Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ഇന്ത്യ നശിപ്പിക്കപ്പെടുകയാണ്...ഞാൻ എൻഐഎക്ക് മുന്നില് കീഴടങ്ങാൻ പോകുകയാണ്; നിങ്ങളോട് ഇനി എന്ന് സംസാരിക്കാൻ കഴിയുമെന്ന് അറിയില്ല. നിങ്ങൾ എനിക്ക് വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കൈവിലങ്ങ് അണിയും മുൻപ് രാജ്യത്തിനോടായി പറഞ്ഞ് ആനന്ദ് തെൽതുംദെ; അംബേദ്കർ ജയന്തി ദിനത്തിലെ ദളിത് ചിന്തകരുടെ അറസ്റ്റ് മോദി സർക്കാരിനെ പിടിച്ചുലയ്ക്കുന്നു; ആനന്ദ് തെൽതുംദയെയും ഗൗതം നാവ്ലാഖിന്റേയും അറസ്റ്റിൽ പരക്കെ പ്രതിഷേധം

എന്റെ ഇന്ത്യ നശിപ്പിക്കപ്പെടുകയാണ്...ഞാൻ എൻഐഎക്ക് മുന്നില് കീഴടങ്ങാൻ പോകുകയാണ്; നിങ്ങളോട് ഇനി എന്ന് സംസാരിക്കാൻ കഴിയുമെന്ന് അറിയില്ല. നിങ്ങൾ എനിക്ക് വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കൈവിലങ്ങ് അണിയും മുൻപ് രാജ്യത്തിനോടായി പറഞ്ഞ് ആനന്ദ് തെൽതുംദെ; അംബേദ്കർ ജയന്തി ദിനത്തിലെ ദളിത് ചിന്തകരുടെ അറസ്റ്റ് മോദി സർക്കാരിനെ പിടിച്ചുലയ്ക്കുന്നു; ആനന്ദ് തെൽതുംദയെയും ഗൗതം നാവ്ലാഖിന്റേയും അറസ്റ്റിൽ പരക്കെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അംബേക്കർ ജയന്തി ദിനത്തിൽ രാജ്യത്തെ ദളിത് ചിന്തകരെ വിലങ്ങണിയിച്ച് മോദി സർക്കാരിന്റെ നടപടിയിൽ പരക്കെ പ്രതിഷേധം.പ്രശസ്ത ചിന്തകനും എഴുത്തുകാരനമായ ആനന്ദ് തെൽതുംദയെയും എഴുത്താരനും ആക്ടിവിസ്റ്റുമായ ഗൗതം നാവ്ലാഖും എൻഐഎക്ക് മുന്നിൽ കീഴടങ്ങിയത്. ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിക്കുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതേ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്.കൊറോണക്കാലത്ത് ജയിലിലടയ്ക്കുന്നത് വധശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ഇരുവരും നൽകിയ ഹർജിയും സുപ്രീം കോടതി തള്ളുകയായിരുന്നു. യുഎപിഎ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

ദക്ഷിണ മുംബൈയിലെ എൻഐയുടെ ഓഫീസിലെത്തിയാണ് തെൽതുംദെ കീഴടങ്ങിയത്. ഗൗതം നവ്ലാഖ് ഡൽഹി ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞ 17-ാം തീയതിയാണ് സുപ്രീം കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.അംബേദ്ക്കറിന്റെ കൊച്ചുമകളാണ് ആനന്ദ് തെൽതുംദെയുടെ ജീവിത പങ്കാളി. ഇവരോടൊപ്പമാണ് തെൽതുംദെ എൻഐഎ ഓഫീസിൽ എത്തിയത്.

സുധാ ഭരദ്വാജ്, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംങ്, ഷോമ സെൻ, മഹേഷ് റൗത്ത്, അരുൺ ഫരേര, വരവരറാവു തുടങ്ങിയവരെ ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഇതുവരെ ജാമ്യം നൽകിയിട്ടില്ല.ഭീമ കൊറേഗാവ് സംഭവവുമായി ബനധപ്പെട്ട നടത്തിയ റെയ്ഡിൽ കണ്ടെടുത്ത ചില രേഖകളാണ് ആനന്ദ് തെൽതുംദെയുടെ പങ്കാളിത്തത്തിന് തെളിവായി പൂണെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകളാണ് തെളിവായി പൂണെ പൊലീസ് ഹാജരാക്കിയത്.

ഇതിൽ ഒന്നിലും ആനന്ദ് തെൽതുംദെയെ കുറിച്ച് നേരിട്ട് പരമാർശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമർശങ്ങൾ ആനന്ദ് തെൽതുംദെയെക്കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം.
കീഴടങ്ങുന്നതിന് മുമ്പ് ആനന്ദ് തെൽതുംദെ പ്രസിദ്ധീകരിച്ച തുറന്ന കത്ത് ഏറെ ചർച്ചയായിരുന്നു. 'എന്റെ ഇന്ത്യ നശിപ്പിക്കപ്പെടുകയാണ്. ഞാൻ എൻഐഎക്ക് മുന്നില് കീഴടങ്ങാൻ പോകുകയാണ്. നിങ്ങളോട് ഇനി എന്ന് സംസാരിക്കാൻ കഴിയുമെന്ന് അറിയില്ല. നിങ്ങൾ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', അദ്ദേഹം എഴുതി. തന്റെ വിധി ആർക്കുമുണ്ടാകാമെന്നും ഭരണകൂടത്തിന്റെ പ്രചാരണങ്ങളെ ചെറുക്കാൻ താൻ അശക്തനാണെന്നും തെൽതുംദെ പറഞ്ഞു

ഇവരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ചരിത്രകാരി റോമിലാ ഥാപ്പർ ഇന്നലെ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദളിത് മാർകിസ്റ്റ് ചിന്തകനാണ് ആനന്ദ് തെൽതുംദെ. ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടും ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തുവന്ന റിപ്പബ്ലിക്ക് ഓഫ് കാസ്റ്റ് എന്ന ഗ്രന്ഥം ജാതി വ്യവസ്ഥയേയും അതിനെതിരായ പോരാട്ടങ്ങളെയും കുറിച്ച് പരിശോധിക്കുന്നു. നലബിബറൽ നയങ്ങൾ ജാതി വ്യവസ്ഥയിൽ എന്തെങ്കിലും ആഘാതം ഉണ്ടാക്കിയോ എന്ന കാര്യവും തെൽതുംദെയുടെ പ്രധാന അന്വേഷണ വിഷയങ്ങളിലൊന്നാണ്.

വിവിധ പൗരാവാകാശ പ്രശ്നങ്ങളിൽ ഇടപെട്ട മനുഷ്യാവകാശ പ്രവർത്തകനാണ് ഗൗതം നവ്ലാഖ്. പ്രശസ്തമായ ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ കൺസൽട്ടന്റ് എഡിറ്ററായിരുന്നു.പെട്രനെറ്റ് എംഡി യായിരുന്ന തെൽതുംദെ ഐഐഎമ്മിൽ അദ്ധ്യാപകൻ കൂടിയായിരുന്നു.ബ്രീട്ടീഷുകാർക്കുവേണ്ടി പെഷവ ഭരണാധികാരികൾക്കെതിരെ ദളിത് വിഭാഗത്തിൽപ്പെട്ടവർ പോരാടിയ ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ 200-ആം വാർഷികാഘോഷം നടന്നത് 2018 ലാണ്. അന്നുണ്ടായ അക്രമങ്ങൾക്ക് കാരണം ഇപ്പോൾ അറസ്റ്റിലായവരുടെ ഗൂഢാലോചനയുടെ ഫലമാണ് എന്നാണ് സർക്കാരിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP