Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യശാലകളും ഷോപ്പിങ് മാളുകളും അടച്ചു മോദി ഇന്ത്യയെ കാക്കുമ്പോൾ നമ്മൾ എന്തിനാണ് വെറുതെ പിണങ്ങുന്നത്; വീട്ടിൽ ഇരുന്നു കുടുംബത്തെ സ്‌നേഹിച്ചും അടുക്കളത്തോട്ടം ഉണ്ടാക്കിയും ജീവിതം ആഘോഷമാക്കണം; തെരുവിൽ തുപ്പാതെയും കൈകാലുകൾ കഴുകിയും ജീവിക്കുന്ന നല്ല മനുഷ്യരാകാനുള്ള സുവർണ്ണാവസരം എന്തിനാണ് വേണ്ടെന്നു വെയ്ക്കുന്നത്

മദ്യശാലകളും ഷോപ്പിങ് മാളുകളും അടച്ചു മോദി ഇന്ത്യയെ കാക്കുമ്പോൾ നമ്മൾ എന്തിനാണ് വെറുതെ പിണങ്ങുന്നത്; വീട്ടിൽ ഇരുന്നു കുടുംബത്തെ സ്‌നേഹിച്ചും അടുക്കളത്തോട്ടം ഉണ്ടാക്കിയും ജീവിതം ആഘോഷമാക്കണം; തെരുവിൽ തുപ്പാതെയും കൈകാലുകൾ കഴുകിയും ജീവിക്കുന്ന നല്ല മനുഷ്യരാകാനുള്ള സുവർണ്ണാവസരം എന്തിനാണ് വേണ്ടെന്നു വെയ്ക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തിന്റെ ലോക് ഡൗൺ 40 ദിവസമായി നീട്ടിയിരിക്കുകയാണ്. ഏപ്രിൽ 30-ാം തീയതി പുറത്തിറങ്ങാം എന്ന് കരുതിയവർ ഇപ്പോൾ മനസ്സിലാക്കുന്നു, മെയ് മാസം മൂന്നാം തീയതി വരെ തീർച്ചയായും വീട്ടിൽ ഇരിക്കേണ്ടിവരുമെന്ന്. മെയ് മൂന്നിന് ശേഷം അത് മെയ് 31വരെ നീണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. 31ന് ശേഷമെങ്കിലും പുറത്തിറങ്ങാൻ കഴിയുമോ എന്നാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്ത് സംഭവിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. മെയ് 31വരെ നീണ്ടുപോകുന്നതിന് 90 ശതമാനവും സാധ്യതയുണ്ട്. അതിന് ശേഷവും നമ്മുടെ ജീവിതം ലോക് ഡൗണിന് മുമ്പത്തേത് പോലെ ആവാൻ വീണ്ടും ഒന്നോ രണ്ടോ വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

കാരണം കൊറോണ എന്ന മഹാമാരിയുടെ അണുക്കൾ നമുക്കിടയിൽ എവിടെയെങ്കിലും ഒക്കെയായി ഇപ്പോഴും കറങ്ങി നടക്കുകയാണ്. അവൻ വീണ്ടും തിരിച്ച് വന്നെന്ന് വരാം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഇഷ്ടം എന്ന് പറയുന്നത് പേഴ്സണൽ ലിബർട്ടിയാണ്. ഇഷ്ടമുള്ളതുപോലെ ചിന്തിക്കുക, ഇഷ്ടമുള്ളത് പറയുക, ഇഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക, ഇഷ്ടമുള്ളിടത്ത് യാത്ര ചെയ്യുക തുടങ്ങിയ മൗലികമായ അവകാശങ്ങൾ. അതിന്റെ മേൽ ലോക് ഡൗൺ പിടിമുറുക്കുമ്പോൾ സ്വാഭാവികമായും അസ്വസ്ഥതയുണ്ടാകും. അങ്ങനെ അസ്വസ്ഥതയുണ്ടാകുന്നവർ മോദിയോട് ദയവായി പരിഭവിക്കാതിരിക്കുക. കാരണം ഭരണാധികാരി എന്ന നിലയിൽ പ്രധാനമന്ത്രി എടുക്കേണ്ടിയിരുന്ന തീരുമാനം മനുഷ്യരുടെ ജീവൻ കാക്കുന്നതിനുള്ള ലോക് ഡൗൺ ആണോ അതോ രാജ്യത്തെ സമ്പദ് വ്യവസ്ഥ കാക്കുന്നതിനുള്ള സ്വാതന്ത്ര്യമാണോ എന്നതായിരുന്നു.

പാശ്ചാത്യ നാടുകൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സമ്പത്തിന് ആയതുകൊണ്ട് അവിടെ മനുഷ്യർ മരിച്ച് വീഴുമ്പോൾ പോലും സ്വാതന്ത്ര്യത്തിന് കൂടുതൽ വില കൽപ്പിക്കുന്നു. അതുകൊണ്ടാണ് ദിവസം 500ൽ അധികം പേർ ഇപ്പോഴും മരിച്ച് വീണിട്ടും ഇറ്റലിയും സ്പെയിനുമൊക്കെ ലോക് ഡൗൺ പിൻവലിച്ചത്. ദിവസം രണ്ടായിരത്തോളം പേർ മരിച്ച് വീണുകൊണ്ടിരുന്നിട്ടും അമേരിക്ക ലോക് ഡൗൺ പിൻവലിക്കും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.എന്നാൽ, ഓരോ മനുഷ്യജീവനും അമൂല്യമാണ് എന്ന് വിശ്വസിക്കുന്ന ഇന്ത്യക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. ഭരണാധികാരി എന്ന നിലയിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കാത്ത് സൂക്ഷിക്കുന്നതിനും ഇവിടുത്തെ വ്യവസായങ്ങൾ സംരക്ഷിക്കുന്നതിനും മോദിക്ക് വേണമെങ്കിൽ രാജ്യത്തെ തുറന്ന് കൊടുക്കാം. അത് ചെയ്യാതിരിക്കുന്നത് മനുഷ്യത്വത്തോടുള്ള, മനുഷ്യജീവനോടുള്ള ആദരവും സ്നേഹവും കൊണ്ടാണ്.

അതുകൊണ്ട് ലോക് ഡൗണിനെ നമ്മുടെ വിധിയായി സ്വീകരിക്കുകയും അതിനോട് സമരസപ്പെടുകയും ചെയ്യാൻശീലിക്കുക.21 ദിവസം വീട്ടിൽ ഇരുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും സംഭവിച്ചോ? ഭക്ഷണം ഇല്ലാതെ വന്നോ? പട്ടിണി കിടന്നോ? ആശുപത്രിയിൽ പോകാതെ വിഷമിച്ചോ? ഒന്നുമില്ലല്ലോ? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP