Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നിൽ മൊഴി നൽകി, മജിസ്ട്രേറ്റിനു മുന്നിൽ 164നൽകി, ഡോക്ടർക്കു മുന്നിൽ മൊഴി നൽകി.... മൂന്നും ഒരേ മൊഴികൾ... എന്നിട്ടും സാഹചര്യ തെളിവുകളുടെ അഭാവമത്രെ; പീഡിപ്പിച്ച വ്യക്തിയുടെ പേര് കുട്ടി കൃത്യമായി പറഞ്ഞിട്ടും സാഹചര്യ തെളിവുകൾ എന്ന ന്യായത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല എന്ന് കരുതരുത്; പാലത്തായി പീഡനക്കേസിൽ കുറിപ്പുമായി ശ്രീജ നെയ്യാറ്റിൻകര  

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നിൽ മൊഴി നൽകി, മജിസ്ട്രേറ്റിനു മുന്നിൽ 164നൽകി, ഡോക്ടർക്കു മുന്നിൽ മൊഴി നൽകി.... മൂന്നും ഒരേ മൊഴികൾ... എന്നിട്ടും സാഹചര്യ തെളിവുകളുടെ അഭാവമത്രെ; പീഡിപ്പിച്ച വ്യക്തിയുടെ പേര് കുട്ടി കൃത്യമായി പറഞ്ഞിട്ടും സാഹചര്യ തെളിവുകൾ എന്ന ന്യായത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല എന്ന് കരുതരുത്; പാലത്തായി പീഡനക്കേസിൽ കുറിപ്പുമായി ശ്രീജ നെയ്യാറ്റിൻകര   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് ശ്രീജാ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. സാഹചര്യതെളിവുകളും നാലാംക്ലാസുകാരിയായ പെൺകുട്ടിയുടെ മൊഴിയും നിലനിൽക്കുമ്പോഴും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ വഴിതെളിയുന്നത് കേസിലെ ഒത്തുകളിയാണെന്ന് ശ്രീജ ആരോപിക്കുന്നു.

സ്ത്രീകളെ, പെൺകുട്ടികളെ പീഡിപ്പിക്കുകയും പിൽക്കാലത്ത് സ്ഥലനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന കേസുകൾ കേരളത്തിൽ പെരുകുമ്പോൾ ഇരയുടെ സ്ഥലനാമം ഒഴിവാക്കി പീഡകന്റെ പേരിൽ ഈ ക്കേസുകൾ പിൻകാലത്ത് അറിയപ്പെടണമെന്നും ശ്രീജ കുറിക്കുന്നു.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

പാലത്തായി പീഡന കേസല്ല ബിജെപി പ്രാദേശിക നേതാവ് പത്മരാജൻ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിനെക്കുറിച്ചാണ്....

നീണ്ട ഇരുപതു മിനിറ്റു നേരം തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലുമായി സംസാരിക്കുകയായിരുന്നു....

ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ബിജെപി യുടെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവുമായ പത്മരാജനാണ് പോക്‌സോ കേസിലെ പ്രതി...

ആ സംഭാഷണത്തിന്റെ വിശദമായ വിവരങ്ങൾ ഞാൻ ഇവിടെ പറയുന്നില്ല...എന്നാൽ ആ സംഭാഷണത്തിൽ നിന്ന് എനിക്ക് മനസ്സിലായ വിവരങ്ങൾ ഞാൻ ഇവിടെ പങ്കു വയ്ക്കുകയാണ്...പ്രസ്തുത കേസ് അട്ടിമറിഞ്ഞിരിക്കുന്നു.... അതുകൊണ്ടാണ് പോക്‌സോ കേസ് പ്രതി ഈ നിമിഷം വരെ അറസ്റ്റു ചെയ്യപ്പെടാത്തത്... പോക്‌സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും എന്തുകൊണ്ട് പ്രതി അറസ്റ്റു ചെയ്യപ്പെടുന്നില്ല എന്ന ചോദ്യത്തിന് പ്രതി ഒളിവിൽ എന്നല്ല അന്വേഷണോദ്യോഗസ്ഥന്റെ ഉത്തരം സാഹചര്യ തെളിവുകളുടെ അഭാവം എന്നാണ്...

പോക്‌സോ കേസിലെ സാഹചര്യത്തെളിവുകൾ എന്നാൽ ഇരയാക്കപ്പെട്ട കുട്ടിയുടെ മൊഴി മാത്രമാണ്....പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നിൽ മൊഴി നൽകി, മജിസ്ട്രേറ്റിനു മുന്നിൽ 164നൽകി, ഡോക്ടർക്കു മുന്നിൽ മൊഴി നൽകി.... മൂന്നും ഒരേ മൊഴികൾ... പീഡിപ്പിക്കപ്പെട്ട ദിവസം കുട്ടിയെ ബ്ലീഡിങ്ങിനെ തുടർന്ന് ബന്ധുക്കൾ ഗൈനക് വിഭാഗത്തിലെ ഡോക്ടറെ കാണിച്ചിരുന്നു... ആ വൈദ്യ പരിശോധനയിൽ ഇങ്ച്വറി വ്യക്തമാണ് ... എന്നിട്ടും സാഹചര്യ തെളിവുകളുടെ അഭാവമത്രെ....വൈദ്യ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞിട്ടും കുട്ടിയെ പീഡിപ്പിച്ച വ്യക്തിയുടെ പേര് കുട്ടി കൃത്യമായി പറഞ്ഞിട്ടും സാഹചര്യ തെളിവുകൾ എന്ന ന്യായത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല എന്ന് കരുതരുത്...

പത്തുവയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിൽ പാർക്കുന്ന പ്രതിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുക എന്ന പ്രാഥമിക നടപടി പോലും സ്വീകരിക്കാത്ത പൊലീസ് സാഹചര്യത്തെളിവുകളുടെ അഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നതിന്റെ കാര്യകാരണം മനസ്സിലാക്കാൻ ക്രിമിനോളജിയിൽ ഡോക്ട്രേറ്റ് വേണ്ട..

നമുക്കൊരൊറ്റ മുദ്രാവാക്യം മാത്രമുയർത്താം.... പോക്‌സോ കേസ് പ്രതി ബിജെപി പ്രാദേശിക നേതാവ് പത്മരാജനെ പൊലീസ് അറസ്റ്റു ചെയ്യുക....

സ്ത്രീകളെ, പെൺകുട്ടികളെ പീഡിപ്പിക്കുകയും പിൽക്കാലത്ത് സ്ഥലനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന കേസുകൾ കേരളത്തിൽ വ്യാപിക്കുകയാണ് പാലത്തായി പീഡന കേസ് എന്നല്ല ഈ കേസ് അറിയപ്പെടേണ്ടത് പ്രതിയുടെ പേരിൽ കേസുകൾ ചർച്ച ചെയ്യപ്പെടണം ബിജെപി പ്രാദേശിക നേതാവ് പത്മരാജൻ പീഡിപ്പിച്ച കേസ് എന്ന് തന്നെ ഈ കേസ് അടയാളപ്പെടുത്തേണ്ടതുണ്ട്....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP