Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സർക്കാരുകളുമായി ആലോചിക്കുന്നത് ലോക്ഡൗൺ കാലത്ത് ദേശീയ പാത നിർമ്മാണം തുടരുന്നത് സംബന്ധിച്ച്; ലക്ഷ്യം വെക്കുന്നത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് താത്ക്കാലിക പരിഹാരവും; ഹൈവേ പദ്ധതികൾ പുനരാരംഭിക്കുക എല്ലാ മാനദണ്ഡങ്ങളും പാലിച്ചെന്നും നിതിൻ ​ഗഡ്കരി

സംസ്ഥാന സർക്കാരുകളുമായി ആലോചിക്കുന്നത് ലോക്ഡൗൺ കാലത്ത് ദേശീയ പാത നിർമ്മാണം തുടരുന്നത് സംബന്ധിച്ച്; ലക്ഷ്യം വെക്കുന്നത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് താത്ക്കാലിക പരിഹാരവും; ഹൈവേ പദ്ധതികൾ പുനരാരംഭിക്കുക എല്ലാ മാനദണ്ഡങ്ങളും പാലിച്ചെന്നും നിതിൻ ​ഗഡ്കരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ അകപെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ തൊഴിലില്ലായ്മ ഒരു വലിയ സാമൂഹിക പ്രശ്നമായി വളരുകയാണ്. തൊഴിൽ ഇല്ലെങ്കിലും സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതിനും ഇവർക്ക് കഴിയുന്നില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഇത്തരത്തിൽ പെട്ടുപോയത്. ഈ അവസരത്തിൽ ഈ തൊഴിലാളികളെ ഉപയോ​ഗിച്ച് ദേശീയപാത നിർമ്മാണം തുടരുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

​പൊതു​ഗതാ​ഗതം പുനഃസ്ഥാപിക്കാത്തതിനാൽ ദേശീയ പാതകൾ കാലിയാണ്. ചരക്ക് വാഹനങ്ങൾ മാത്രമാണ് കടന്ന് പോകുന്നത്. ഈ അവസരം ​ഗതാ​ഗത കുരുക്കില്ലാതെ ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നത് സംബന്ധിച്ചാണ് കേന്ദ്രം ആലോചിക്കുന്നത്. റോഡ് പണികളിലൂടെ തൊഴിൽ നൽകി തത്കാലത്തേക്ക് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനും ലക്ഷ്യമിടുന്നുണ്ട്. ഹൈവേ നിർമ്മാണ പദ്ധതികൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാരുകളുമായി ആലോചനകൾ നടക്കുന്നുണ്ടെന്നും നിതിൻ ഗഡ്കരി അറിയിച്ചു.

ഹൈവേ പണികൾക്കിടയിൽ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഗതാഗതം ഭാഗികമായോ മുഴുവനായോ നിർത്തിവെക്കേണ്ടി വരുന്ന അവസ്ഥ. എന്നാൽ ലോക്ക്ഡൗണിൽ ഇത്തരം പണികൾ ഏറ്റെടുക്കുന്നത് ഗതാഗത തടസ്സങ്ങൾക്കിടയാക്കില്ല. മാത്രവുമല്ല പല സ്ഥലങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് ജോലിയും വരുമാനവും ഇതിലൂടെ ഉറപ്പു വരുത്താനാവും. "കുടിയേറ്റ തൊഴിലാളികളെ ഹൈവേ നിർമ്മാണ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തുന്ന കാര്യം ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. അതേസമയം മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാവണം പ്രവർത്തിക്കേണ്ടത്", നിതിൻ ഗഡ്കരി പറയുന്നു.

"റോഡ് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞാൻ ചർച്ച നടത്തിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ചുള്ള ഹൈവേ പദ്ധതികൾ ഏറ്റെടുത്ത് പണി തുടങ്ങാവുന്നതാണ്. മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ചിലയിടങ്ങളിൽ കളക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ നൽകിയിട്ടില്ല. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്", ഗഡ്കരി പറഞ്ഞു.

നാട്ടിലേക്ക് പോകാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മുംബൈയിലും സമാനമായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. സംസ്ഥാനസർക്കാരുകളിൽ നിന്ന് സമ്മതം ലഭിച്ചാൽ ഉടൻ തന്നെ എല്ലാ മാർഗ്ഗനിർദേശങ്ങളും പാലിച്ചു കൊണ്ടു തന്നെ ഹൈവേ പദ്ധതികൾ പുനരാരംഭിക്കുന്നതുമായി മുന്നോട്ടു പോകുമെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP