Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലാത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ; പത്മരാജൻ പിടിയിലായത് പൊയിലൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെ; നാലാംക്ലാസുകാരി മൊഴി നൽകിയിട്ടും പൊലീസ് പ്രതിയെ പിടിക്കാഞ്ഞത് സാഹചര്യ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി; സംഭവത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി പൊലീസിനെതിരെ സിപിഎമ്മും; അന്വേഷണ സംഘം ഗുരുതരമായ അലംഭാവം കാട്ടിയതായി സിപിഎം; ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകി

പാലാത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ; പത്മരാജൻ പിടിയിലായത് പൊയിലൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെ; നാലാംക്ലാസുകാരി മൊഴി നൽകിയിട്ടും പൊലീസ് പ്രതിയെ പിടിക്കാഞ്ഞത് സാഹചര്യ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി; സംഭവത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി പൊലീസിനെതിരെ സിപിഎമ്മും; അന്വേഷണ സംഘം ഗുരുതരമായ അലംഭാവം കാട്ടിയതായി സിപിഎം; ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പാലാത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ.കെ.പത്മരാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളുടെ അറസ്റ്റ്. ബിജെപി പ്രവർത്തകന്റെ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി സംപിഎം രംഗത്തെത്തിയട്ടുണ്ട്. അന്വേഷണത്തിലെ അനാസ്ഥ അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മൂം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഗുരുതരമായ അലംഭാവം കാട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്.

അറസ്റ്റ് വൈകുന്നതിൽ രാഷ്ട്രീയ പ്രതിഷേധവും ശക്തമായ സാഹചര്യത്തിൽ തലശ്ശേരി ഡിവൈഎസ്‌പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പാനൂർ ഇൻസ്‌പെക്ടർ ഫായിസ് അലിയുടെ കീഴിൽ പതിനൊന്നു പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. പ്രതി കെ.പത്മരാജന്റെ മൊബൈൽ ഫോൺ ബന്ധുവീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

 പോക്സോ കേസിൽ പ്രതിയായ ബിജെപി പ്രാദേശിക നേതാവിനെ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം തികയാറായിട്ടും പൊലീസിന് കണ്ടെത്താനായില്ല. മാർച്ച് പകുതിയോടെ പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബിജെപി പ്രാദേശിക നേതാവ് എവിടെയുണ്ടെന്നറിയാതെ പൊലീസ് ഇരുട്ടിൽതപ്പുന്നത്.

സ്‌കൂൾ അദ്ധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂർ കുറുങ്ങാട് കുനിയിൽ പത്മരാജൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തലശ്ശേരി ഡിവൈഎസ്‌പിക്കാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആദ്യം പരാതി നൽകിയത്. തുടർന്ന് പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജൻ ഒളിവിൽ പോവുകയായിരുന്നു.

ഇതിനിടെ ആദ്യം കേസ് അന്വേഷിച്ചിരുന്ന സിഐ. സ്ഥലംമാറിപോയി. തുടർന്ന് പുതിയ സിഐ. ചാർജ് എടുത്തെങ്കിലും പ്രതിയെ മാത്രം പിടികൂടാനായില്ല. പത്മരാജനെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്ന് മാത്രമാണ് പൊലീസിന്റെ പ്രതികരണം. പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. വിവിധ രാഷ്ട്രീയകക്ഷികൾ ഇതിനോടകം പൊലീസിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് വൈകുന്നത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി.

പാർട്ടി നേതാവിനെതിരായ പരാതിയിൽ സംശയമുണ്ടെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അദ്ധ്യാപകൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലർക്ക് അദ്ദേഹവുമായി പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതിനാൽ ഈ സംഭവങ്ങളുടെയെല്ലാം ബാക്കിപത്രമാണോ ഈ പരാതിയെന്ന് സംശയമുണ്ടെന്നും അതേസമയം, അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺ?ഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ രം?ഗത്തെത്തി. കേസിലെ പ്രതിയായ അദ്ധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസിന്റെ നിരാഹാരസമരം. കണ്ണൂരിലാണ് യൂത്ത് കോൺഗ്രസ് സമരം. പരാതി ലഭിച്ച് മാസം ഒന്നായിട്ടും ഇതുവരെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് ആരോപണം.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടമില്ലാതെ അഞ്ച് പേർ മാത്രം പങ്കെടുക്കുന്ന സമരമായിരിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. സാമൂഹിക അകലം പാലിച്ചായിരിക്കും സമരമെന്നും എംഎൽഎ പറഞ്ഞു. വാളയാർ കേസിൽ സംഭവിച്ചത് ഈ കേസിലും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവായ അദ്ധ്യാപകനെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പും പൊലീസും കൂട്ടുനിൽക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവുകൂടിയായ അദ്ധ്യാപകനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ അണിനിരന്ന് മുനവ്വറലി ശിഹാബ് തങ്ങളും മക്കളും.മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മക്കളോടൊപ്പം ചേർന്ന് മുനവ്വറലി തങ്ങൾ നിർവഹിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി യൂത്ത്‌ലീഗ് പ്രവർത്തകർ ഇന്ന് ഉച്ചക്ക് 12 മണി മുതൽ വീട്ടിൽ പ്ലക്കാർഡ് പിടിച്ച് പിടിച്ച്? പ്രതിഷേധിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP