Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക: ഏപ്രിൽ 15ന് കേരളത്തിലുടനീളം വെൽഫെയർ പാർട്ടിയുടെ സമര ഭവനം നടക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ്-19 മൂലം പ്രതിസന്ധിയിലകപ്പെട്ട് മടങ്ങാൻ ശ്രമിക്കുന്ന പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം സമര ഭവനങ്ങളൊരുക്കാൻ വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. ഏപ്രിൽ 15ന് വൈകിട്ട് അഞ്ചു മണിക്ക് അവരവരുടെ വീടുകളാണ് സമരവേദിയാകുന്നത്. കുടുംബാംഗങ്ങളെല്ലാം 'bring home expatriates' എന്ന ബോർഡുയർത്തി സമരത്തിൽ പങ്കാളികളാകണം.

വിസാ കാലവധി കഴിഞ്ഞവരും തൊഴിലില്ലാത്തവരും പൊതുമാപ്പ് ലഭിച്ചവരും പല കാരണങ്ങളാൽ ചികിത്സ ആവശ്യമുള്ളവരുമടക്കം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേക വിമാന സർവ്വീസ് ആരംഭിക്കാൻ തയ്യാറകണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടും കേന്ദ്ര സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഈ സമീപനം തിരുത്തി പ്രവാസികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന കേരള സമൂഹത്തിന്റെ ആവശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായി ഉന്നയിക്കുകയാണ് സമരത്തിന്റെ ലക്ഷ്യം . യു.എ.ഇ പോലുള്ള രാജ്യങ്ങൾ നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളെ മടക്കി കൊണ്ടുപോകണം എന്നാവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ യാതൊരു അനുകൂല പ്രതികരണവും നടത്താതെ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുകയാണ്.

കൃത്യമായ ഭക്ഷണമോ സാമൂഹ്യ അകലം പാലിക്കാനാവശ്യമായ സൗകര്യങ്ങളോ ഇല്ലാതെ പതിനായിരക്കണക്കിന് പ്രവാസികളാണ് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരോട് കാട്ടുന്ന കടുത്ത അവഗണനയും അനീതിയും കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. ഇന്നത്തെ കേരളത്തെ നിർമ്മിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനും വേണ്ടി കേരളത്തിലെ എല്ലാ ജനങ്ങളും അവരവരുടെ വീടുകളിൽ സാമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സമരഭവനം സഘടിപ്പിക്കണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP