Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് 28 ദിവസമാക്കിയ കേരളത്തിന്റെ നടപടി ശരിയെന്ന് തെളിയുന്നു; കോഴിക്കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് പതിനാല് ദിവസത്തെ ക്വാറന്റൈൻ കാലയളവ് പിന്നിട്ട ആൾക്ക്; നേരത്തെ പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഇയാൾക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പരിശോധിച്ചില്ലെന്നും പരാതി

ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് 28 ദിവസമാക്കിയ കേരളത്തിന്റെ നടപടി ശരിയെന്ന് തെളിയുന്നു; കോഴിക്കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് പതിനാല് ദിവസത്തെ ക്വാറന്റൈൻ കാലയളവ് പിന്നിട്ട ആൾക്ക്; നേരത്തെ പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഇയാൾക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പരിശോധിച്ചില്ലെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നലെ കൊവിഡ് 19 സ്ഥിതീകരിച്ചത് 3 പേർക്കാണ്. ഇതിൽ കോഴിക്കോട് കണ്ണൂർ അതിർത്തി ഗ്രാമമായ വടകര എടച്ചേരി സ്വദേശിക്ക് രോഗം സ്ഥിതീകരിച്ചത് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്വാറന്റൈൻ കാലയളവ് പിന്നിട്ടയാൾക്കാണ് ഇന്നലെ എടച്ചേരിൽ കൊവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്. ഇക്കാര്യം ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നിർദേശിച്ച 14 ദിവസത്തെ ക്വാറന്റൈൻ എന്നത്, ഹൈ റിസ്‌ക് മേഖലകളിൽ നിന്ന് വന്നവർക്ക് 28 ദിവസത്തെ ക്വാറന്റൈനായി കേരളം ദീർഘിപ്പിച്ചിരുന്നു. ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാകുന്ന റിപ്പോർട്ടാണ് ഇന്നലെ കോഴിക്കോട്ട് നിന്ന് പുറത്തു വന്നത്.

എടച്ചേരിയിൽ ഇന്നലെ കൊവിഡ് സ്ഥിതീകരിച്ച വ്യക്തി മാർച്ച് 18നാണ് ദുബായിൽ നിന്ന് തിരിച്ച് നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ 67-കാരനായ അച്ഛനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ 19-കാരിയായ മകളാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയ ആൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത് എന്നത് ജാഗ്രത കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇവർക്ക് മൂന്ന് പേർക്കും കൊവിഡ് ബാധിച്ചത് അന്തരിച്ച മാഹി സ്വദേശിയിൽ നിന്നാണ് എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമികനിഗമനം. 67-കാരനും മാഹി സ്വദേശി മഹ്റൂഫും ഒരേ പള്ളിയിൽ പ്രാർത്ഥന നടത്തിയിരുന്നു.

കഴിഞ്ഞ മാസം 18-നാണ് എടച്ചേരി സ്വദേശി നാട്ടിലെത്തുന്നത്. അന്ന് മുതൽ അദ്ദേഹം ഹോം ക്വാറന്റൈനിലാണ്. ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ ക്വാറന്റൈൻ കാലാവധി നീട്ടിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പരിശോധന വൈകിയെന്ന സൂചനയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം 24-ാം തീയതി തന്നെ ചെറിയ പനിയുമായി ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിരുന്നു. എന്നാൽ എ ലെവലിലുള്ള പനി മാത്രമേയുള്ളൂ എന്നതിനാൽ, കൊവിഡ് പരിശോധനയ്ക്ക് വേണ്ട രോഗലക്ഷണങ്ങളില്ല എന്ന വിലയിരുത്തലിൽ ഇദ്ദേഹത്തെ പരിശോധിക്കാതെ പറഞ്ഞുവിടുകയായിരുന്നു. ആ കേസാണിപ്പോൾ പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് - കണ്ണൂർ അതിർത്തിപ്രദേശമായ എടച്ചേരിയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ്. ഇവർ മൂന്ന് പേരുമായി ഇടപഴകിയ എല്ലാവരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും ലാബ് ടെസ്റ്റ് നടത്തി ഫലം പരിശോധിക്കും. കോഴിക്കോട്ട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്.

നിലവിൽ കോഴിക്കോട്ട് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. ഇതിൽ രണ്ട് പേർ കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്ന ജില്ലയാണ് കോഴിക്കോട്. 16,240 പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 16,211 പേർ വീട്ടിലാണ്. 29 പേർ ആശുപത്രിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP