Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊതുഗതാഗതം അനുവദിക്കില്ല, നിയന്ത്രണങ്ങളിൽ അമിത ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; തീയറ്ററുകളും മാളുകളും ബാറുകളും തുറക്കരുത്; ഏപ്രിൽ 20ന് ശേഷം മെഡിക്കൽ ലാബുകൾ തുറക്കാം; കാർഷികവൃത്തിക്ക് തടസ്സമില്ല, ചന്തകൾ തുറക്കാം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും; സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും; ഐടി സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരോടു കൂടി തുറക്കാം: പുതുക്കിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ

പൊതുഗതാഗതം അനുവദിക്കില്ല, നിയന്ത്രണങ്ങളിൽ അമിത ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; തീയറ്ററുകളും മാളുകളും ബാറുകളും തുറക്കരുത്; ഏപ്രിൽ 20ന് ശേഷം മെഡിക്കൽ ലാബുകൾ തുറക്കാം; കാർഷികവൃത്തിക്ക് തടസ്സമില്ല, ചന്തകൾ തുറക്കാം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും; സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും; ഐടി സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരോടു കൂടി തുറക്കാം: പുതുക്കിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്ക് അമിത ഇളവ് നൽകില്ലെന്ന് കേന്ദ്രം സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രസർക്കാർ കത്തയച്ചു. ജനങ്ങൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കും. പൊതുഗതാഗതത്തിന് ഇളവില്ല. വ്യവസായമേഖലയ്ക്ക് ഇളവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സർക്കാർ ഓഫീസുകൾ അടഞ്ഞുതന്നെ കിടക്കും. റേഷൻ, പാൽ, മറ്റ് ഭക്ഷ്യവസ്തുക്കൾ, എ.ടി.എം, ഐ.ടി സേവനങ്ങൾ, ബാങ്കുകൾ, മാധ്യമങ്ങൾ എന്നിവയ്ക്കുള്ള ഇളവുകൾ തുടരും. കഴിഞ്ഞ 21 ദിവസം സ്വീകരിച്ചിരുന്ന മാർഗനിർദ്ദേശങ്ങൾ മെയ്‌ 3 വരെ നീട്ടിക്കൊണ്ടു ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ, എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ബല്ല കത്തയയ്ക്കുകയും ചെയ്തു.

2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നു കത്തിൽ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കരുത്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴശിക്ഷ ലഭിക്കും. സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കും, പൊതുഗാതാഗതത്തിനുള്ള വിലക്ക് തുടരും, വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും.

ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കരുതെന്നും വ്യവസായ ശാലകൾ അടച്ചിടണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. നിലവിൽ തുടരുന്ന നിയന്ത്രണങ്ങളിൽ ഇളവുകളൊന്നുംതന്നെ ഇപ്പോൾ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, അവശ്യ സാധനങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കാമെന്നും ചരക്കു ഗതാഗതം ഉറപ്പാക്കണമെന്നും ആഭ്യന്തര വിഭാഗം വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും നിർദ്ദേശമുണ്ട്.

ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയർ സർവീസുകളും ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും. റോഡ് നിർമ്മാണം, കെട്ടിട നിർമ്മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ ചരക്ക് ഗതാഗതം അനുവദിക്കും, വ്യോമ, റെയിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നാണ് നിർദ്ദേശിച്ചത്. അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും. പൊതു ആരാധന നടത്താൻ പാടില്ലെന്നും കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു.

ആരാധനാലയങ്ങൾ തുറക്കാൻ പാടില്ലെന്ന് പറയുന്ന ഉത്തരവിൽ മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്‌കാരിക, മത പരിപാടികളൊന്നും പാടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ക്വാറന്റൈൻ കാലാവധി പൂർത്തിയായ ആളുകൾ നിശ്ചിത പരിശോധനകൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചത്. അതല്ലെങ്കിൽ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.

റേഷൻ കടകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് - എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം. ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിങ് കറസ്‌പോണ്ടന്റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

ടെലികമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് സർവീസുകൾ, കേബിൾ സർവീസുകൾ, ഐടി സംബന്ധമായ അവശ്യസർവീസുകൾ എന്നിവയ്ക്ക് തുറക്കാം. പക്ഷേ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നു.ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ- കൊമേഴ്‌സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ൽ സ്റ്റോറേജ് വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം തുറക്കാം. ഡാറ്റ, കോൾ സെന്ററുകൾ സർക്കാർ സേവനങ്ങൾക്ക് മാത്രം തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

കൃഷി സംബന്ധമായ സ്ഥാപനങ്ങളെല്ലാം തുറക്കാനുള്ള അനുമതിയും കേന്ദ്രം നൽകിയിട്ടുണ്ട്. ഹൈവേകളിൽ ട്രക്ക് റിപ്പയർ ചെയ്യുന്ന കടകൾ തുറക്കാമെന്ന് പറയുന്ന ഉത്തരവിൽ മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾളും തുറക്കാനുള്ള അനുമതി നൽകുന്നു.തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമ്മാണ യൂണിറ്റുകൾക്കാണ് സംസ്ഥാനസർക്കാരിന്റെ പ്രത്യേക അനുമതി തേടി തുറക്കേണ്ടത്.തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നുണ്ടെങ്കിലും 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂവെന്നും ഉത്തരവിൽ എടുത്തു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP