Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ മുതൽ ഒരാഴ്ച കടുത്ത നിയന്ത്രണം തുടരും; മാസ്‌കുകൾ ഇനി നിർബന്ധം; ഏഴ് ദിവസത്തിന് ശേഷം വൈറസിനെ പിടിച്ചു കെട്ടിയാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇളവുകൾ നൽകും; മനുഷ്യ ജീവനുമായി തട്ടിച്ചു നോക്കുമ്പോൾ സാമ്പത്തിക നഷ്ടം വലിയ കാര്യമല്ലെന്ന് പ്രധാനമന്ത്രി; ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന ഓരോരുത്തർക്കും അദരപൂർവ്വം പ്രണാമവും; കോവിഡിന്റെ ഭീഷണി തീരുന്നില്ലെന്ന് വിലയിരുത്തി കേന്ദ്രം; മോദിയുടെ പ്രസംഗത്തിൽ നിറയുന്നത് വരാനിരിക്കുന്ന വെല്ലുവിളികൾ തന്നെ

നാളെ മുതൽ ഒരാഴ്ച കടുത്ത നിയന്ത്രണം തുടരും; മാസ്‌കുകൾ ഇനി നിർബന്ധം; ഏഴ് ദിവസത്തിന് ശേഷം വൈറസിനെ പിടിച്ചു കെട്ടിയാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇളവുകൾ നൽകും; മനുഷ്യ ജീവനുമായി തട്ടിച്ചു നോക്കുമ്പോൾ സാമ്പത്തിക നഷ്ടം വലിയ കാര്യമല്ലെന്ന് പ്രധാനമന്ത്രി; ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന ഓരോരുത്തർക്കും അദരപൂർവ്വം പ്രണാമവും; കോവിഡിന്റെ ഭീഷണി തീരുന്നില്ലെന്ന് വിലയിരുത്തി കേന്ദ്രം; മോദിയുടെ പ്രസംഗത്തിൽ നിറയുന്നത് വരാനിരിക്കുന്ന വെല്ലുവിളികൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിക്കും എന്ന് സൂചന. ഇനിയുള്ള 19 ദിവസത്തെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം നാളെ പ്രഖ്യാപിക്കും. ആദ്യ ഒരാഴ്ച അതായത് 20-ാം തീയതി വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. അതിന് ശേഷം ചില മേഖലകൾക്ക് ഇളവ് കിട്ടും. ഒരാഴ്ച കൊണ്ട് കേരളം കോവിഡിനെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ കേരളത്തെ പോലുള്ളവർക്ക് ഇളവുകൾ നൽകും. എന്തുവന്നാലും ഒരാഴ്ച കൂടി രാജ്യം വീട്ടിലിരിക്കണമെന്നാണ് മോദി വിശദീകരിക്കുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങൾ ഈ മാസം 20 വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്ഥിതിഗതികളിൽ മാറ്റം ഉണ്ടായാൽ ആ ഇളവുകൾ പിൻവലിക്കും. ഇളവുകൾ നിബന്ധനകൾക്ക് വിധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് മാസ്‌കിന്റെ ഉപയോഗം നിർബന്ധമാക്കുകയും ചെയ്തു. ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീട്ടിലുണ്ടാക്കിയ മാസ്‌ക് ധരിച്ചാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രസംഗം തുടങ്ങുന്നതിന് മുമ്പ് അത് താഴേക്ക് മാറ്റുകയും ചെയ്തു.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ്. 20 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. സംസ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തിക നഷ്ടമുണ്ടെങ്കിലും ജനങ്ങളുടെ ജീവനാണ് വില നൽകുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സംസ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരും. അടുത്ത ആഴ്ച ഏറെ നിർണായകമാണെന്നും മോദി പറഞ്ഞു. കൊറോണയ്ക്കെതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്. ഇതുവരെ നാം നടത്തിയ പോരാട്ടം വിജയിച്ചു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ട്‌സ്‌പോട്ടുകളിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്നും എന്നാൽ ഈ മാസം 20 ന് ശേഷം സാഹചര്യം വിലയിരുത്തി ആവശ്യസേവനങ്ങൾക്ക് ചില ഇളവുകൾ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചില പ്രദേശങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് അനുവദിക്കുന്ന ഏത് ഇളവുകളും വ്യവസ്ഥകൾക്കനുസൃതമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥകൾ ലംഘിച്ചാൽ ഇളവുകൾ പിൻവലിക്കും.

വൈറസ് എല്ലാ തലത്തിലും തടയണം. അതുകൊണ്ടാണ് ഹോട്ട്സ്പോട്ടുകൾ വിപുലമായ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ കൈക്കൊള്ളുന്നതും. പുതിയ ഹോട്ട്സ്പോട്ടുകൾ വന്നാൽ, നമ്മുടെ ശ്രമങ്ങൾക്ക് തടസങ്ങൾ നേരിടേണ്ടിവരും. മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അടച്ചിടൽ തുടരണമെന്ന് പ്രഖ്യാപിച്ചത്. കൊറോണയെ ചെറുക്കുന്നതിൽ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ ജനങ്ങൾ അച്ചടക്കമുള്ള സൈനികരായി. ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഒരു പരിധിവരെ വൈറസ് വ്യാപനത്തെ പിടിച്ചു നിർത്താനായി. ഈ പോരാട്ടം നാം ഇനിയും തുടരും. ആദ്യ കൊറോണ കേസിന് മുന്നേ തന്നെ നമ്മൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ കണ്ടപ്പോൾ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP