടി വരുകയോ ചെയ്യുന്നില്ല. ഇടനില ഒഴിവാക്കി നേരിട്ട് ഇടപാട് നടത്താൻ ഉപഭോക്താവിനെ പര്യാപ്തമാക്കുന്ന വെബ്‌സൈറ്റ് ആണിത്. വെബ്‌സൈറ്റിൽ കയറി നോക്കിയാൽ തങ്ങളുടെ തൊട്ടടുത്ത് തുറന്നിരിക്കുന്ന സ്ഥാപനങ്ങളും ഇവയിലെ ഉത്പ്പന്നങ്ങളും കാണാം. ഇടപാടുകാർക്ക് നേരിട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യാം. കച്ചവട സ്ഥാപനങ്ങളെ ബന്ധപ്പെട്ടു ഹോം ഡെലിവറി ഉണ്ടെങ്കിൽ അത് ആവശ്യപ്പെടുകയും ചെയ്യാം. ഇതാണ് ക്യു ഡിസ്‌ക്കൗണ്ട്‌സിന്റെ മേന്മ. അധിക തുക ഈടാക്കാതെ സ്വതന്ത്രമായുള്ള വിനിമയ ഉപാധിയാണ് ഈ പ്ലാറ്റ്‌ഫോം.

ചെറുകിട സംരംഭകർക്ക് വലിയ സാധ്യതയാണ് താൻ തുറന്നിട്ടിരിക്കുന്നത് എന്നാണ് ആൽബി മറുനാടനോട് പറഞ്ഞത്. എല്ലാവരും ഇത് ഉപയോഗിക്കുകയും മാക്‌സിമം പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യണം. അതിനായാണ് സൗജന്യമായി ഈ പ്ലാറ്റ് ഫോം രൂപകൽപ്പന ചെയ്തത്. ഇവിടെ നേരിട്ട് കച്ചവടം ചെയ്യാം. ഒരു പൈസയും ആർക്കും അധികമാകുന്നില്ല. കച്ചവട സ്ഥാപനത്തിനു വില നിർണ്ണയിക്കുകയും അതിന്റെ മെച്ചം ഉപഭോക്താവിന് നേരിട്ട് ലഭിക്കുകയും ചെയ്യും. അതിനുള്ള വഴിയാണ് തുറന്നിട്ടിരിക്കുന്നത്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്ന പ്രശനം മാത്രമേ കച്ചവട സ്ഥാപനത്തിനുള്ളൂ. അവർ നൽകുന്ന രേഖ പരിശോധിച്ച ശേഷം ഞങ്ങൾ അവർക്ക് രജിസ്റ്റർ ചെയ്ത് നൽകും. അതിനു ശേഷം സ്വതന്ത്രമായി ഇവർക്ക് നേരിട്ട് ഇടപാട് നടത്താം. തങ്ങളുടെ പ്ലാറ്റ് ഫോമിനു ഒരു ചാർജും നൽകേണ്ടതില്ല. ആത്മവിശ്വാസത്തോടെ തങ്ങളുടെ ഉത്പ്പന്നങ്ങൾ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി വിറ്റഴിക്കാനുള്ള വഴിയാണിത്-ആൽബി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP