Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാസ്‌ക്ക് ധരിച്ച കൃഷ്ണ പ്രതിമയും സാനിറ്റൈസറുമായി വിഷുക്കണി കോവിഡ് ബോധവത്ക്കരണമാക്കി ചിലർ; കണിക്കൊന്നയും കണിവെള്ളരിയും കിട്ടാത്തതിനാൽ പകരം ചക്കയും മാങ്ങയും; ഏറെ മലയാളികൾ ഇത്തവണ കണികണ്ടത് വീഡിയോ കോളിലൂടെ; പടക്കങ്ങളുടെ ശബ്ദം കേൾക്കാത്ത വിഷു ഇതാദ്യമെന്ന് പഴമക്കാർ; ക്ഷേത്രങ്ങളിലും ചടങ്ങുകൾ മാത്രം; കോവിഡിനിടയിൽ ജാഗ്രതയോടെ വിഷു ആഘോഷം

മാസ്‌ക്ക് ധരിച്ച കൃഷ്ണ പ്രതിമയും സാനിറ്റൈസറുമായി വിഷുക്കണി കോവിഡ് ബോധവത്ക്കരണമാക്കി ചിലർ; കണിക്കൊന്നയും കണിവെള്ളരിയും കിട്ടാത്തതിനാൽ പകരം ചക്കയും മാങ്ങയും; ഏറെ മലയാളികൾ ഇത്തവണ കണികണ്ടത് വീഡിയോ കോളിലൂടെ; പടക്കങ്ങളുടെ ശബ്ദം കേൾക്കാത്ത വിഷു ഇതാദ്യമെന്ന് പഴമക്കാർ; ക്ഷേത്രങ്ങളിലും ചടങ്ങുകൾ മാത്രം; കോവിഡിനിടയിൽ ജാഗ്രതയോടെ വിഷു ആഘോഷം

കെ വി നിരഞ്ജൻ

കോഴിക്കോട്: ' എനിക്ക് വയസ്സ് 85 കഴിഞ്ഞു. ഇന്റെ ജീവിതത്തിൽ ഇങ്ങനെ ഒറ്റ പടകവും പൊട്ടാത്ത വിഷു കണ്ടിട്ടില്ല. ഈ നാടിന് ഇത് എന്താ പറ്റ്യേ...' - കോഴിക്കോട് പറയഞ്ചേരിയിലെ ഭാരതിയെന്ന അമ്മൂമ്മ, നിഷ്‌ക്കളങ്കമായി ചോദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിരുന്നു. സത്യത്തിൽ ഇത്തവണത്തെ വിഷു ആഘോഷം അങ്ങനെയായിരുന്നു. പടക്കങ്ങളും പൂത്തിരികളും പ്ുത്തനുടുപ്പുകളും കണിവെള്ളരിയും സദ്യയും ഒന്നുമില്ലാതെ മിക്ക വീടുകളിലും വിഷു ചടങ്ങ് മാത്രമായിരുന്നു.

ഏറെ മലയാളികൾ ഇത്തവണ കണികണ്ടത് വീഡിയോ കോളിലൂടെയാണ്. ലോക ഡൗണിൽ നാട്ടിലേക്ക് വരാൻ കഴിയാതെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ അങ്ങനെ വീട്ടിലെ കണികണ്ടു സായൂജ്യ മടഞ്ഞു. കണിക്കൊന്നയും കണിവെള്ളരിയും കിട്ടാത്തതിനാൽ വീട്ടിൽ ഉള്ള ഫലമൂലങ്ങളുമായി വിഷുക്കണി. പലയിടത്തും ചക്കയും മാങ്ങയും തൊട്ട് ചെമ്പരത്തിപ്പൂവ് വരെ ഇത്തവണ കണിയ്്ക്ക് ഉപയോഗിച്ചു. അതിനിടെ ചിലർ കോവിഡ് ബോധവത്ക്കരണത്തിനും ഈ സമയം വിനിയോഗിച്ചു. മാസ്‌ക്ക് ധരിച്ച കൃഷ്ണ പ്രതിമയും സാനിറ്റൈസറുമുള്ള ചില വിഷുക്കണി ചിത്രങ്ങളും വൈറൽ ആവുകയാണ്.

മലബാറിൽ വിഷു ദിനത്തിൽ ചിക്കൻ വാങ്ങുന്ന പതിവ് ഉള്ളതുകൊണ്ട് തിരക്ക് തടയാൻ പൊലീസ് ശ്രമങ്ങൾ നടത്തിയിരുന്നു. വിഷുവിന്റെ തലേന്ന് ലോക് ഡൗൺ ലംഘിച്ച് കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലടക്കം ജനം കൂടിയത് വൻ വിവാദമായിരുന്നു. ഇതോടെ ലോക് ഡൗണിലും കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. വിഷു ആഘോഷങ്ങൾക്കായി പച്ചക്കറികളും സാധനങ്ങളും വാങ്ങുവാൻ ആളുകൾ കൂട്ടമായി നഗരത്തിൽ എത്തിയതോടെയാണ് വലിയ ബ്ലോക്ക് അനുഭവപ്പെട്ടത്. കിലോമീറ്ററുകളോളം ദൂരത്തിൽ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ കുരുക്കിൽ പെട്ടു.

കൊറോണയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച മുൻകരുതലുകൾ തള്ളിക്കളഞ്ഞാണ് പലയിടത്തും ആളുകൾ തിങ്ങി നിറഞ്ഞത്. പാളയം പച്ചക്കറി മാർക്കറ്റിൽ അടക്കം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കുന്നതിലോ, കൈകൾ വൃത്തിയാക്കുന്നതിലോ, സാനിറ്റൈസർ ഉപയോഗിക്കുന്നതിലോ ശ്രദ്ധയില്ലാതെയാണ് ആളുകൾ സാധനങ്ങൾ വാങ്ങാനായി തടിച്ചുകൂടിയത്. ഇത് ആവർത്തിക്കാതിരിക്കാൻ വൈകുന്നേരങ്ങളിൽ കോഴിക്കോട്ട് പൊലീസ് ജാഗ്രത പുലർത്തി.

ശബരിമലയും ഗുരുവായൂരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും അടക്കമുള്ള പലക്ഷേത്രങ്ങളിലും വിഷു ആഘേഷം ചടങ്ങാക്കി. വിഷുപുലരിയിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട പുലർച്ചെ 5 മണിക്കാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്നു. ശേഷംഭഗവാനെ വിഷുക്കണി കാണിച്ചു.

തുടർന്ന് വിഷുക്കണി ദർശനപുണ്യം നേടി തൊഴുകൈകളോടെ നിന്നവർക്കെല്ലാം ആദ്യം തന്ത്രിയും പിന്നേട് മേൽശാന്തിയും നാണയത്തുട്ടുകൾ കൈ നീട്ടമായി നൽകി.വിഷുക്കണി ദർശനത്തിന് ആയി കാത്തു നിന്ന ദേവസ്വം ബോർഡ് ജീവനക്കാർക്കും ക്ഷേത്ര' ജീവനക്കാർക്കും ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്കുമായി അര മണിക്കൂർ നേരം കണിവിഭവങ്ങൾ ശ്രീകോവിലിനുള്ളിൽ തന്നെ വച്ചിരുന്നു. പൊതുജനങ്ങൾ ഇല്ലാതെ ഇതാദ്യമായാണ് ശബരിമലയിൽ വിഷുക്കണിവെച്ചത്.

ഗുരുവായൂരിൽ ഇത്തവണ വിഷുവിളക്കുണ്ടായിരുന്നില. പുലർച്ചെ 2 .30 മുതൽ അരമണിക്കൂർ സമയം മാത്രമാണ് വിഷുക്കണി ദർശനം . തലേനാൾ തയ്യാറാക്കിയ കണിയിൽ നെയ് വിളക്ക് തെളിച്ച് മേൽശാന്തി സുമേഷ് നമ്പൂതിരി ആദ്യം ഭഗവാനെ കണികാണിച്ചു. ക്ഷേത്രം ജീവനക്കാർ , ദേവസ്വം ഭരണസമിതിഅംഗങ്ങൾ എന്നിവർ മാത്രമാണ് കണി ദർശനത്തിനുണ്ടായിരുന്നത് .ഉച്ചയ്ക്കുള്ള വിഷു നമസ്‌കാരവും ചടങ്ങ് മാത്രമാക്കി. ഭക്തർക്കായുള്ള വിഷു സദ്യയും ഒഴിവാക്കി. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നടയിലും തിരുവമ്പാടി ക്ഷേത്ര നടയിലും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെയാണ് വിഷുക്കണിക്കായി നടതുറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP