Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എമിറേറ്റ്‌സ് അടിപൊളി...! ടിക്കറ്റുകൾ രണ്ടു കൊല്ലം വരെ നീട്ടാം; എമിറേറ്റ്‌സ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രത്യേക ഓപ്ഷനുകളുമായി അധികൃതർ; തകിടം മറിഞ്ഞ എമിറേറ്റ്‌സ് യാത്രകളെ കുറിച്ചോർത്ത് ഇനി ടെൻഷൻ വേണ്ടാ..

എമിറേറ്റ്‌സ് അടിപൊളി...! ടിക്കറ്റുകൾ രണ്ടു കൊല്ലം വരെ നീട്ടാം; എമിറേറ്റ്‌സ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രത്യേക ഓപ്ഷനുകളുമായി അധികൃതർ; തകിടം മറിഞ്ഞ എമിറേറ്റ്‌സ് യാത്രകളെ കുറിച്ചോർത്ത് ഇനി ടെൻഷൻ വേണ്ടാ..

സ്വന്തം ലേഖകൻ

ദുബായ്: കൊറോണ വൈറസ് വളരെയധികം ബാധിച്ച മേഖലകളിൽ ഒന്നാണ് വ്യോമയാന മേഖല. രാജ്യങ്ങൾ അതിർത്തികൾ അടക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് യാത്രക്കാരുടെ അവധിക്കാല പദ്ധതികളാണ് തകിടം മറിഞ്ഞത്. അതിനാൽ തന്നെ, പല വിമാനക്കമ്പനികളും യാത്രക്കാർക്ക് ടിക്കറ്റ് ചാർജ്ജ് റീഫണ്ട് ചെയ്യുകയും, ടിക്കറ്റുകളിൽ എക്സ്റ്റൻഷനുകൾ അല്ലെങ്കിൽ വരും കാലങ്ങളിൽ ഈ വിമാനങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള മണി വൗച്ചറുകൾ എന്നിങ്ങനെ ആശ്വാസ നടപടികൾ സ്വീകരിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്‌സും തങ്ങളുടെ യാത്രക്കാർക്കായി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്രക്കാർക്കായി രണ്ട് പുതിയ ഓപ്ഷനുകളാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത തീയതി കഴിഞ്ഞ് 24 മാസത്തേക്ക് അതായത് രണ്ടു വർഷത്തേക്ക് കൂടി ടിക്കറ്റിന്റെ സാധ്യത എയർലൈൻ നീട്ടിയിട്ടുണ്ട്. കൂടാതെ ഒരു ട്രാവൽ വൗച്ചറിന്റെ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. ടിക്കറ്റ് രണ്ടു വർഷത്തേക്ക് നീട്ടുമ്പോൾ ടിക്കറ്റിന്റെ നിരക്കിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും അത് ഇത്തരം യാത്രക്കാരെ ബാധിക്കുന്നതല്ല.

നിങ്ങൾ ബുക്ക് ചെയ്ത നിരക്കിൽ ബുക്ക് ചെയ്ത സ്ഥലത്തേക്ക് യാതൊരു വ്യത്യാസവും കൂടാതെ യാത്ര ചെയ്യുവാൻ സാധിക്കും. അതിനാൽ തന്നെ, വിമാന യാത്ര പുനക്രമീകരിക്കുകയല്ലാതെ മറ്റൊന്നും യാത്രക്കാർ ചെയ്യേണ്ടതില്ലെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കുന്നു.

യാത്ര നീട്ടുവാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ട്രാവൽ വൗച്ചർ ഓപ്ഷൻ തെരഞ്ഞെടുക്കാം. അങ്ങനെ ചെയ്യുമ്പോൾ, മറ്റ് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി ഇത് ഉപയോഗിക്കാൻ കഴിയും. ഭാവിയിലെ യാത്രകളുടെ ക്രെഡിറ്റായി ഇത് ഉപയോഗിക്കാം. അല്ലെങ്കിൽ മറ്റ് എമിറേറ്റ്‌സ് സേവനങ്ങൾക്കായി ഇത് ഉപയോഗിക്കാം.

യാത്രക്കാർക്ക് അവരുടെ യാത്ര ചെയ്യുവാൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ മാറ്റുവാനും കഴിയും. ഇത് ടിക്കറ്റ് എടുത്ത തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്. മറ്റൊരു വർഷത്തേക്ക് ഇത് നീട്ടാൻ കഴിയുമെന്ന് എമിറേറ്റ്‌സ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുകയുമില്ല. അതായത്, നിങ്ങളുടെ യഥാർത്ഥ ബുക്കിങ് ലണ്ടനിലായിരുന്നുവെങ്കിൽ, അധിക നിരക്ക് ഈടാക്കാതെ തന്നെ, ആംസ്റ്റർഡാമിലേക്ക് നിങ്ങൾക്ക് ഇത് വീണ്ടും ബുക്ക് ചെയ്യാം. ഒരേ രാജ്യം ആയിരിക്കണം എന്നു മാത്രം.

ചുവടെ നൽകിയിരിക്കുന്നവയാണ് എമിറേറ്റ്‌സ് റീജിയണുകൾ
Africa
Australasia
Europe
the Far East
the Gulf, Middle East and Iran
Indian Ocean Islands
North America
South America
West Asia.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP