Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണാ ബാധ ആദ്യം സ്ഥിരീകരിച്ചത് ഡിസ്ചാർജ് ആയി മടങ്ങിയ രോഗിക്ക്; രോഗി മടങ്ങിയ ശേഷം കൊവിഡ് പോസിറ്റീവ് ആയത് ഒരു ഡോക്ടർക്ക്; തുടർന്നു രോഗബാധിതരായവർ മൂന്നു ഡോക്ടർമാർ; ആശുപത്രി അധികൃതർ നിസ്സംഗത പാലിച്ചപ്പോൾ ഇടപെട്ട് മുംബൈ കോർപറേഷനും; മറൈൻ ലൈൻസ് ബോംബെ ഹോസ്പിറ്റലിലെ നഴ്‌സുമാർ അടക്കമുള്ള മലയാളികൾ ആശങ്കയിൽ; കൊറോണയിൽ മഹാരാഷ്ട്ര ഹോട്ട്‌സ്‌പോട്ടായി മാറുന്നത് ഇങ്ങനെ

കൊറോണാ ബാധ ആദ്യം സ്ഥിരീകരിച്ചത് ഡിസ്ചാർജ് ആയി മടങ്ങിയ രോഗിക്ക്; രോഗി മടങ്ങിയ ശേഷം കൊവിഡ് പോസിറ്റീവ് ആയത് ഒരു ഡോക്ടർക്ക്; തുടർന്നു രോഗബാധിതരായവർ മൂന്നു ഡോക്ടർമാർ; ആശുപത്രി അധികൃതർ നിസ്സംഗത പാലിച്ചപ്പോൾ ഇടപെട്ട് മുംബൈ കോർപറേഷനും; മറൈൻ ലൈൻസ് ബോംബെ ഹോസ്പിറ്റലിലെ നഴ്‌സുമാർ അടക്കമുള്ള മലയാളികൾ ആശങ്കയിൽ; കൊറോണയിൽ മഹാരാഷ്ട്ര ഹോട്ട്‌സ്‌പോട്ടായി മാറുന്നത് ഇങ്ങനെ

എം മനോജ് കുമാർ

മുംബൈ: കൊറോണ വ്യാപനത്തിൽ മുംബൈ രാജ്യത്തെ ഹോട്ട്‌സ്‌പോട്ടായി തുടരവേ മുംബൈ മറൈൻ ലൈൻസിലുള്ള ബോംബെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ അടക്കമുള്ള മലയാളികൾ ആശങ്കയിൽ. ഈ ആശുപത്രിയിലെ നാല് ഡോക്ടർമാർ കൊറോണ പോസിറ്റീവ് ആയി മാറിയതാണ് മലയാളികൾ അടക്കമുള്ള ജീവനക്കാരെ ആശങ്കാകുലരാക്കുന്നത്. അഞ്ഞൂറോളം ജീവനക്കാരുള്ള മുംബൈയിലെ പ്രശസ്ത ആശുപത്രിയാണിത്.ഇവിടെ സേവനം ചെയ്യുന്ന ജീവനക്കാരിലും നഴ്‌സുമാരിൽ ഭൂരിപങ്കും മലയാളികളുമാണ്. നാല് ഡോക്ടർമാരുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരെയും ക്വാറന്റൈനിൽ വിട്ടിരുന്നില്ല. ജീവനക്കാർക്ക് ആർക്കൊക്കെ കൊറോണ ബാധിച്ചുവെന്നറിയാൻ ടെസ്റ്റുകളും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നഴ്‌സുമാർ അടക്കമുള്ള മലയാളികൾ ആശങ്കയിലാണ്.

തമ്മിൽ തമ്മിൽ സംസാരിക്കുമ്പോഴും ഫയലുകൾ കൈമാറുമ്പൊഴും ആരൊക്കെ കൊറോണ വാഹകരാണ് എന്നറിയാൻ ആർക്കും നിർവാഹവുമില്ല. ഡോക്ടർമാർക്ക് കൂടി കൊറോണ ബാധിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് കൊറോണാ ടെസ്റ്റ് നടത്താൻ ജീവനക്കാർ ആശുപത്രി മാനേജ്‌മെന്റിൽ സമ്മർദ്ദം നടത്തുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെ ഒരു ബന്ധു മുംബൈ മുൻസിപ്പൽ കോർപറേഷനിൽ പരാതി നൽകിയിരുന്നു. കോർപറേഷൻ ആരോഗ്യവിഭാഗം ഇടപെട്ടതോടെയാണ് നടപടികൾക്ക് മാനേജ്‌മെന്റിൽ നിന്നും അനുകൂല നീക്കം വന്നത്. ആദ്യത്തെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആ ഡോക്ടറുമായി ബന്ധപ്പെട്ട ആറു സ്റ്റാഫിനെ ക്വാറന്റൈൻ ചെയ്തു. ഇന്നലെയാണ് മൂന്നു ഡോക്ടർമാർക്ക് പോസിറ്റീവ് ആയത് അവർക്കൊപ്പം ജോലി ചെയ്ത നഴ്‌സുമാർ അടക്കമുള്ളവരെയും ക്വാറന്റൈൻ ചെയ്തു. ഇതോടെ നഴ്‌സുമാർ അടക്കമുള്ള മറ്റ് ജീവനക്കാരുടെ ആശങ്കകൂടി. ഇവർക്കൊപ്പം അടുത്ത് ഇടപഴകുകയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തവരാണ് മറ്റുള്ള നഴ്‌സുമാർ. ഇവർക്ക് കൊറോണ ടെസ്റ്റ് ആശുപത്രി അധികൃതർ നടത്തിയിട്ടുമില്ല.

ബോംബെ ഹോസ്പ്പിറ്റൽ ട്രസ്റ്റിന്റെ കീഴിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്. ഡോക്ടർമാർ കൊറോണാ ബാധിതരായതിനെ തുടർന്നു ആശുപത്രിയിൽ അഡ്‌മിഷൻ നിർത്തിവെച്ചിട്ടുണ്ട്. കാഷ്വാലിറ്റിയും നിർത്തിവെച്ചിട്ടുണ്ട്. കൊറോണാ ബാധിതരായ ഡോക്ടർമാരിൽ ഒരാൾ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആയിരുന്നു. ഇത് പരിഗണിച്ചാണ് അഡ്‌മിഷൻ നിർത്തിവയ്ക്കലും കാഷ്വാലിറ്റി ക്ലോസ് ചെയ്യുകയും ചെയ്തത്. രാജ്യത്ത് നിലവിൽ മഹാരാഷ്ട്ര കൊറോണയുടെ ഹോട്ട് സ്‌പോട്ടാണ്. പുണെയിൽ നാല് മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 165 ലേക്ക് ഉയർന്നിട്ടുണ്ട്. 2515 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. എല്ലാ കണക്കുകളും കാറ്റിൽപ്പറത്തിയാണ് കൊറോണ മുംബൈയിൽ പടരുന്നത്.

കൊറോണാ ബാധിതരായ ആശുപത്രിയിലെ ഈ ഡോക്ടർമാരുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ് നഴ്‌സുമാർ അടക്കമുള്ള മലയാളി ജീവനക്കാർ. ഇവരിൽ ചിലരെ മാത്രമാണ് ക്വാറന്റൈനിൽ വിട്ടത്. കൊറോണയുമായി ബന്ധപ്പെട്ടു ആശുപത്രി അധികൃതർ ഒരു മുൻകരുതലും എടുക്കാത്തതാണ് ജീവനക്കാരെ അലട്ടുന്നത്. ഇവിടെ മുൻപ് ചികിത്സ കഴിഞ്ഞു പോയ ഒരു രോഗി പിന്നീട് കൊറോണ പോസിറ്റീവ് ആയി മാറി. ആ രോഗിയുമായി സമ്പർക്കം പുലർത്തിയ ആരെയും ക്വാറന്റൈനിൽ വിട്ടിരുന്നില്ല. 30 ഓളം സ്റ്റാഫുകൾ ഈ രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു. ഈ വിവരം സ്റ്റാഫുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പിന്നീടാണ് ഒരു ഡോക്ടർ കൊറോണാ പോസിറ്റീവ് ആയി മാറുന്നത്. പിന്നീട് മൂന്നു ഡോക്ടർമാർ കൂടി കൊറോണാ ബാധിതരായി. ഇതോടെയാണ് പരിഭ്രാന്തി പടർന്നത്.

മുംബൈയിൽ ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിൽ മാത്രം കൊറോണാ മരണം ഏഴായിട്ടുണ്ട്. പുണെയിൽ നാല് മരണംകൂടി റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാനത്തെ ആകെ മരണസംഖ്യ 165 ലേക്ക് ഉയർന്നത്. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് 11 കോടി ജനങ്ങളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനം കടന്നുപോകുന്നത്. മുംബൈയിൽമാത്രം കൊറോണ മരണം 100 കടന്നിട്ടുണ്ട്. ആരോഗ്യപ്രവർത്തകരിലെ രോഗവ്യാപനം തുടരുകയാണ്. മുംബൈയിൽ മാത്രം 70 മലയാളി ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഭാട്യ ആശുപത്രിയിൽ ആറ് മലയാളി നഴ്‌സുമാർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 4 മലയാളി നഴ്‌സുമാർ നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. പൊലീസുകാരിലും രോഗം കണ്ടെത്തുന്നത് ആശങ്ക വർധിപ്പിക്കുന്നു. മുമ്പ്ര സ്റ്റേഷനിലെ 3 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP