Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവളത്ത് ലോക്ക്ഡൗൺ ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ കടലിൽ ഇറങ്ങി; മുപ്പതിലേറേ വിനോദ സഞ്ചാരികൾ കൂട്ടമായി കടലിൽ ഇറങ്ങിയത് ലൈഫ് ഗാർഡുകൾ എത്തും മുന്നേ

കോവളത്ത് ലോക്ക്ഡൗൺ ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ കടലിൽ ഇറങ്ങി; മുപ്പതിലേറേ വിനോദ സഞ്ചാരികൾ കൂട്ടമായി കടലിൽ ഇറങ്ങിയത് ലൈഫ് ഗാർഡുകൾ എത്തും മുന്നേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവളത്ത് ലോക്ക്ഡൗൺ ലംഘിച്ച് വിദേശി വിനോദ സഞ്ചാരികൾ കൂട്ടത്തോടെ കടലിൽ കുളിക്കാൻ ഇറങ്ങി. കോവളം ബീച്ചിൽ ലൈറ്റ്ഹൗസിനോട് ചേർന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികൾ കൂട്ടമായി കടലിൽ കുളിക്കാൻ ഇറങ്ങിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പേയാണ് വിദേശികൾ തീരത്തേക്ക് വന്നത്.

ലൈഫ് ഗാർഡുമാർ എത്തിയപ്പോഴാണ് ഇത്തരമൊരു കാര്യം ശ്രദ്ധയിൽപെട്ടത്. ലൈഫ് ഗാർഡുമാർ ശക്തമായ താക്കീത് ചെയ്തതോടെ വിദേശികൾ ഹോട്ടൽ മുറികളിലേക്കു മടങ്ങാൻ തയാറായത്. ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാനാണ് അധികൃതർ നിർദേശിച്ചിരുന്നത്. അത്തരം ഒരു സാഹചര്യം നിലനിൽക്കെയാണ് കോവളം ബീച്ചിൽ വിദേശികൾ കൂട്ടത്തോടെ ഇറങ്ങിയത്.

സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങൾ വന്നശേഷമാണ് പൊലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ലൈഫ് ഗാർഡുമാർ ഡ്യൂട്ടിക്കു വരുന്നതിനു മുൻപ് ലോക്ഡൗൺ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ തെറ്റിച്ചു പതിവായി വിദേശികൾ ഇവിടെ കുളിക്കാനായി ഇറങ്ങാറുണ്ടെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ലോക്ഡൗൺ ലംഘനം പരിശോധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സംരക്ഷണയിലുള്ളവർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP