Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ഇന്ത്യാക്കാർ; അവരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കണമെന്ന് രാഹുൽ ​ഗാന്ധി

പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ഇന്ത്യാക്കാർ; അവരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കണമെന്ന് രാഹുൽ ​ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

കൊവിഡ് 19 നെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് രാഹുൽ ഗാന്ധി. ഇതിനായി പ്രത്യേകം വിമാനം ഏർപ്പാടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതിൽ അവർ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’, രാഹുൽ തന്റെ ട്വീറ്റിൽ പറഞ്ഞു. അതേസമയം വിദേശത്തുള്ള ഇന്ത്യക്കാരെ നിലവിലെ സാഹചര്യത്തിൽ മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു.

പ്രവാസികൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രിംകോടതി നിർദേശിച്ചു. കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. പുറം രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നവരെ നാട്ടിൽ എത്തിക്കാൻ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് സുപ്രിംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഏഴ് ഹർജികളും നാലാഴ്ചയ്ക്കകം പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP