Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലത്തായി പീഡനം: ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല; മുഖ്യമന്ത്രിക്കും മന്ത്രി കെ.കെ ശൈലജക്കും പരാതി നൽകി സാമൂഹ്യ-രാഷ്ട്രീയ-പൗരാവകാശ പ്രവർത്തകർ

പാലത്തായി പീഡനം: ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല; മുഖ്യമന്ത്രിക്കും മന്ത്രി കെ.കെ ശൈലജക്കും പരാതി നൽകി സാമൂഹ്യ-രാഷ്ട്രീയ-പൗരാവകാശ പ്രവർത്തകർ

സ്വന്തം ലേഖകൻ

കോഴിക്കോട്: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസ്സുകാരിയെ സ്‌കൂളിൽവെച്ച് പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സ്ഥലം എംഎ‍ൽഎ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പരാതി നൽകി പൗരാവകാശ പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട പാലത്തായിയിൽ നാലാം ക്ലാസുകാരി പെൺകുട്ടി സ്വന്തം സ്‌കൂളിലെ അദ്ധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടതായി മൊഴി നൽകി. പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

പരാതിയുടെ പൂർണ്ണ രൂപം താഴെ:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ് എംഎ‍ൽഎ കൂടിയായ ബഹുമാനപ്പെട്ട ആരോഗ്യ, വനിതാ ശിശുക്ഷേമകാര്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും അടിയന്തര ശ്രദ്ധക്ക്
താഴെ പറയുന്നവർ സമർപ്പിക്കുന്ന പരാതി

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട പാലത്തായിയിൽ ഒരു നാലാം ക്ലാസുകാരി പെൺകുട്ടി സ്വന്തം സ്‌കൂളിലെ അദ്ധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി. പോക്‌സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

ആദ്യം ചൈൽഡ് ലൈൻ അംഗങ്ങൾ വീട്ടിൽ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂർ പൊലീസ് മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി കൊടുക്കുകയും ചെയ്തു. എന്നാൽ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്.
ഡി.വൈ.എസ്‌പി തന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാൽ പല പ്രാവശ്യം ഡി.വൈ.എസ്‌പിയും സിഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മാർച്ച് 27 ന് കുട്ടിയുടെ മാനസികനില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗൺ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചു വിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.

വിദ്യാർത്ഥികളുടെ സംരക്ഷകരാകേണ്ട അദ്ധ്യാപകൻ തന്നെയാണ് പ്രതി സ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികൾ പൂർത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാൻ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കുന്നു. വാളയാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകൾ മുഖ്യമന്ത്രിയുടെയും എംഎ‍ൽഎയുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും, പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

പരാതിയിൽ ഒപ്പു വെച്ചവർ:
കെ.ആർ മീര
കെ.സച്ചിദാനന്ദൻ
ബി.ആർ.പി.ഭാസ്‌കർ
കെ.അജിത
എം.എൻ കാരശ്ശേരി
ജെ ദേവിക
ഡോ. ഖദീജ മുംതാസ്
ടി.ടി ശ്രീകുമാർ
പി ഗീത
സി.എസ് ചന്ദ്രിക
സിവിക് ചന്ദ്രൻ
കെ.കെ രമ
ഡോ. എസ് ഫൈസി
എസ്‌പി ഉദയകുമാർ
ഗീത നസീർ
അഡ്വ: പി.എ പൗരൻ
വി.പി സുഹ്‌റ
ഡോ. ആസാദ്
ഗോമതി (പെമ്പിള ഒരു മൈ)
എം സുൽഫത്ത്
ബിന്ദു അമ്മിണി
അഡ്വ. ആശാ ഉണ്ണിത്താൻ
സോയ ജോസഫ്
ദിലീപ് രാജ്
കെ.എസ് സുദീപ്
ഹമീദ് വാണിയമ്പലം
എൻ. സുബ്രഹ്മണ്യൻ
അഫീദ അഹമ്മദ്
അഡ്വ. കെ.കെ പ്രീത
ഡോ: എ.കെ ജയശ്രീ
ജബീന ഇർഷാദ്
റസാഖ് പലേരി
അമ്മിണി കെ വയനാട്
പി.ഇ ഉഷ
ശീതൾ ശ്യാം
അമ്പലത്തറ കുഞ്ഞികൃഷ്ണൻ
ജോസഫ് ജോൺ
നഹാസ് മാള
ഡോ: കെ.എം ഷീബ
കെ.കെ ബാബുരാജ്
അംബിക മറുവാക്ക്
കെ സന്തോഷ് കുമാർ
വിനീത വിജയൻ
കെ.കെ റസീന ടീച്ചർ
സി.വി ജമീല
ഷംസീർ ഇബ്രാഹീം
ഡോ: അനിത
ദിവ്യ ദിവാകരൻ
ജെന്നി സുൽഫത്ത്
മീന കൂട്ടാല
താനിയ കെ ലീല
ദിനു
അജയൻ അടാട്ട്
വി എസ് അനിൽകുമാർ
സിവിക് ചന്ദ്രൻ
മൃദുല ഭവാനി
പ്രസീത കുമാരി ടീച്ചർ
വർഷ ബഷീർ
സാലിഹ് കോട്ടപ്പള്ളി
ആർ അജയൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP