Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടത്തരം കാറിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ 2000 മുതൽ 4000 രൂപ വരെ പിഴ; കാറു ചെറുതെങ്കിൽ ഫൈൻ ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ; സ്‌കൂട്ടറിലും ബൈക്കിലും കറങ്ങിയാൽ അഞ്ഞൂറു മുതൽ ആയിരം രൂപ വരെ പോക്കറ്റിൽ നിന്ന് പോവും; മിനി ബസിനും ടെമ്പോ ട്രാവലറിനും രണ്ടായിരത്തി അഞ്ഞൂറു മുതൽ അയ്യായിരം വരെ; ചരക്ക് വാഹനത്തിന് അഞ്ഞൂറു മുതൽ ആയിരം വരെ ഫൈൻ; ഗതാഗത നിയന്ത്രിക്കാൻ ഇനി കടുത്ത നിയന്ത്രണം; ഓർഡിനൻസിൽ ഭേദഗതിക്ക് കാരണമായി വിഷു തലേന്നുള്ള ലോക് ഡൗൺ ലംഘനം

ഇടത്തരം കാറിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ 2000 മുതൽ 4000 രൂപ വരെ പിഴ; കാറു ചെറുതെങ്കിൽ ഫൈൻ ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ; സ്‌കൂട്ടറിലും ബൈക്കിലും കറങ്ങിയാൽ അഞ്ഞൂറു മുതൽ ആയിരം രൂപ വരെ പോക്കറ്റിൽ നിന്ന് പോവും; മിനി ബസിനും ടെമ്പോ ട്രാവലറിനും രണ്ടായിരത്തി അഞ്ഞൂറു മുതൽ അയ്യായിരം വരെ; ചരക്ക് വാഹനത്തിന് അഞ്ഞൂറു മുതൽ ആയിരം വരെ ഫൈൻ; ഗതാഗത നിയന്ത്രിക്കാൻ ഇനി കടുത്ത നിയന്ത്രണം; ഓർഡിനൻസിൽ ഭേദഗതിക്ക് കാരണമായി വിഷു തലേന്നുള്ള ലോക് ഡൗൺ ലംഘനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : വിഷു തലേന്ന് മലയാളികൾ കൂട്ടത്തോടെ വണ്ടികളുമായി റോഡിൽ എത്തി. പിടിച്ച വാഹനങ്ങൾ വിട്ടുകൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കിയതിന് പിന്നാലെയാണ് ഇത്. ഇങ്ങനെ ആളുകൾ റോഡിലെത്തുന്നത് വലിയ പ്രതിസന്ധിയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സർക്കാരും പൊലീസും.

കോവിഡ്പകർച്ച തടയാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് 500 മുതൽ 2,500 രൂപ വരെ ആദ്യ തവണ പിഴ ഈടാക്കും. തെറ്റ് ആവർത്തിച്ചാൽ പിഴ 1,000 മുതൽ 4,000 രൂപ വരെയാകും. മിനിബസ്,ടെമ്പോ ട്രാവലർ തുടങ്ങിയവയ്ക്ക് പിഴ 5,000 രൂപവരെയാകാം. മൂന്നാം തവണയും ചട്ടലംഘനം നടത്തിയാൽ കോടതി മുമ്പാകെ എത്തി പ്രോസിക്യൂഷൻ നടപടി നേരിടണം. പിഴ ഈടാക്കുന്നതിനുള്ള നിബന്ധനകൾ ഉൾപ്പെടുത്തി കേരള പകർച്ചവ്യാധി ഓർഡിനൻസിൽ ഭേദഗതി വരുത്തും.

സ്റ്റേഷനിൽ തന്നെ പിഴ ഈടാക്കാൻ പൊലീസിന് അധികാരം ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിട്ടയച്ച വാഹനങ്ങൾ പൊലീസ് തിരികെ പിടിച്ചെടുക്കും. ഉടമകൾ നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ മേൽവിലാസം/മൊബൈൽ നമ്പർ എന്നിവയിലൂടെ വാഹന ഉടമകളെ കണ്ടെത്തും. പിഴ ഈടാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദാണ് നിയമോപദേശം നൽകിയത്. 35,000 വാഹനങ്ങളാണ് ഇതുവരെ പൊലീസ് സംസ്ഥാനവ്യാപകമായി പിടിച്ചെടുത്തിട്ടുള്ളത്. ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും സ്റ്റേഷനിൽ ഹാജരാക്കാമെന്ന നിബന്ധനയിൽ പിഴ ഈടാക്കാതെ വാഹനങ്ങൾ ഇപ്പോൾ ഉടമകൾക്ക് പൊലീസ് വിട്ടുകൊടുക്കുന്നുണ്ട്. ഇതിനാണ് മാറ്റം വരുത്തുന്നത്

ഇനി പിഴ ഈടാക്കുക ഇങ്ങനെ

ഇരുചക്രവാഹനങ്ങൾ 5,00-1,000
ചെറിയ നാലു ചക്രവാഹനങ്ങൾ 1,000-2,000
ഇടത്തരം നാലു ചക്രവാഹനങ്ങൾ 2,000-4,000
മിനി ബസ്, ടെമ്പോ ട്രാവലർ: 2,500-5,000
ചരക്കുവാഹനങ്ങൾ 500-1000

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP